Special FD Scheme: പ്രത്യേക എഫ്ഡികൾക്ക് 8 ശതമാനത്തിലധികം പലിശ, രണ്ട് ബാങ്കുകൾ ഇതാ
Special FD Scheme Benefits: ഈ രണ്ട് സ്കീമുകളുടെയും കാലാവധി ഡിസംബർ 31-ന് അവസാനിക്കും. സൂപ്പർ സീനിയർ സിറ്റിസൺസിന് എഫ്ഡിയിൽ 8.10 ശതമാനം വരെ പലിശ നേടാം
2024 അവസാനിക്കാൻ പോകുകയാണ് ഇതുവരെയും കാര്യമായി സേവിങ്ങ്സ് ഒന്നും ആരംഭിക്കാത്തവർ കൂടി ശ്രദ്ധിക്കേണ്ട സമയമാണിത്. ബാങ്കുകളുടെ പ്രത്യേക എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള അവസാന സമയം കൂടിയാണിത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഐഡിബിഐ ബാങ്കുകളുടെയാണ് പ്രത്യേക എഫ്ഡി സ്കീമുകൾ. ഈ രണ്ട് സ്കീമുകളുടെയും കാലാവധി ഡിസംബർ 31-ന് അവസാനിക്കും. സൂപ്പർ സീനിയർ സിറ്റിസൺസിന് എഫ്ഡിയിൽ 8.10 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകളും ഇതിലുണ്ട്.
ഐഡിബിഐ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി
300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്രത്യേക എഫ്ഡികളാണ് ഐഡിബിഐ ബാങ്കിൻ്റേത്. ഉത്സവ എഫ്ഡി എന്നാണ് ഇവയുടെ പേര്. സാധാരണക്കാർക്ക് ഈ എഫ്ഡികളിൽ യഥാക്രമം 7.05%, 7.25%, 7.35%, 7.20% എന്നിങ്ങനെ പലിശ ലഭിക്കും. നിങ്ങൾ ഒരു മുതിർന്ന പൗരനാണെങ്കിൽ, ഏത് കാലയളവാണെങ്കിലും 0.50 ശതമാനം അധിക പലിശയും ലഭിക്കും.
പഞ്ചാബ് & സിന്ദ് ബാങ്ക്
പഞ്ചാബ് & സിന്ദ് ബാങ്കിൽ 222 ദിവസത്തെ FD-യിൽ 6.30 ശതമാനം പലിശ ലഭിക്കും. 333 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് 7.20 ശതമാനം പലിശയും. 444 ദിവസത്തെ പ്രത്യേക എഫ്ഡിക്ക് 7.30 ശതമാനം പലിശയും ലഭിക്കും. 555 ദിവസത്തെ പ്രത്യേക എഫ്ഡിക്ക് ബാങ്ക് 7.45 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 777 ദിവസത്തെ എഫ്ഡിക്ക് 7.25 ശതമാനം പലിശയുണ്ട്, 999 ദിവസത്തെ എഫ്ഡിയിൽ, 6.65 ശതമാനം പലിശ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ സ്കീമുകൾ ഡിസംബർ 31-ന് അവസാനിക്കും. നിങ്ങൾ മുതിർന്ന പൗരനാണെങ്കിൽ, 0.50 ശതമാനം അധിക പലിശയും സൂപ്പർ സീനിയർ പൗരനാണെങ്കിൽ, അതിന് മുകളിൽ 0.15 ശതമാനം പലിശയും അധികം ലഭിക്കും.
എന്താണ് സ്പെഷ്യൽ എഫ്ഡികൾ
ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത പലിശ നിരക്കിൽ ബാങ്കുകൾ നൽകുന്ന നിക്ഷേപ പദ്ധതികളാണ് സ്പെഷ്യൽ എഫ്ഡികൾ. സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. സാധാരണ ഉപഭോക്താവിനും, മുതിർന്നവർക്കും അടക്കം പലിശ നിരക്കിൽ മാറ്റങ്ങളും ഉണ്ടാവും.
ഫെഡറൽ ബാങ്ക് പലിശ കൂട്ടി
ഫെഡറൽ ബാങ്കും തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് അടുത്തിടെ വർധിപ്പിച്ചിരുന്നു. 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് പുതിയ നിരക്ക് ബാധകമാകും. ഡിസംബർ 16 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. 7 ദിവസം മുതൽ 5 വർഷം വരെയോ അതിൽ കൂടുതലോ ഉള്ള FDകൾക്ക് 3% മുതൽ 7.4% വരെ പലിശയാണ് സാധാരണ പൗരന്മാർക്ക് (60 വയസ്സിന് താഴെയുള്ളവർ) ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7.4% ആണ്, ഏറ്റവും ഉയർന്ന പലിശ നിരക്ക് ഇത് 777 ദിവസത്തെ FD-കൾക്കാണ്.
മുതിർന്ന പൗരന്മാർക്ക് 777 ദിവസവും 50 മാസവുമുള്ള FD-കളിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.9% ആണ് ലഭിക്കുക. 400 ദിവസത്തെ എഫ്ഡികൾക്ക് 7.85% പലിശ ലഭ്യമാകും. ബാങ്കിൻ്റെ പലിശ നിരക്കുകളിലെ മാറ്റം വഴി FD-കളിൽ നിക്ഷേപിക്കുന്നവർക്ക് മികച്ച വരുമാനം നേടാനാവും. പുതിയ നിരക്കുകൾ ബാങ്കിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.