Best NPS Tips: 20 വർഷം കൊണ്ട് നിക്ഷേപം കോടിയാകും: സ്റ്റോക്കല്ല സർക്കാർ പദ്ധതി

National Pension System Deposit Returns: ചെറിയ തുകയാണെങ്കിൽ 30 വയസ്സിൽ ആരംഭിച്ച് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രതിമാസം 45,587 രൂപ പെൻഷൻ പ്രതീക്ഷിക്കാം.

Best NPS Tips: 20 വർഷം കൊണ്ട് നിക്ഷേപം കോടിയാകും: സ്റ്റോക്കല്ല സർക്കാർ പദ്ധതി

NPS TIPS | Savings

Updated On: 

28 Nov 2024 12:02 PM

റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം നേടാനുള്ള എളുപ്പ വഴിയാണ് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) നിക്ഷേപിക്കുന്നത് .എൻപിഎസിൽ സ്ഥിരമായ നിക്ഷേപം നടത്തുന്നത് വഴി, നിങ്ങളുടെ ഭാവിയിലേക്ക് മികച്ച റിട്ടയർമെന്റ് ഫണ്ട് ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയാണ് എൻപിഎസ് വഴി മികച്ച വരുമാനം നേടാൻ സാധിക്കുക എന്നത് പരിശോധിക്കാം. രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് എൻപിഎസിൽ ഉള്ളത്. ഇതിനെ ടയർ 1 ടയർ 2 എന്നിങ്ങനെ തിരിക്കാം. പിൻവലിക്കൽ നിയന്ത്രണങ്ങളുള്ള നിർബന്ധിത പെൻഷൻ അക്കൗണ്ടാണ് ടയർ 1 വിഭാഗത്തിലേത്. എന്നാൽ നിങ്ങളുടെ സമ്പാദ്യം കൃത്യമായി വിനിയോഗിക്കാനും ഫണ്ട് മാറ്റാനും സാധിക്കുന്ന ഒന്നാണ് എൻപിഎസ്.

60 വയസ്സ് തികയുമ്പോൾ, ആന്വിറ്റി വാങ്ങാൻ (വാർഷിക വേതനം) നിങ്ങളുടെ എൻപിഎസ് കോർപ്പസിന്റെ 40% -വേണ്ടി വരും. ഒറ്റത്തവണ തുകയായി നിങ്ങൾക്ക് കോർപ്പസിന്റെ 60% വരെ പിൻവലിക്കാം. 60 വയസ്സിന് മുമ്പ് സ്കീമിൽ നിന്നും പോവുകയാണെങ്കിൽ കോർപ്പസിന്റെ 20% വരെ ഒറ്റത്തവണ തുകയായി പിൻവലിക്കാം, ബാക്കി 80% ആന്വിറ്റിക്ക് ആവശ്യമാണ്, ഇത് വിരമിക്കൽ സമയത്ത് മികച്ച വരുമാനം ഉറപ്പാക്കും. നിക്ഷേപത്തിന് 10% വാർഷിക വരുമാനവും 6% ആന്വിറ്റി നിരക്കും കണക്കാക്കി പ്രതിമാസം 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന പെൻഷൻ എത്രയെന്ന് പരിശോധിക്കാം.

ALSO READ: Best Savings Schemes: ഇടത്തരം കുടുംബത്തിലാണെങ്കിൽ മറക്കാതെ ആരംഭിക്കണ്ട സമ്പാദ്യ പദ്ധതികൾ

30 വയസ്സിൽ

നിങ്ങൾ 30 വയസ്സിൽ പ്രതിമാസം 50,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, 30 വർഷത്തിനുള്ളിൽ നിങ്ങൾ 1.8 കോടി രൂപ നിക്ഷേപിക്കാം. 10% റിട്ടേൺസ് കണക്കാക്കിയാൽ, നിങ്ങൾക്ക് 60 വയസ്സാകുമ്പോഴേക്കും ആകെ നിക്ഷേപം (മുതലും പലിശയുമടക്കം) 11.39 കോടി രൂപയായി ഉയരും. ഇതിൻ്റെ 60% ഒറ്റത്തവണ തുകയായി (6.83 കോടി രൂപ) പിൻവലിക്കാനും ബാക്കി 40% (4.55 കോടി രൂപ) പ്രതിമാസ പെൻഷൻ നൽകുന്നതിനായി ആന്വിറ്റിയിൽ നിക്ഷേപിക്കാനും കഴിയും.

40 വയസ്സിൽ

40 വയസ്സ് മുതൽ, 50,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ , 20 വർഷം കൊണ്ട് നിക്ഷേപം 1.20 കോടി രൂപയാകും. റിട്ടേൺസ് കൂടി കണക്കാക്കിയാൽ 60 വയസ്സാകുമ്പോഴേക്കും ഇത് 3.82 കോടി രൂപയായി ഉയരും. ഇതിൽ 60% ഒറ്റത്തവണയായി (2.29 കോടി രൂപ) പിൻവലിക്കാം, ബാക്കി 40% (1.53 കോടി രൂപ) വാർഷികമായി പിൻവലിക്കാവുന്നതിനാൽ, നിങ്ങൾക്ക് പ്രതിമാസം 76,570 രൂപ പെൻഷൻ പ്രതീക്ഷിക്കാം.

50 വയസ്സിൽ

നിങ്ങൾ 50 വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ 10 വർഷത്തേക്ക് പ്രതിമാസം 50,000 രൂപ വെച്ച് ആകെ 60 ലക്ഷം രൂപ നിക്ഷേപിക്കാം. പലിശയടക്കം ഇത് 1.03 കോടി രൂപയായി ഉയരും. 60% പിൻവലിക്കൽ (61.96 ലക്ഷം രൂപ), ബാക്കി 40% (41.31 ലക്ഷം രൂപ) വാർഷികമായി നൽകിയാൽ, നിങ്ങൾക്ക് പ്രതിമാസം 20,655 രൂപ പെൻഷൻ ലഭിക്കും.

പ്രതിമാസം 10,000 രൂപ

ചെറിയ തുകയാണെങ്കി 30 വയസ്സിൽ ആരംഭിച്ച് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രതിമാസം 45,587 രൂപ പെൻഷൻ പ്രതീക്ഷിക്കാം. പ്രതിമാസം 10,000 രൂപയിൽ ആരംഭിക്കുന്ന നിങ്ങളുടെ പെൻഷൻ പ്രതിമാസം 15,314 രൂപയായിരിക്കും. 50 വയസ്സിൽ ആരംഭിക്കുകയാണെങ്കിൽ 10,000 രൂപ വെച്ച്, 60 വയസ്സിൽ പ്രതിമാസം പെൻഷൻ 4,131 രൂപ ലഭിക്കും.

Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു