5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Fixed Deposits: ഒരു വർഷ എഫ്ഡിയിൽ പലിശ മാത്രം എട്ട് ശതമാനം പോക്കറ്റിൽ; ബാങ്കുകൾ ഇതാ..

പരമാവധി 8 ശതമാനം വരെയും പലിശ നൽകുന്ന ബാങ്കുകൾ വിപണിയിലുണ്ട്, കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്താറുണ്ട്

Best Fixed Deposits: ഒരു വർഷ എഫ്ഡിയിൽ പലിശ മാത്രം എട്ട് ശതമാനം പോക്കറ്റിൽ; ബാങ്കുകൾ ഇതാ..
arun-nair
Arun Nair | Published: 24 Apr 2024 22:26 PM

സേവിങ്ങ്സിനെ പറ്റി പറയുമ്പോഴെല്ലാം എല്ലാവ‍ർക്കും ചിന്തിക്കാവുന്ന എളുപ്പമാ‍ർ​ഗങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപം അഥവ എഫ്ഡികൾ. നല്ലൊരു എഫ്ഡിയുണ്ടെങ്കിൽ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ അതൊരു മികച്ച മുതൽക്കൂട്ടായിരിക്കും. അത് കൊണ്ട് തന്നെ എഫ്ഡിയോടുള്ള താത്പര്യം ആളുകൾക്ക് വർധിച്ചു വരികയാണ്.

ഏതൊക്കെ ബാങ്കുകളിലാണ് മികച്ച പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് കിട്ടുന്നതെന്ന് നോക്കാം. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബാങ്കുകളിലുള്ളത്. ഇവിടെ പരിശോധിക്കുന്നത് ഒരു വ‍ർഷ കാലാവധിയിൽ ലഭിക്കുന്ന പലിശ നിരക്കാണ്. എസ്ബിഐ അടക്കം ഏഴോളം ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾക്ക് എത്ര രൂപ പലിശ കൊടുക്കുന്നുണ്ട്? നോക്കാം.

എച്ച്ഡിഎഫ്സി

സാധാരണ പൗരന്മാർക്ക് 3% മുതൽ 6.00% വരെ പലിശ നിരക്കുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. 7 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്കാണിത് ബാധകം

ഐസിഐസിഐ

3% മുതൽ 6.00% വരെ പലിശയാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്. 7 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണിത്.

യെസ് ബാങ്ക്

7 ദിവസം മുതൽ ഒരു വർഷം വരെയുള്ള സ്ഥിര നിക്ഷേപ കാലയളവിൽ യെസ് ബാങ്ക് 3.25 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കാണ് നൽകുന്നത്.

എസ്ബിഐ

സ‍ർക്കാർ ബാങ്കുകളിലൊന്നായ എസ്ബിഐയിൽ 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 3 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ ലഭിക്കും

പഞ്ചാബ് നാഷണൽ ബാങ്ക്

7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ 3 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ ലഭിക്കും

കാനറ ബാങ്ക്

4 ശതമാനം മുതൽ 6.85 ശതമാനം വരെ പലിശയാണ് 7 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കാനറാ ബാങ്ക് സാധാരണ പൗരന്മാർക്ക് നൽകുന്നത്.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

4.50 ശതമാനം മുതൽ 7.85 ശതമാനം വരെ പലിശയാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലാണിത്.

എത്ര നേടാം?

1 ലക്ഷം രൂപ കുറഞ്ഞ നിക്ഷേപത്തിൽ നിന്നും എത്ര രൂപ നേടാനാവും എന്ന് നോക്കാം. 1 വ‍ർഷ നിക്ഷേപത്തിൽ 7.85 ശതമാനം പലിശ നിരക്ക് വെച്ച് നോക്കിയാൽ 12 മാസത്തിൽ പലിശ മാത്രമായി 8000 രൂപ നേടാനാകും.

മുതലും പലിശയുമടക്കം നിങ്ങൾക്ക് 1,08,084 രൂപ ആകെ ലഭിക്കും. ബാങ്കുകളനുസരിച്ച പലിശ നിരക്കിൽ മാറ്റം വരാം എന്ന കാര്യം മറക്കണ്ട. മുതി‍ർന്ന് പൗരൻമാർക്കാണ് ഇക്കാര്യത്തിൽ കൂടുതൽ ആനുകൂല്യവും പലിശയും. അതേസമയം ചില സഹകരണ ബാങ്കുകളും വലിയ പലിശ നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.

മോണിറ്ററി പോളിസി

റിസ‍ർവ്വ് ബാങ്കിന്റെ മോണിറ്ററി പോളിസിയിലുള്ള മാറ്റം കൊണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരാം എല്ലാ ആറ് മാസത്തിലും മോണിറ്ററി പോളിസി പരിഷ്കരിക്കാറുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചാണ് പോളിസിയിൽ മാറ്റം വരുത്തുന്നത്.