5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds in 2025: 2025 നിങ്ങളുടേതാകട്ടെ; പുതുവര്‍ഷം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിച്ച് തുടങ്ങാം

Best Mutual Fund Schemes For 2025: 2025ല്‍ എന്തെല്ലാം ചെയ്യാമെന്ന് ചിന്തിച്ച് തുടങ്ങിയോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായിട്ടും സമ്പാദ്യശീലത്തെ കുറിച്ചും ആലോചിക്കാവുന്നതാണ്. ഇതുവരെ സമ്പാദ്യശീലം ആരംഭിക്കാത്തവര്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൂടി പണം സമ്പാദ്യത്തിലേക്ക് നീക്കിവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിക്ഷേപിക്കാന്‍ സാധിക്കുന്ന കുറച്ച് സ്‌കീമുകളെ പരിചയപ്പെടാം.

Mutual Funds in 2025: 2025 നിങ്ങളുടേതാകട്ടെ; പുതുവര്‍ഷം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിച്ച് തുടങ്ങാം
സ്റ്റോക്ക് മാര്‍ക്കറ്റ്‌ Image Credit source: jayk7/Moment/Getty Images
shiji-mk
SHIJI M K | Updated On: 25 Dec 2024 17:21 PM

2025 ഇങ്ങ് വന്നെത്തി, പുതിയ പല തീരുമാനങ്ങളെടുക്കാനും ജീവിതത്തില്‍ അവ പ്രാവര്‍ത്തികമാക്കാനുമുള്ള ഓട്ടത്തിലായിരിക്കും ഇനി ലോകമെമ്പാടുമുള്ള ജനങ്ങള്‍. ഓരോ വര്‍ഷം ജനുവരി ഒന്നാം തീയതിയും ഒരിക്കലും നടപ്പിലാകില്ലെന്ന് ഉറപ്പുള്ള പല തീരുമാനങ്ങളും നമ്മള്‍ എടുക്കാറുണ്ട്. എന്നാല്‍ അവയെല്ലാം പ്രാവര്‍ത്തിമാക്കുന്നിടത്താണ് നമ്മള്‍ വിജയിക്കുന്നത്.

2025ല്‍ എന്തെല്ലാം ചെയ്യാമെന്ന് ചിന്തിച്ച് തുടങ്ങിയോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായിട്ടും സമ്പാദ്യശീലത്തെ കുറിച്ചും ആലോചിക്കാവുന്നതാണ്. ഇതുവരെ സമ്പാദ്യശീലം ആരംഭിക്കാത്തവര്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൂടി പണം സമ്പാദ്യത്തിലേക്ക് നീക്കിവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിക്ഷേപിക്കാന്‍ സാധിക്കുന്ന കുറച്ച് സ്‌കീമുകളെ പരിചയപ്പെടാം. 2024ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ 2025ലും അത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാങ്കേതിക വിദ്യ

2024ല്‍ 12 കമ്പനികളാണ് പൊതുമേഖലയിലേക്ക് മാറിയിരിക്കുന്നത്. അതിനാല്‍ തന്നെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ച്ച കൈവരിച്ചു. ബ്ലോക്ക്‌ചെയിന്‍, ക്വാണ്ടം കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ വലിയ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

ഗ്രീന്‍ എനര്‍ജി

ഇന്ത്യന്‍ സര്‍ക്കാര്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ തന്നെ ഈ മേഖലയ്ക്ക് വളര്‍ച്ച ഉയര്‍ന്ന വളര്‍ച്ച തന്നെയാണ് കൈവരിക്കാന്‍ സാധിക്കുന്നത്. കാറ്റ്, സൗരോര്‍ജം, ഹൈഡ്രജന്‍ ഊര്‍ജ്ജം തുടങ്ങിയ ഗ്രീന്‍ എനര്‍ജികളും കൂടുതല്‍ ജനപ്രിയമാകുന്നുണ്ട്.

Also Read: SIP Calculator: 500 രൂപ നിക്ഷേപിച്ചുകൊണ്ട് 60 ലക്ഷം നേടാം; എസ്‌ഐപി മാസ നിക്ഷേപം വെറുതെയാകില്ല

റിയല്‍ എസ്റ്റേറ്റ്

രാജ്യത്തെ നഗരങ്ങള്‍ നാള്‍ക്കുനാള്‍ വികസിക്കുന്നത് കൊണ്ട് തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയും അതോടൊപ്പം വളര്‍ച്ച കൈവരിക്കുന്നുണ്ട്. അതിനാല്‍ തന്നെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്ന കാര്യം തീര്‍ച്ച.

ഇലക്ട്രിക് വാഹനങ്ങള്‍

പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ തന്നെ ഭൂരിഭാഗം ആളുകളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറികഴിഞ്ഞു. കൂടാതെ, സര്‍ക്കാര്‍ സബ്‌സിഡികള്‍, ബാറ്ററി സാങ്കേതികവിദ്യയിലെ മെച്ചപ്പെടുത്തലുകള്‍ എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നു.

ഇവയ്ക്ക് പുറമേ കണ്‍സംപ്ഷന്‍, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമെബൈല്‍, എഫ്എംസിജി എന്നീ മേഖലകളും നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, സ്ഥിരതയോടെയുള്ള വളര്‍ച്ചയാണ് 2024ല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി കൈവരിച്ചത്. 25,000 കോടി രൂപ എന്ന നിക്ഷേപ നിലവാരവും ഈ വര്‍ഷം മറികടന്നിട്ടുണ്ട്. കൂടാതെ ആളുകള്‍ സാമ്പത്തിക സാക്ഷരത കൈവരിച്ചതും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഗുണം ചെയ്തു.

ചെലവ് കുറഞ്ഞതും ലളിതവുമായ നിക്ഷേപ രീതിയായ പാസീവ് ഫണ്ടുകള്‍ക്ക് ഏറ്റവും സ്വീകാര്യത ലഭിച്ചതും ഈ വര്‍ഷം തന്നെ. ഇന്ത്യയിലെ ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 17 ശതമാനം പാസീവ് ഫണ്ടുകളാണ്.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)

Latest News