5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Stocks 2025: 2025-ൽ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും നല്ല ഓഹരികൾ: ശ്രദ്ധിക്കേണ്ടത്

Best Shares to Buy in 2025 : 2025-ൽ ഓഹരി വിപണിയിൽ വലിയ ലാഭമുണ്ടാക്കാൻ പറ്റുന്നതൊക്കെയുമുണ്ട്. പുതിയ വർഷം നിക്ഷേപിക്കാൻ അനുയോജ്യമായ ഓഹരികളും സെക്ടറുകളും പരിചയപ്പെടാം.

Best Stocks 2025: 2025-ൽ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും നല്ല ഓഹരികൾ: ശ്രദ്ധിക്കേണ്ടത്
Best Stocks to Invest in 2025 | Credits: Getty Images
arun-nair
Arun Nair | Updated On: 04 Dec 2024 17:24 PM

ലോകം വളർച്ചയുടെ പാതയിലാണ്. അതു കൊണ്ട് തന്നെ 2025-ലും നിക്ഷേപിക്കേണ്ടത് അത്തരം വളർച്ചയെ മുന്നിൽ കണ്ടാവണം. കഴിഞ്ഞ വർഷത്തെ ട്രെൻഡ് ഇപ്പോൾ ഉണ്ടായില്ലെന്ന് വരാം. പകരം പുതിയൊരു ട്രെൻഡ് ഉയർന്നേക്കാം. വിപണിയുടെ സ്വഭാവം, ഗ്ലോബൽ ട്രെൻഡുകൾ, സാമ്പത്തിക നയങ്ങൾ എന്നിവയനുസരിച്ച്, നിങ്ങളുടെ നിക്ഷേപങ്ങൾ മാറ്റിയാൽ 2025-ൽ ഓഹരി വിപണിയിൽ വലിയ ലാഭമുണ്ടാക്കാം. പുതിയ വർഷം നിക്ഷേപിക്കാൻ അനുയോജ്യമായ ഓഹരികളും സെക്ടറുകളും പരിചയപ്പെടാം.

എഐ മുതൽ….

ഡിജിറ്റൽ മേഖലയുടെ വികസനത്തിന് പിന്തുണ നൽകുന്ന കമ്പനികൾ ഇപ്പോഴും ശക്തമായ വളർച്ചാ സാധ്യതകളോടെ മുന്നോട്ടുപോകുന്നവയാണ്. പ്രത്യേകിച്ച് 2025-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യമേറും. NVIDIA, Alphabet (Google), Meta Platforms എന്നിവയിലെ ഓഹരികൾ മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട്. ആമസോൺ വെബ് സർവ്വീസസ്, മൈക്രോ സോഫ്റ്റ് അസൂർ എന്നിവയിലൂടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിലെ കമ്പനികളിൽ വൻ വളർച്ചക്ക് സാധ്യത ഉണ്ട്. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും 2025-ൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. ഫസ്റ്റ് സോളാർ, നെക്സ്റ്റ എറ എനർജി, എന്നീ കമ്പനികൾക്ക് ഗ്ലോബൽ ഡിമാൻഡിനനുസരിച്ച് മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയും.

ALSO READ: Investment: കന്നി നിക്ഷേപമാണോ? തുടക്കക്കാര്‍ക്ക് ബെസ്റ്റ് ഈ ഓപ്ഷനുകളാണ്‌

ഇന്ത്യൻ വിപണി: ടെക്ക്നോളജി & ബാങ്കിംഗ്

ഇന്ത്യൻ വിപണിയിലും 2025-ലെ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ടെക്ക്നോളജി & ബാങ്കിംഗ് രംഗത്ത് പ്രകടമായ വളർച്ച പ്രതീക്ഷിക്കാം. Infosys, TCS, HCL Tech എന്നിവയുടെ വളർച്ച നിരക്ക് ഉയർന്നതായിരിക്കും. അമേരിക്കൻ വ്യവസായവുമായി കൂട്ടുകെട്ടുകൾ ഇവയ്‌ക്കു കൂടുതൽ ഉന്മേഷം നൽകും. ആധുനിക ബാങ്കിംഗ് സേവനങ്ങളുടെ ഡിമാൻഡിനനുസരിച്ച ഐസിഐസിഐ, എച്ച്ഡിഎഫ്സി, തുടങ്ങിയ സ്വകാര്യ ബാങ്കുകൾ, തുടർന്ന് മികച്ച പ്രകടനം നടത്താം

ആരോഗ്യമേഖല

വൈദ്യശാസ്ത്ര മേഖല 2025-ൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാവാം. മരുന്ന് നിർമ്മാണ കമ്പനികൾക്കും ബയോടെക്നോളജി സ്ഥാപനങ്ങൾക്കും വലിയ സാധ്യതകൾ ഉണ്ട്. ഭാരത് ബയോ ടെക്, സിപ്ള, ഡോ.റെഡ്ഡീസ് ലാബോറട്ടറീസ് എന്നിവക്ക് വളർച്ച പ്രതീക്ഷിക്കാം. കോവിഡിന് ശേഷമുള്ള കാലഘട്ട മായതിനാൽ ആരോഗ്യമേഖലയിൽ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ വരുമാനം വർധിക്കും.

കാർബൺ ക്രെഡിറ്റുകൾ & പരിസ്ഥിതി ആശയങ്ങൾ

കാർബൺ ക്രെഡിറ്റ് വ്യാപാരം പുതിയൊരു ട്രെൻഡായിരിക്കും. കാർബൺ ഫ്രണ്ട്‌ലി കമ്പനികളുടെ ഓഹരികൾ നിക്ഷേപത്തിനും ദീർഘകാല നേട്ടത്തിനും ഉതകുന്നതാവാം.

നിക്ഷേപത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

1. വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ മനസിലാക്കി വേണം നിക്ഷേപിക്കാൻ. നിങ്ങൾക്ക് വേണ്ടത് ഒരു ചുരുങ്ങിയകാലം കൊണ്ടുള്ള ലാഭമാണോ? ദീർഘകാല നിക്ഷേപമാണോ എന്ന് തീരുമാനിക്കുക

2. വിപണി വിശകലനം ചെയ്യുക: ഓഹരികളുടെ മൂല്യം, കമ്പനി പ്രകടനം, വളർച്ചാ സാധ്യതകൾ എന്നീ പരിശോധിക്കുക.

3. വൈവിധ്യമാർന്ന പോർട്ട്ഫോളിയോ: ഒരേ തരം ഓഹരികളിലെ നിക്ഷേപം ഒഴിവാക്കി വിവിധ മേഖലകളിൽ നിക്ഷേപിക്കുക.

വിപണി പ്രവണതകൾ തിരിച്ചറിയുക

– നിലവിലെ വിപണി പ്രവണതകൾ തിരിച്ചറിയുക.
– മികച്ച ഉപദേശം ലഭിക്കുന്നതിന് സാമ്പത്തിക വിദഗ്ധനെ സമീപിക്കുക
– ലാഭവും നഷ്ടവും മനസിലാക്കിയിരിക്കുക

സാമ്പത്തിക വളർച്ചയ്ക്കും അവസരങ്ങൾക്കും വലിയ തുടക്കം നൽകുന്ന ഒരു വർഷമാകും 2025 എന്നതിൽ സംശയമില്ല. ബുദ്ധിപരമായ സമീപനം നിക്ഷേപം വിജയകരമാക്കാം.

(നിരാകരണം: ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് സാമ്പത്തി വിദഗ്ധൻ്റെ ഉപദേശം തേടുക)