Best Post Office Schemes: 15 ലക്ഷം പോക്കറ്റിൽ തരും; ഈ കിടിലൻ പോസ്റ്റോഫീസ് സ്കീമുകൾ
Best Post office Savings Plans: സമ്പാദ്യ ശീലം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്ക് എല്ലാത്തരത്തിലും അനുയോജ്യമായ ചില പോസ്റ്റോഫീസ് പദ്ധതികളുണ്ട്. ഉയർന്ന പലിശ നിരക്കും സർക്കാർ സ്ഥാപനം എന്ന വിശ്വസ്യതയും പ്രത്യേകതയാണ്
രാജ്യത്ത് ഏത് ബാങ്ക് ഇടിഞ്ഞാലും ഒരു കുലുക്കവുമില്ലാതെ നിൽക്കണമെങ്കിൽ ആ സ്ഥാപനത്തിൻ്റെ പേര് പോസ്റ്റോഫീസ് എന്നായിരിക്കണം. എല്ലാ വിധത്തിലും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനായി പലരും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് സ്കീമുകളെയാണ്. ഉയർന്ന പലിശ നിരക്കും സർക്കാർ സ്ഥാപനം എന്ന വിശ്വസ്യതയുമാണ് ഇതിന് കാരണം. ഇത്തരത്തിൽ സമ്പാദ്യ ശീലം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്ക് എല്ലാത്തരത്തിലും അനുയോജ്യമായ ചില പോസ്റ്റോഫീസ് പദ്ധതികളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (PPF)
ദീർഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച പദ്ധതിയാണ് പിപിഎഫ്. വർഷം തോറും 1.5 ലക്ഷം രൂപ വരെ പിപിഎഫിൽ നമ്മുക്ക് നിക്ഷേപിക്കാനാകും എന്നതാണ് പ്രത്യേകത.അഞ്ച് വർഷമാണ് സാധാരണഗതിയിൽ പിപിഎഫിൻ്റെ നിക്ഷേപ കാലാവധി എങ്കിലും അത് പൂർത്തിയായാൽ നിക്ഷേപകർക്ക് വീണ്ടും 5 വർഷം കൂടി നീട്ടാം. ഇതിന് ആദായ നികുതി നിയമം 80-സി പ്രകാരം നികുതി ഇളവും ലഭിക്കുമെന്നത് അറിഞ്ഞിരിക്കണം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
60 വയസ്സിന് മുകളിലുള്ളവർക്കായി സർക്കാർ പ്രത്യേകം രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ SCSS. കുറഞ്ഞത് 1000 രൂപയെിൽ തുടങ്ങി പരമാവധി 15 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിങ്ങൾക്ക് നിക്ഷേപിക്കാനാകും. 5 വർഷമാണ് ഇതിൻ്റെയും നിക്ഷേപ കാലാവധിയെങ്കിലും ഇക്കാലയളവ് പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് നിക്ഷേപം 3 വർഷം കൂടി വീണ്ടും നീട്ടാം എന്നത് അറിഞ്ഞിരിക്കാം. ആദായ നികുതി നിയമം 80-സി പ്രകാരം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപത്തിൽ നിക്ഷേപകന് നികുതി ഇളവ് ലഭിക്കും.
സുകന്യ സമൃദ്ധി അക്കൗണ്ട് (SSA)
പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സ്കീമിൽ അക്കൗണ്ട് തുറക്കാം. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപ വരെയുമാണ് വർഷം തോറും നിക്ഷേപിക്കാവുന്ന പരിധി. നിക്ഷേപം ആരംഭിക്കുന്ന സമയം മുതൽ കുട്ടിക്ക് 21 വയസ്സ് പ്രായമാകുന്നിടം വരെയാണ് സ്കീമിൽ നിക്ഷേപിക്കാനാകുന്നത്. 8.50 ശതമാനം വാർഷിക പലിശയാണ് ഇതിൽ ലഭിക്കുന്നത്. എന്നാൽ വർഷത്തിൽ രണ്ട് തവണയെങ്കിലും പലിശ നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്താൻ സാധ്യതയുണ്ട്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
കുറഞ്ഞത് 1000 രൂപയിൽ ആരഭിക്കാവുന്ന സ്കീമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്.അഞ്ച് വർഷമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൻ്റെ കാലാവധി. മികച്ച പലിശയും ഇതിൽ ലഭിക്കും. ആദായ നികുതി നിയമം 80-സി പ്രകാരം ഇതിലെ നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കുമെന്നതാണ് പ്രത്യേകത. നിലവിൽ 7.9 ശതമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസിൽ 1, 2, 3 അല്ലെങ്കിൽ 5 വർഷത്തെ കാലാവധിയിൽ നിക്ഷേപം നടത്താവുന്ന സ്കീമുകളിൽ ഒന്നാണ് പോസ്റ്റോഫീസിൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ് ടൈം ഡെപ്പോസിറ്റ് സ്കീമുകൾ. . കുറഞ്ഞത് 1000 രൂപ മുതൽ ഇതിൽ നിക്ഷേപിച്ച് തുടങ്ങാം എന്നതാണ് ടൈം ഡെപ്പോസിറ്റുകളുടെ പ്രത്യേകത. ആദായ നികുതി നിയമം 80സി പ്രകാരം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിലെ നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും.
ഇവക്കെല്ലാം പുറമെ
ഈ പദ്ധതികൾക്കെല്ലാം പുറമേ, പോസ്റ്റ് ഓഫീസിൽകിസാൻ വികാസ് പത്ര (KVP), മാസ വരുമാന പദ്ധതി (MIS) തുടങ്ങിയ നിരവധി പദ്ധതികളും ലഭ്യമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ്, നിങ്ങളുടെ ആവശ്യങ്ങൾ സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി ആണെന്നത് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.