5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Selling Liquor: ബ്രാന്‍ഡി? ഏയ് അല്ലല്ലാ..എന്നാല്‍ റം, അതും അല്ല; ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ബ്രാന്‍ഡിനോട്‌

Best Selling Liquor in India: നമ്മുടെ രാജ്യത്ത് നടക്കുന്ന മദ്യ വില്‍പനയില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പന നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും മുന്‍നിരയില്‍ തന്നെയുണ്ട്. മദ്യത്തിന്റെ വില്‍പനയിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കിയെടുക്കാനും രാജ്യത്തിനാകുന്നുണ്ട്.

Best Selling Liquor: ബ്രാന്‍ഡി? ഏയ് അല്ലല്ലാ..എന്നാല്‍ റം, അതും അല്ല; ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ബ്രാന്‍ഡിനോട്‌
Whiskey (Michael Dunning/Getty Images Creative)
shiji-mk
Shiji M K | Published: 15 Sep 2024 14:37 PM

മദ്യപിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല, മദ്യപാനികള്‍ക്കെല്ലാം അറിയുന്ന കാര്യവുമാണിത്. എല്ലാ മദ്യ കുപ്പികളിലും സിഗരറ്റ് പാക്കറ്റുകളിലും എഴുതിവെച്ചിട്ടുള്ള കാര്യമാണ് അവ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനീകരമാണെന്ന്. എന്നാല്‍ ഇതെല്ലാം വായിച്ച് മനസിലാക്കിയ ശേഷമാണ് ആളുകള്‍ അത് വലിക്കുന്നതും കുടിക്കുന്നതും. ഓണമായാലും ക്രിസ്തുമസായാലും അങ്ങനെ എല്ലാത്തിനും മലയാളികള്‍ക്ക് മദ്യം നിര്‍ബന്ധമാണ്. മലാളികള്‍ക്ക് മാത്രമല്ല രാജ്യത്തെ ഒരുവിധം എല്ലാവരും ആഘോഷ വേളകളിലെല്ലാം മദ്യം ഉപയോഗിക്കുന്നവര്‍ തന്നെയാണ്.

നമ്മുടെ രാജ്യത്ത് നടക്കുന്ന മദ്യ വില്‍പനയില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പന നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും മുന്‍നിരയില്‍ തന്നെയുണ്ട്. മദ്യത്തിന്റെ വില്‍പനയിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കിയെടുക്കാനും രാജ്യത്തിനാകുന്നുണ്ട്. ഓരോ ഉത്സവ സീസണിലും മദ്യ വില്‍പന വഴി സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം ലഭിക്കുന്നു. എന്നാല്‍ ഏതാണ് നമ്മുടെ രാജ്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മദ്യം എന്ന് അറിയാമോ?

Also Read: Bevco Onam Holiday 2024: ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?

റം ആയിരിക്കും അല്ലെങ്കില്‍ ബ്രാന്‍ഡി ആയിരിക്കും എന്ന് ചിന്തിക്കുന്നവരോട്, നിങ്ങളുടെ ആ ചിന്ത തന്നെ വേണ്ട. കാരണം റമ്മും ബ്രാന്‍ഡിയുമെല്ലാം ഇന്ത്യക്കാര്‍ എന്നോ ഉപേക്ഷിച്ചിട്ടുണ്ട്. പിന്നെ ഏതാണ് ആ വിശേഷപ്പെട്ട മദ്യമെന്നാണെങ്കില്‍ മറ്റാരുമല്ല ആ താരം വിസ്‌കിയാണത്. രാജ്യത്തെ മദ്യപാനികളുടെ ഇഷ്ട ബ്രാന്‍ഡാണ് വിസ്‌കി. ഇന്ത്യയിലുള്ള 60 ശതമാനത്തിലധികം മദ്യ ഉപഭോഗം വിസ്‌കി കയ്യടക്കി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ ഇഷ്ടകൂടുതല്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം പ്രീമിയം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം ഇന്ത്യന്‍ വിസ്‌കികളും ഇന്ത്യക്കാര്‍ക്ക് താങ്ങാനാവുന്നുണ്ട് എന്നതാണ്. അതായത് വില കൊണ്ട് വിസ്‌കി കീശ കീറില്ല. നഗരങ്ങളിലുള്ള മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കുന്നത് മദ്യവിപണിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഇതുമാത്രമല്ല, രാജ്യത്ത് തന്നെയുള്ള വിസ്‌കി ബ്രാന്‍ഡുകളുടെ ഉത്പാദനവും പ്രീമിയം മിശ്രിതങ്ങളോട് ഇന്ത്യക്കാരന്റെ വര്‍ധിച്ചുവരുന്ന ആഗ്രഹവും വിസ്‌കിയെ ഇന്ത്യയില്‍ വളര്‍ത്തി.

