5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Fixed Deposits: 9 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ലഭിച്ചാലോ? അതിനാണ് ഇവർ

2024 മെയ് മാസത്തിൽ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, RBL ബാങ്ക്, ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുൾപ്പെടെ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു

Best Fixed Deposits: 9 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ലഭിച്ചാലോ? അതിനാണ് ഇവർ
Fixed Deposits
arun-nair
Arun Nair | Published: 12 May 2024 14:12 PM

സ്ഥിര നിക്ഷേപത്തിനെ പറ്റി സീരിയസായി ചിന്തിച്ച് തുടങ്ങിയോ നിങ്ങൾ? എന്നാൽ നിങ്ങൾക്കായി ചില ബാങ്കുകളുടെ പലിശ നിരക്കുകൾ പങ്കു വെക്കുകയാണ്. കുറഞ്ഞത് 7 ശതമാനം മുതൽ 9 ശതമാനം വരെയും നിങ്ങൾക്ക് പലിശ ഇനത്തിൽ ഇവിടെ നിന്നും ലഭിക്കും. എഫ്ഡി ഇടാൻ താത്പര്യമുള്ളവർക്ക് ഇതെന്തായാലും പ്രയോജനപ്പെടും.

2024 മെയ് മാസത്തിൽ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, RBL ബാങ്ക്, ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുൾപ്പെടെ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. എവിടെ നിക്ഷേപിക്കുന്നതാണ് നല്ലത് ? പരിശോധിക്കാം.

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

2 കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് പരിഷ്കരിച്ചത്. പുതുക്കിയ നിരക്ക് 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സാധാരണ പൗരന്മാർക്ക് 4 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശനിരക്ക് ലഭിക്കും, സാധാരണ പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 8.50 ശതമാനം മുതലും 9.10 ശതമാനം മുതൽ മുതിർന്ന പൗരന്മാർക്ക് പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയിയിലുള്ള എഫ്ഡികളിലാണിത്.

സിറ്റി യൂണിയൻ ബാങ്ക്

സിറ്റി യൂണിയൻ ബാങ്കിൽ 2 കോടി രൂപയിൽ താഴെയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 5 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 5 ശതമാനം മുതൽ 7.75 ശതമാനം വരെയുമാണ് പലിശ നൽകുന്നത്.

പുതുക്കിയ പലിശ നിരക്കുകൾ 2024 മെയ് 6 മുതൽ പ്രാബല്യത്തിൽ വന്നു. 400 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവുമാണ് ഏറ്റവും ഉയർന്ന പലിശ നിരക്കിയി ലഭിക്കുന്നത്

ആർബിഎൽ ബാങ്ക്

18 മുതൽ 24 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയാണ് ആർബിഎൽ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അതായത് 8.50 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും, സൂപ്പർ സീനിയർ ആണെങ്കിൽ (80 വയസും അതിൽ കൂടുതലും) 0.75 ശതമാനം അതായത് 8.75 ശതമാനം അധിക പലിശ നിരക്കിന് അർഹതയുണ്ട്.

ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്

സാധാരണ പൗരന്മാർക്ക് ബാങ്ക് 3.5 ശതമാനം മുതൽ 7.55 ശതമാനം വരെ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്കായി ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.05 ശതമാനം വരെയും ലഭിക്കും. 400 ദിവസത്തെ കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ ലഭിക്കുക.