5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICICI Credit Card : ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നവംബർ 15 മുതൽ ഈ 15 നിയമങ്ങൾക്ക് മാറ്റമുണ്ടാകും

ICICI Credit Card New Rule : ഇൻഷുറൻസ്, ഇന്ധന സർചാർജ്, സ്പാ ആക്‌സസ്, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ലേറ്റ് പേയ്‌മെൻ്റ് ചാർജ് ഘടന തുടങ്ങി 15 മാറ്റങ്ങളാണ് ഐസിഐസിഐ ക്രെഡിറ്റ് കാർഡിൽ മാറ്റമുണ്ടാകാൻ പോകുന്നത്. അത് എന്തെല്ലാമാണെന്ന് പരിശോധിക്കാം

ICICI Credit Card : ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നവംബർ 15 മുതൽ ഈ 15 നിയമങ്ങൾക്ക് മാറ്റമുണ്ടാകും
ICICI Credit Card (Image Courtesy : Jenish Thomas/TV9 Network)
jenish-thomas
Jenish Thomas | Published: 05 Nov 2024 19:42 PM

നിങ്ങൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താവാണെങ്കിൽ, നവംബർ 15 മുതൽ ഈ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ ബാങ്ക് മാറ്റം വരുത്താൻ പോകുകയാണ്. ഈ മാറ്റം നടപ്പിലാക്കിയതിന് ശേഷം ഇൻഷുറൻസ്, ഭക്ഷണം വാങ്ങൽ, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഇന്ധന സർചാർജ്, പേയ്‌മെൻ്റ് വൈകിയതിനുള്ള പിഴ നിയമങ്ങൾ തുടങ്ങി നിരവധി സേവനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെക്കുറിച്ച് ബാങ്ക് നേരത്തെ തന്നെ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

1) യൂട്ടിലിറ്റിയും ഇൻഷുറൻസും

വൈദ്യുതി, ഇൻ്റർനെറ്റ് തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളിലും ഇൻഷുറൻസിലും ഉപയോക്താക്കൾക്ക് റിവാർഡ് പോയിൻ്റുകൾ നേടാൻ കഴിയും. അതിനായി ഇനി 40,000 രൂപ വരെ ചിലവഴിച്ചാൽ മതി. നേരത്തെ ഇത് 80,000 രൂപയായിരുന്നു.

2) ഗ്രോസെറി

പലചരക്ക്, ഡിപ്പാർട്ട്‌മെൻ്റൽ സ്റ്റോർ തുടങ്ങിയ ഇടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങി ക്രെഡിറ്റ് കാർഡിലൂടെ പണമിടപാട് നടത്തിയാൽ ഇനി റിവാർഡ് പോയിൻ്റുകൾ ലഭ്യമാകും. അതിനായി ഇനി 20,000 രൂപ വരെ ചിലവഴിച്ചാൽ മതി. നേരത്തെ ഇത് 40,000 രൂപയായിരുന്നു.

3) സർക്കാർ ചെലവുകളിൽ റിവാർഡ് പോയിൻ്റുകൾ ഇല്ല

നികുതി, ഫീസ് തുടങ്ങി മറ്റ് സർക്കാർ സേവനങ്ങൾക്കുള്ള ചെലവുകളിൽ റിവാർഡ് പോയിൻ്റുകൾ ഇനിമുതൽ ലഭ്യമാകില്ല.

4) ഇന്ധന സർചാർജ് ഒഴിവാക്കുന്നതിനുള്ള പരിധി

ഇപ്പോൾ ഇന്ധന സർചാർജ് ഒഴിവാക്കൽ പരിധി പ്രതിമാസം 50,000 രൂപയിൽ നിന്നും ₹ 1,00,000 ആയി വർധിപ്പിച്ചു. നിങ്ങൾ ഇതിൽ കൂടുതൽ ചെലവഴിച്ചാൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കില്ല.

5) സ്പാ ആക്സസ് അവസാനിച്ചു

ഡ്രീംഫോക്സ് (DreamFolks) കാർഡ് വഴി ലഭ്യമായിരുന്ന സ്പാ ആക്സസ് ഇനി മുതൽ ലഭ്യമാകില്ല

6) വാടക, സർക്കാർ, വിദ്യാഭ്യാസ പേയ്‌മെൻ്റുകൾ എന്നിവയിലെ മാറ്റങ്ങൾ

വാർഷിക ഫീസ് ഇളവുകൾക്കും മൈൽസ്റ്റോൺ ആനുകൂല്യങ്ങൾക്കും വേണ്ടിയുള്ള ചെലവുകളിൽ വാടക, സർക്കാർ, വിദ്യാഭ്യാസ പേയ്‌മെൻ്റുകൾ എന്നിവ ഇനി ഉൾപ്പെടുത്തില്ല.

