5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Best Scheme: മുതിർന്നവർക്ക് 10250 രൂപ വീട്ടിലിരുന്ന് സമ്പാദിക്കാനൊരു പോസ്റ്റോഫീസ് സ്കീം

Best Post Office Scheme For Senior Citizen: സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് സ്ഥിരവരുമാനം ലഭിക്കും. ഓരോ പാദത്തിലും പലിശ തുക അക്കൗണ്ടിൽ വരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുണ്ടാകും.

Post Office Best Scheme: മുതിർന്നവർക്ക് 10250 രൂപ വീട്ടിലിരുന്ന് സമ്പാദിക്കാനൊരു പോസ്റ്റോഫീസ് സ്കീം
Post Office Best Scheme
arun-nair
Arun Nair | Published: 19 Jun 2024 19:27 PM

സമ്പാദ്യമാണ് എല്ലായ്പ്പോഴും എല്ലാവരുടെയും വിഷയം. 100 രൂപ ചിലവാക്കുന്നവർ 1 രൂപ പോലും സേവ് ചെയ്യുന്നില്ലെന്നതാണ് സത്യം. സമ്പാദ്യമെന്നത് ഭാവിയിലേക്കുള്ള കരുതലാണെന്നത് പലരും മറന്നു പോകുന്നു. ഇത്തരത്തിൽ പ്രായമാവുമ്പോൾ കയ്യിൽ പണമില്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിടരുത്.

അത്തരത്തിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് പോസ്റ്റോഫീസ് ചില മികച്ച സമ്പാദ്യ പദ്ധതികൾ മുന്നോട്ട് വെക്കുന്നത്. ഗ്യാരണ്ടീഡ് റിട്ടേണുകൾ സ്കീമിൽ ലഭ്യമാണ്. ഇതോടൊപ്പം നിക്ഷേപവും സുരക്ഷിതമാണ്. മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) എന്ന പേരിൽ ഒരു പദ്ധതിയുണ്ട്.

പദ്ധതി

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് സ്ഥിരവരുമാനം ലഭിക്കും. ഓരോ പാദത്തിലും പലിശ തുക അക്കൗണ്ടിൽ വരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുണ്ടാകും. എങ്കിലും പദ്ധതിയിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടിവരും. റിട്ടേൺ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, പലിശയിൽ നിന്നും ടിഡിഎസ് ഈടാക്കും. 5 വർഷത്തിനുള്ളിൽ മെച്വരുറ്റിയാകുന്ന സ്കീമിൽ നിങ്ങൾക്ക് 30 ലക്ഷം രൂപ വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. 2024 ജനുവരി 1 മുതൽ, പ്രതിവർഷം 8.2% പലിശയാണ് ലഭിക്കുന്നത്.

10,250 രൂപ എങ്ങനെ

ആകെ നിക്ഷേപം: 5 ലക്ഷം രൂപ
വാർഷിക പലിശ നിരക്ക്: 8.2%
മെച്യൂരിറ്റി കാലയളവ്: 5 വർഷം
മെച്യൂരിറ്റി തുക: 7,05,000 രൂപ
പലിശ വരുമാനം: 2,05,000 രൂപ
പ്രതിമാസ വരുമാനം: 10,250 രൂപ

പിൻവലിക്കാൻ

പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ, നിക്ഷേപ തീയതിക്ക് ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപകന് സ്കീം അവസാനിപ്പിക്കാം. ആദ്യ 1 വർഷം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിഴയില്ലാതെ നിക്ഷേപ തുക പിൻവലിക്കാം. ശേഷം 1 – 2 വർഷത്തിനുള്ളിൽ തുക പിൻവലിക്കുമ്പോൾ മൊത്തം പ്രിൻസിപ്പലിൻ്റെ 1.5% തുക ഈടാക്കും. വർഷങ്ങൾക്ക് അനുസരിച്ച് പിഴയിലും മാറ്റം വരും.

പലിശ നിരക്ക്

പ്രതിവർഷം 8.2 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് എസ്‌സിഎസ്എസിൽ വാഗ്ദാനം ചെയ്യുന്നത്. 2024 ജനുവരി 1-നാണ് ഈ നിരക്കുകൾ അവസാനമായി മാറ്റിയത്. പലിശ ത്രൈമാസ അടിസ്ഥാനത്തിൽ മാറും, നിക്ഷേപകൻ ഫോം 15 G / 15H സമർപ്പിച്ചവരാണെങ്കിൽ പലിശ തുകയിൽ TDS ഈടാക്കില്ല.