Co-Operative Bank Intrest: പിടിച്ച് നിൽക്കാൻ അവസാന അടവ്; 8.50 ശതമാനം നിക്ഷേപ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്

Co-Operative Bank Interest Updates: 1 ലക്ഷം രൂപ രണ്ട് വർഷ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്തിയാൽ 18230 രൂപയാണ് പലിശയായി ഒരു വർഷം കൊണ്ട് ലഭിക്കുന്നത്. മറ്റ് ബാങ്കുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ അധികം വലുതാണ്

Co-Operative Bank Intrest: പിടിച്ച് നിൽക്കാൻ അവസാന അടവ്; 8.50 ശതമാനം നിക്ഷേപ പലിശ വർധിപ്പിച്ച്  സഹകരണ വകുപ്പ്

Deposit Interest Rate

Published: 

15 Mar 2025 13:03 PM

തിരുവനന്തപുരം: ബാങ്കുകളും സൊസൈറ്റികളും തകർച്ചയുടെ പടു കഴിയിലാണെങ്കിലും പിടിച്ച് നിൽക്കാനുള്ള അവസാന വഴി നോക്കുകയാണ് സഹകരണ വകുപ്പ്. ഇതിൻ്റെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. നിക്ഷേപ സമാഹരണ യജ്ഞമായാണ് വകുപ്പിൻ്റെ പദ്ധതി. നിലവിൽ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മറി കടക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഇതിൻ്റെ ഭാഗമായി രണ്ട് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.50 ശതമാനമായും രണ്ട് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനമായുമാണ് വകുപ്പ് ഉയർത്തിയത്.

രണ്ട് വിഭാഗങ്ങളിലും പലിശ 8 ശതമാനമായി കുറച്ചതിനെത്തുടർന്ന് നിക്ഷേപകർ നിക്ഷേപിച്ചിരുന്ന ഫണ്ട് പിൻവലിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സഹകരണ വകുപ്പിൻ്റെ ഈ പരിഷ്കരണം. ഇതിന് പുറമെ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 0.5% വരെ അധിക പലിശയും ലഭിക്കും. മാർച്ച് 5 ന് ആരംഭിച്ച നിക്ഷേപ സമാഹരണ യജ്ഞം ഏപ്രിൽ 3 വരെ തുടരും.

8.50 ശതമാനം പലിശക്ക് എത്ര കിട്ടും

1 ലക്ഷം രൂപ രണ്ട് വർഷ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്തിയാൽ 18230 രൂപയാണ് പലിശയായി ഒരു വർഷം കൊണ്ട് ലഭിക്കുന്നത്. മറ്റ് ബാങ്കുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ അധികം വലുതാണ്. ഇത്തരത്തിൽ നോക്കിയാൽ ആകെ മുതലും പലിശയുമെല്ലാം ചേർന്ന് 1,18,320 രൂപ നിക്ഷേപകന് ലഭിക്കും. മറിച്ച് 1 വർഷമാണ്. അടുത്തത് 2 വർഷത്തിൽ കൂടുതലാണെങ്കിൽ ലഭിക്കുന്ന പലിശയാണ്. ഇത്തരത്തിൽ നോക്കിയാൽ 29,650 രൂപയാണ് പലിശയായി ലഭിക്കുക. അങ്ങിനെ മുതലും പലിശയുമടക്കം ഏകദേശം 1,29,650 രൂപ നിക്ഷേപകന് ലഭിക്കും.

കേരള ബാങ്കിൽ നിക്ഷേപിച്ചാൽ

കേരള ബാങ്കിൽ നിക്ഷേപിക്കുന്നിതിനെ പറ്റിയും ആലോചിക്കാവുന്നതാണ്. 1 വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്നവർക്ക് ഇത് 8.25% ഉം ആണ്. എന്നാൽ 2 വർഷത്തിന് മുകളിലാണെങ്കിൽ 7.85 ശതമാനം മുതൽ 8.35% വരെയാണ് പലിശ നിരക്ക്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