7) വാർഷിക ഫീസ് ഇളവിനുള്ള ചെലവ് പരിധി കുറച്ചു

നേരത്തെ, വാർഷിക ഫീസ് ഇളവിന് ഒരാൾക്ക് ₹ 15 ലക്ഷം ചെലവഴിക്കേണ്ടി വന്നിരുന്നു, ഇപ്പോൾ അത് ₹ 10 ലക്ഷമായി കുറച്ചു.

8) തേർഡ് പാർട്ടി ആപ്പുകൾ വഴിയുള്ള വിദ്യാഭ്യാസ പേയ്‌മെൻ്റിന് 1% നിരക്ക്

നിങ്ങൾ തേർഡ് പാർട്ടി ആപ്പുകൾ വഴി വിദ്യാഭ്യാസ പേയ്‌മെൻ്റ് നടത്തുകയാണെങ്കിൽ 1% ചാർജ് ഈടാക്കും. അതേസമയം സ്‌കൂൾ/കോളേജിൽ നേരിട്ട് പണമടയ്ക്കുന്നതിന് നിരക്കുകളൊന്നും ഈടാക്കില്ല.

9) ബിൽ പേയ്‌മെൻ്റുകൾക്ക് 1% ചാർജ്

യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റ് ₹50,000-ന് മുകളിലാണെങ്കിൽ 1% അധിക ചാർജ് ഈടാക്കും.

10) ഇന്ധന പേയ്‌മെൻ്റിന് 1% ചാർജ്

10,000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന പേയ്‌മെൻ്റിന് 1% അധിക ചാർജ് ഈടാക്കും.

11) ആഡ്-ഓൺ കാർഡ് വാർഷിക ഫീസ് ₹ 199

ആഡ്-ഓൺ കാർഡിന് ഇപ്പോൾ ₹ 199 വാർഷിക ഫീസ് ഉണ്ടായിരിക്കും.

12) ലേറ്റ് പേയ്‌മെൻ്റ് ചാർജ് ഘടന

ലേറ്റ് പേയ്‌മെൻ്റിൻ്റെ ചാർജിൽ മാറ്റം വന്നിട്ടുണ്ട്, അത് കുടിശ്ശിക തുകയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. ഉദാഹരണത്തിന്, ₹500 വരെയുള്ള കുടിശ്ശിക ₹100 ഈടാക്കും, അത് ₹50,000-ന് മുകളിലാണെങ്കിൽ ₹1,300 ഈടാക്കും.

13) എയർപോർട്ട് ലോഞ്ച് ആക്‌സസ്

അടുത്ത പാദത്തിൽ സൗജന്യ ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിന് നിങ്ങൾ മുൻ പാദത്തിൽ ₹75,000 ചെലവഴിക്കണം.

14) ക്രെഡിറ്റ് കാർഡിൻ്റെ റിവോൾവിംഗ് നിരക്ക്

ക്രെഡിറ്റ് കാർഡ് റീട്ടെയിൽ ഇടപാടുകളുടെയും ക്യാഷ് അഡ്വാൻസിൻ്റെയും പലിശ നിരക്ക് പ്രതിവർഷം 45% ആയി ഉയർത്തി.

15) വിദേശ ഇടപാടുകൾക്ക് 2% മാർക്ക്-അപ്പ്

അന്താരാഷ്ട്ര ഇടപാടുകൾക്ക് ഇപ്പോൾ 2% മാർക്ക്-അപ്പ് ചാർജ് ഉണ്ടായിരിക്കും.

ALSO READ : BSNL : ജിയോയും എയർടെല്ലും വിഐയും ഇനി കണ്ടം വഴി ഓടിക്കോ; 150 ദിവസത്തെ വമ്പൻ പ്ലാനുമായി ബിഎസ്എൻഎൽ

ഐസിഐസിഐ ബാങ്കിൻ്റെ അഭിപ്രായത്തിൽ, കാർഡിൻ്റെ ചെലവുകളും സൗകര്യങ്ങളും നിയന്ത്രിക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ഉദ്ദേശ്യം, അതിനാൽ ചില സൗകര്യങ്ങൾ കുറയാനിടയുണ്ട്.