Post Office Special Scheme: പോസ്റ്റ് ഓഫീസ് സ്പെഷ്യൽ സ്കീം: രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് 30000 രൂപയുടെ ആനുകൂല്യം ലഭിക്കും, എങ്ങനെയെന്ന് അറിയാമോ?
സ്ത്രീകൾക്കായാണെങ്കിൽ നിരവധി മികച്ച പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉണ്ട്, അവയിലൊന്നാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്
![Post Office Special Scheme: പോസ്റ്റ് ഓഫീസ് സ്പെഷ്യൽ സ്കീം: രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് 30000 രൂപയുടെ ആനുകൂല്യം ലഭിക്കും, എങ്ങനെയെന്ന് അറിയാമോ? Post Office Special Scheme: പോസ്റ്റ് ഓഫീസ് സ്പെഷ്യൽ സ്കീം: രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് 30000 രൂപയുടെ ആനുകൂല്യം ലഭിക്കും, എങ്ങനെയെന്ന് അറിയാമോ?](https://images.malayalamtv9.com/uploads/2024/05/Post-Office-Schemes.jpg?w=1280)
സാമ്പാദ്യ പദ്ധതികൾ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഏറ്റവും ബെസ്റ്റ് പ്ലാനുകൾ പോസ്റ്റോഫീസിലുണ്ട്. കുട്ടികളായാലും മുതിർന്നവരായാലും യുവാക്കളായാലും എല്ലാവർക്കും ഉതകുന്ന പദ്ധതികളാണ് ഇതിൽ ഏറെയും. ഇത്തരത്തിലുള്ള ചെറിയ സമ്പാദ്യ പദ്ധതികൾ വഴി വലിയൊരു തുക നിങ്ങൾക്ക് സ്വരൂപിക്കാൻ സാധിക്കും.
സ്ത്രീകൾക്കായാണെങ്കിൽ നിരവധി മികച്ച പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉണ്ട്, അവയിലൊന്നാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, ഇതിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപം നടത്തി വലിയ പലിശ നേടാം. 7.5 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്
രണ്ട് വർഷത്തേക്ക് നിക്ഷേപം
ഒരു ചെറുകിട സേവിംഗ് സ്കീമാണിത്. സ്ത്രീ നിക്ഷേപകർക്ക് രണ്ട് വർഷത്തേക്ക് മാത്രമാണ് ഇതിൽ നിക്ഷേപിക്കാനാവുക. ഇതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് ഓഫീസിൻ്റെ ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നായായി മാറിയിരിക്കുകയാണ് മഹിളാ സമ്മാൻ സേവിങ്ങ്സ്.
10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക്
മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിലെ നിക്ഷേപത്തിന് 7.5 ശതമാനം പലിശ നൽകുന്നുവെന്ന് മാത്രമല്ല, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിൻ്റെ ആനുകൂല്യവും ലഭിക്കും. 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിൽ അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
മഹിളാ സമ്മാൻ സ്കീമിൽ ലഭിക്കുന്ന പലിശയുടെ കണക്ക് പരിശോധിച്ചാൽ, രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശയാണെന്ന് പറഞ്ഞല്ലോ. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷത്തിൽ പലിശ തുക 15,000 രൂപയും അടുത്ത വർഷം നിശ്ചിത പലിശ നിരക്കിൽ മൊത്തം തുകയ്ക്ക് ലഭിക്കുന്ന പലിശ 16,125 രൂപയുമാണ്. അതായത്, രണ്ട് വർഷത്തിനുള്ളിൽ, വെറും 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് ആകെ വരുമാനം 31,125 രൂപ ലഭിക്കണം.