Lic Jeevan Anand: ദിവസം 45 രൂപ മതി, 25 ലക്ഷം രൂപ എളുപ്പത്തിൽ സമ്പാദിക്കാം
Jeevan Anand LIC Policy Benefits കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾക്കായി ഒരു വലിയ ഫണ്ട് സ്വരൂപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജീവൻ ആനന്ദ് പോളിസി ഒരു മികച്ച ഓപ്ഷനാണ്. ഒരു തരത്തിൽ ഇതൊരു ടേം പോളിസി പോലെയാണ്
വരുമാനത്തിൽ നിന്ന് എപ്പോഴും കുറച്ച് തുകയെങ്കിലും ലാഭിക്കണമെന്ന് വിചാരിക്കുന്നവരാണ് മിക്കവാറും ആളുകൾ, ചെറിയ സമ്പാദ്യം പോലും ഭാവിയിൽ ഒരു വലിയ ഫണ്ടാക്കി മാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ ഘട്ടത്തിലാണ് എൽഐസിയുടെ സേവിംഗ് സ്കീമുകൾ പരിഗണിക്കാവുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും എൽഐസി പോളിസികൾ ലഭ്യമാണ്. ഇത്തരം ഒരു പദ്ധതിയാണ് എൽഐസി ജീവൻ ആനന്ദ് , പ്രതിദിനം 45 രൂപ ഴി ലാഭിക്കുന്നതിലൂടെ 25 ലക്ഷം രൂപയുടെ വലിയ ഫണ്ട് സ്വരൂപിക്കാം.
കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾക്ക് ഒരു വലിയ ഫണ്ട് സ്വരൂപിക്കാൻ കഴിയും
കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾക്കായി ഒരു വലിയ ഫണ്ട് സ്വരൂപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജീവൻ ആനന്ദ് പോളിസി ഒരു മികച്ച ഓപ്ഷനാണ്. ഒരു തരത്തിൽ ഇതൊരു ടേം പോളിസി പോലെയാണ്. എത്ര കാലത്തേക്കുള്ള പോളിസി പ്രീമിയവും നിങ്ങൾക്ക് അടയ്ക്കാം. ഈ സ്കീമിൽ, പോളിസി ഉടമയ്ക്ക് ഒന്നല്ല, നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കും. സം അഷ്വേർഡ് കുറഞ്ഞത് ഒരു ലക്ഷം രൂപയാണ്, പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല.
45 രൂപയിൽ നിന്ന് 25 ലക്ഷം എങ്ങനെ ഉണ്ടാക്കാം?
എൽഐസി ജീവൻ ആനന്ദ് പോളിസിയിൽ എല്ലാ മാസവും ഏകദേശം 1358 രൂപ നിക്ഷേപിച്ചാൽ 25 ലക്ഷം രൂപ ആകെ ലഭിക്കും. ദിവസേന നോക്കിയാൽ 45 രൂപ മാറ്റി വെക്കാം. ഈ പോളിസി പ്രകാരം, നിങ്ങൾ ഒരു ദിവസം 45 രൂപ വീതം 35 വർഷത്തേക്ക് നിക്ഷേപിച്ചാൽ, ഈ സ്കീമിൻ്റെ കാലാവധി കഴിഞ്ഞാൽ നിങ്ങൾക്ക് 25 ലക്ഷം രൂപ ലഭിക്കും. വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ, ഏകദേശം 16,300 രൂപ ഇതിൽ വരും.
ഇത്രയും തുക നിങ്ങൾക്ക്
35 വർഷത്തേക്ക് നിങ്ങൾ എല്ലാ വർഷവും 16,300 രൂപ നിക്ഷേപിച്ചാൽ, ആകെ നിക്ഷേപം 5,70,500 രൂപയാകും. ഇപ്പോൾ പോളിസി ടേം അനുസരിച്ച്, അടിസ്ഥാന സം അഷ്വേർഡ് 5 ലക്ഷം രൂപ ആയിരിക്കും, മെച്യുരിറ്റി കാലയളവിനു ശേഷം, ഈ തുക ചേർത്ത് നിങ്ങൾക്ക് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും ലഭിക്കും. എൽഐസിയുടെ ജീവൻ ആനന്ദ് പോളിസിയിൽ രണ്ട് തവണ ബോണസ് നൽകിയിട്ടുണ്ട്, എന്നാൽ ഇതിനായി നിങ്ങളുടെ പോളിസി 15 വർഷത്തേക്കായിരിക്കണം.
നികുതി ഇളവില്ല, വലിയ ആനുകൂല്യങ്ങൾ
ഈ എൽഐസി പോളിസിയിൽ പോളിസി ഹോൾഡർക്ക് നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കുന്നില്ല. എന്നാൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. വിശദവിവരങ്ങൾ പരിശോധിച്ചാൽ, ജീവന് ആനന്ദ് പോളിസി 4 തരമാണ്. ആക്‌സിഡൻ്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി റൈഡർ, ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ, ന്യൂ ടേം ഇൻഷുറൻസ് റൈഡർ, ന്യൂ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ എന്നിവ ഇതിൽ ഉൾപ്പെടും. ഈ പോളിസിയിൽ മരണാനന്തര ആനുകൂല്യവും ചേർത്തിട്ടുണ്ട്. അതായത്, പോളിസി ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്ക് പോളിസിയുടെ 125 ശതമാനം മരണനാന്തര ആനുകൂല്യമായി ലഭിക്കും.പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരിച്ചാൽ, നോമിനിക്ക് തുല്യമായ തുക ലഭിക്കും.