5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best SIP: മാസം തോറും 5000 , 51 ലക്ഷം പോക്കറ്റിൽ എസ്ഐപി എന്നാ സുമ്മാവാ…

Best Sip for Family: ഇത് വലിയ തുകയാണെന്ന് കരുതേണ്ട വെറും 500 രൂപയിലും നിങ്ങൾക്ക് പ്രതിമാസം ഒരു എസ്ഐപി ആരംഭിക്കാം, കൃത്യമായ പ്ലാനിങ്ങും മാർക്കറ്റിലുള്ള അറിവും കൂടിയായാൽ ഇത്രയും വലിയ സമ്പാദ്യം നിങ്ങൾക്ക് മറ്റൊരിടത്തും ലഭിക്കില്ല

Best SIP: മാസം തോറും 5000 , 51 ലക്ഷം പോക്കറ്റിൽ എസ്ഐപി എന്നാ സുമ്മാവാ…
Best-SIP-Plans | Getty Images
arun-nair
Arun Nair | Updated On: 25 Jun 2024 13:31 PM

കയ്യിലുള്ള പൈസ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് നശിപ്പിക്കാതെ കൃത്യമായി ഉപയോഗിച്ചാൽ നിങ്ങൾക്ക് ഭാവിയിൽ മികച്ച നേട്ടം ഉണ്ടാക്കാൻ ആവും. അതിപ്പോൾ പോസ്റ്റോഫീസ് സേവിങ്ങ്സ് ആയാലും സ്ഥിര നിക്ഷേപമായാലും തുക വിനിയോഗിക്കുന്നതിൽ എപ്പോഴും ശ്രദ്ധിക്കണം. കൃത്യമായി നോക്കിയാൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് എസ്ഐപികൾ.

വീട്ടിലെ ഏതെങ്കിലും പ്രധാന കാര്യത്തിനായി പണം സ്വരൂപിക്കുന്നവരാണെങ്കിൽ അവർക്ക് ചെറിയ മാസ മുതൽ മുടക്കിൽ വലിയ നേട്ടമുണ്ടാക്കാനാകും. 51 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാൻ കഴിയുന്നൊരു എസ്ഐപിയെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.

ഏത്ര രൂപ നിക്ഷേപിക്കാം

നിങ്ങൾക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞത് 5000 രൂപ മാത്രം നിക്ഷേപിച്ച് 55 ലക്ഷം രൂപ വരെ സ്വരൂപിക്കാം. ഇടയിൽ 5 മുതൽ 10 ശതമാനം വരെ ടോപ്പ്-അപ്പ് ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്ത് പ്രതിവ‍ർഷത്തിൽ തുക കൂട്ടാം. ഇത്തരത്തിൽ ആകെ നിക്ഷേപത്തിലും വലിയ മാറ്റമുണ്ടാകും. ഇതെങ്ങനെയെന്ന് നോക്കാം.

5000 രൂപ വീതമുള്ള നിക്ഷേപത്തിൽ ആദ്യ വർഷം 60,000 രൂപയായിരിക്കും നിങ്ങളുടെ ആകെ നിക്ഷേപം. രണ്ടാം വർഷം എല്ലാ മാസവും 250 രൂപ വീതം പ്രതിമാസ തുകയിൽ അടച്ച് 5,250 വീതം വേണം എസ്ഐപി ചെയ്യാൻഴ. ഇത്തരത്തിൽ രണ്ടാം വർഷം 1.23 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കേണ്ട‌ത്. അതുപോലെ തന്നെ എല്ലാ വർഷവും നിങ്ങളുടെ എസ്ഐപിയിലേക്ക് 5 ശതമാനം ടോപ്പ്-അപ്പ് ചേർക്കേണ്ടതുണ്ട്.

‌18 വർഷത്തേക്ക് 5 ശതമാനം ടോപ്പ്-അപ്പിങ്ങ് എന്ന നിരക്കിൽ പ്രതിമാസം 5000 എസ്ഐപി നിക്ഷേപിച്ചാൽ ആകെ നിങ്ങളുടെ നിക്ഷേപം 16.87 ലക്ഷം രൂപയായിരിക്കും. എസ്ഐപിയുടെ ശരാശരി വരുമാനം (പലിശ) 12 ശതമാനമാണെന്ന് കരുതുക. ഇത്തരത്തിൽ 12 ശതമാനം നിരക്കിൽ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 34.50 ലക്ഷം രൂപ ലഭിക്കും. ആകെ കണക്കിൽ നോക്കിയാൽ 18 വർഷം കഴിഞ്ഞാൽ 51.45 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

1000 രൂപയിലും

ഇനി നിങ്ങൾക്ക് എസ്ഐപിയിൽ 5000 നിക്ഷേപിക്കാനില്ലെന്ന് കരുതുക അവിടെയാണ് നിങ്ങൾക്ക് എസ്ഐപിയുടെ മറ്റൊരു ആനുകൂല്യം 1000 രൂപക്കും നിങ്ങൾക്ക് നിക്ഷേപിക്കാം. 18 വ‍ർഷം കൊണ്ട് 1000 രൂപയിൽ 2,16,000യായിരിക്കും നിങ്ങളുടെ ആകെ നിക്ഷേപം. 5,49,439 രൂപ നിങ്ങൾക്ക് പലിശയിനത്തിൽ ലഭിക്കും. ഇത്തരത്തിൽ 7,65,439 രൂപ നിങ്ങൾക്ക് മുതലും പലിശയുമടക്കം ലഭിക്കും. ഇനി 1000 പറ്റില്ലാത്തവ‍‍ർക്ക് 500-നും പദ്ധതികളുണ്ട്.

എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മ്യൂച്ചൽ ഫണ്ട് വിവപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമായിരിക്കും ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപങ്ങൾക്ക് മുൻപ് വിദ​ഗ്ധരുടെ അഭിപ്രായാം അറിയുന്നത് നല്ലതായിരിക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്കിലും സ്റ്റോക്ക് ട്രേഡിങ്ങ് മ്യൂച്ചൽ ഫണ്ട് വിവരങ്ങൾ നൽകുന്ന എക്സിക്യുട്ടീവുകളുണ്ടാവും. ഇവരെ സമീപിക്കാം.