വിസ്‌കി

ഇന്ത്യയില്‍ ഒട്ടനവധി മദ്യ ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും വിസ്‌കി കഴിഞ്ഞ കുറേ നാളുകളായി ആളുകളുടെ മനസില്‍ വലിയ ആഴത്തില്‍ ഇടം നേടിയിരിക്കുകയാണ്. പലര്‍ക്കും വിസ്‌കി ഇഷ്ട ബ്രാന്‍ഡാവാന്‍ ഉണ്ടായ കാരണം അതിന്റെ വിലയാണ്. 750 മില്ലി ലിറ്റര്‍ വിസ്‌കിക്ക് 400 രൂപയാണ് ഡല്‍ഹിയിലെ വില. മുംബൈയില്‍ 640 രൂപയും. ഇത് തന്നെയാണ് വിസ്‌കിയെ ജനപ്രിയമാക്കിയതും.

വിസ്‌കി നിര്‍മാണം

ബാര്‍ലി, ചോളം, റൈ, ഗോതമ്പ് എന്നീ ധാന്യങ്ങളും യീസ്റ്റും ഉപയോഗിച്ചാണ് വിസ്‌കി നിര്‍മിക്കുന്നത്. ഈ ധാന്യങ്ങള്‍ ചതച്ച് യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച ശേഷമാണ് മദ്യം ഉണ്ടാക്കുന്നത്. മരം ബാരലുകളിലാക്കിയാണ് മദ്യം വാറ്റിയെടുക്കുന്നത്.

വില നിര്‍ണയിക്കുന്നത്

വിസ്‌കി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, അതിന്റെ ഗുണനിലവാരം, ഉത്പാദന ചെലവ്, ശുദ്ധീകരണ പ്രക്രിയ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വില നിര്‍ണയിക്കുന്നതില്‍ ഭാഗമാകുന്നുണ്ട്. പ്രീമിയം വിസ്‌കികള്‍ നിര്‍മിക്കാന്‍ സാധാരണയായി ഉയര്‍ന്ന ഗുണനിലവാരമുള്ള ധാന്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ഒരുപാട് കാലം നിര്‍ത്തി വീര്യം വര്‍ധിപ്പിക്കുകയും പരമ്പരാഗത വാറ്റല്‍ രീതിയിലുമാണ് നിര്‍മിക്കുന്നത്. ഇവ കൂടാതെ നികുതി, എക്‌സൈസ് തീരുവ, പാക്കേജിങ് എന്നിവയും വിലയില്‍ പങ്കുവഹിക്കുന്നുണ്ട്.

ഡിമാന്റുള്ള വിസ്‌കി

രാജ്യത്തിനകത്തും വിദേശത്തുമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് വിസ്‌കി മക്ഡവലാണ്. 2023ല്‍ 31.4 ദശലക്ഷം കെയ്‌സുകളാണ് ലോകത്തുടനീളം വിറ്റഴിച്ചത്.

Also Read: Bevco: ഞെട്ടണ്ട; റെക്കോഡ് ബോണസ് നൽകി ബെവ്കോ; ഇത്തവണ നൽകുന്നത് ഒരുലക്ഷത്തോളം

മറ്റ് വിസ്‌കി ബ്രാന്‍ഡുകള്‍

  1. ഇംപീരിയല്‍ ബ്ലൂ സുപ്പീരിയര്‍ ഗ്രെയിന്‍- 750 മില്ലി ലിറ്ററിന് 640 രൂപ
  2. റോയല്‍ സ്റ്റാഗ് ഡീലക്‌സ്- 750 മില്ലി ലിറ്ററിന് 780 രൂപ
  3. ബാഗ്‌പൈപ്പര്‍ ഡീലക്‌സ്- 750 മില്ലി ലിറ്ററിന് 550 രൂപ

ഇവയാണ് മറ്റ് ജനപ്രിയ വിസ്‌കി ബ്രാന്‍ഡുകള്‍.

ഇന്ത്യയിലെ വളര്‍ച്ച

വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ഡിമാന്റ്, പ്രീമിയമൈസേഷന്‍ പ്രവണതകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗം തുടങ്ങിയ പല കാരണങ്ങളാല്‍ ഇന്ത്യന്‍ വിപണിയില്‍ വിസ്‌കി വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. കൂടാതെ ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ വലിയ രീതിയിലുള്ള വിസ്‌കി ഉപഭോഗം നടക്കുന്ന രാജ്യമായും ഇന്ത്യ മാറിയിട്ടുണ്ട്.