Mahila Samman Savings Certificate: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിച്ചാൽ 32,000 ഉറപ്പായ പലിശ: ഉറപ്പായും നേട്ടം
Mahila Samman Savings Certificate Interest Rates: നിക്ഷേത്തിന് ലഭിക്കുന്നത് 7.5 ശതമാനം പലിശയാണ്. . ഈ സ്കീം പ്രകാരം, നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപയും പരമാവധി 2 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. ഈ സ്കീം 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും

ഇതുവരെ നിങ്ങൾ വീട്ടിലെ സ്തീകൾക്കായി സമ്പാദ്യമൊന്നും കരുതിയിട്ടില്ലെ എങ്കിൽ ഇതാ അവർക്കായി തുടങ്ങാൻ പറ്റിയൊരു പദ്ധതിയെ പറ്റിയാണ് പറയുന്നത്. സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ ചില പ്രത്യേക പദ്ധതികളും നടത്തുന്നുണ്ട്, ഇവയിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ പലിശ നേടാനാകും. വിവാഹതിരാണെങ്കിൽ ഭാര്യയുടെ പേരിലാണെങ്കിൽ ആരംഭിച്ചാൽ വളരെ അധികം ഗുണങ്ങൾ ലഭിക്കുന്ന പദ്ധതിയാണിത്.
മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിനെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.ഈ പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്ക് മാത്രമേ അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ.
കുറഞ്ഞത് 1000 രൂപയും പരമാവധി 2 ലക്ഷം രൂപ
മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേത്തിന് ലഭിക്കുന്നത് 7.5 ശതമാനം പലിശയാണ്. . ഈ സ്കീം പ്രകാരം, നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപയും പരമാവധി 2 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. ഈ സ്കീം 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും. അക്കൗണ്ട് തുറക്കുന്ന ഡേറ്റ് മുതൽ 1 വർഷത്തിനുശേഷം നിങ്ങൾക്ക് അർഹമായ ബാലൻസിന്റെ 40 ശതമാനം പിൻവലിക്കാം. നിങ്ങളുടെ ഭാര്യയുടെ പേരിൽ ഏത് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാം.
2 ലക്ഷം നിക്ഷേപിക്കൂ 32,000 ഉറപ്പായ പലിശ
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ നടപടി പ്രകാരം നിങ്ങളുടെ പരമാവധി നിക്ഷേപത്തിൻ്റെ പരിധി 2 ലക്ഷം രൂപയാണ്. നിക്ഷേപത്തിൻ്റെ പലിശ പരമാവധി 7.5 ശതമാനമാണ്. 2 ലക്ഷം രൂപ പോലും നിക്ഷേപിച്ചാൽ ഇതനുസരിച്ച്, ഭാര്യക്ക് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 2,32,044.00 രൂപ ലഭിക്കും. അതായത്, 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 32,044 രൂപ പലിശ ലഭിക്കും.
അമ്മയുടെയോ മകളുടെയോ പേരിൽ അക്കൗണ്ട് തുറക്കാം
വിവാഹിതനല്ലെങ്കിൽ, അമ്മയുടെ പേരിലുള്ള മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിലും നിക്ഷേപിക്കാം. ഇത് മാത്രമല്ല, നിങ്ങൾക്ക് ഒരു മകളുണ്ടെങ്കിൽ, അവരുടെ പേരിലും നിക്ഷേപിക്കാം. മികച്ച നിക്ഷേപ മാതൃകകളിൽ ഒന്നാണിത്.