Fixed Deposit: ഇവിടെ എഫ്ഡി ഇട്ടാൽ കൈ നിറയെ പലിശ , വിശ്വസിക്കാവുന്നൊരു ബാങ്ക്
Latest Fixed Deposit Schemes: മുതിർന്ന പൗരന്മാർക്ക് 8.55 ശതമാനമാണ് പലിശ. ഇതിനുപുറമെ, മറ്റ് എഫ്ഡികളുടെ പലിശ നിരക്കും ബാങ്ക് പരിഷ്കരിച്ചിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD-കൾക്ക് ബാങ്ക് വ്യത്യസ്ത പലിശയാണ് നൽകുന്നത്.
ന്യൂഡൽഹി: സ്ഥിര നിക്ഷേപത്തിനായി ആലോചിക്കുന്നുണ്ടോ നിങ്ങൾ? എന്നാൽ നിങ്ങളറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ബന്ധൻ ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കഴിഞ്ഞു. ഒരു സാധാരണ നിക്ഷേപകന് ഒരു വർഷം കൊണ്ട് സ്ഥിര നിക്ഷേപത്തിൽ മികച്ച വരുമാനമുണ്ടാക്കാം. എഫ്ഡിയുടെ പരമാവധി പലിശ 8.05 ശതമാനമായാണ് ബാങ്ക് വർധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് 8.55 ശതമാനമാണ് പലിശ. ഇതിനുപുറമെ, മറ്റ് എഫ്ഡികളുടെ പലിശ നിരക്കും ബാങ്ക് പരിഷ്കരിച്ചിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD-കൾക്ക് ബാങ്ക് വ്യത്യസ്ത പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരേക്കാൾ കൂടുതൽ പലിശ ലഭിക്കും.
ഈ എഫ്ഡി പിൻവലിച്ചു
മുൻപുണ്ടായിരുന്ന 8 ശതമാനം പലിശയുള്ള മറ്റൊരു സ്കീം ബാങ്ക് പിൻവലിച്ചിരുന്നു. കൂടാതെ, ഒരു വർഷം ഒരു ദിവസം മുതൽ ഒരു വർഷം ഒമ്പത് മാസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 8 ശതമാനം പലിശ നൽകും. നേരത്തെ, ഒരു വർഷം മുതൽ ഒരു വർഷം ഒമ്പത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയാണുണ്ടായിരുന്നത്.
ALSO READ : Systematic Investment Plan: എസ്‌ഐപികള്‍ തോന്നിയതുപോലെ തുടങ്ങരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകാം
നികുതി ലാഭിക്കാം
ബാങ്കും പുതിയ പദ്ധതികളും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിൽ 5 വർഷത്തെ ടാക്സ് സേവിംഗ് എഫ്ഡി സ്കീമും ഉൾപ്പെടുന്നു. ഇതിൽ നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തിൽ കൂടുതലുള്ള സാധാരണ നിക്ഷേപങ്ങൾക്ക് 5.85 ശതമാനം വരെയാണ് ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്കെങ്കിൽ 7.5 ശതമാനം പലിശയാണ് സ്കീമിൽ ലഭിക്കുന്നത്.
പലിശ നിരക്ക് ഇങ്ങനെ
7 മുതൽ 30 ദിവസം വരെ: 3%
31 ദിവസം മുതൽ രണ്ട് മാസം വരെ: 3.50%
2 മാസം മുതൽ ഒരു വർഷം വരെ: 4.50%
ഒരു വർഷം: 8.05%
ഒരു വർഷം 1 ദിവസം മുതൽ ഒരു വർഷം 9 മാസം വരെ: 8%
ഒരു വർഷം 9 മാസം മുതൽ 5 വർഷം വരെ: 7.25%
5 വർഷം മുതൽ 10 വർഷം വരെ: 5.85%
ഈ പലിശ നിരക്ക് പൊതു നിക്ഷേപകർക്കുള്ളതാണ്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ ലഭിക്കും
ഓഹരി വില
ബന്ധൻ ബാങ്കിൻ്റെ നിലവിലെ ഓഹരി വില 205 രൂപയാണ്. തിങ്കളാഴ്ച ഒരു ശതമാനത്തോളം ഇടിവ് (2.06 രൂപ) രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ, നിക്ഷേപകർക്ക് ഏകദേശം 13 ശതമാനം ലാഭമാണ് ബന്ധൻ ബാങ്കിൽ നിന്നും ലഭിച്ചത്. ഒരു വർഷത്തെ റിട്ടേണിൽ നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചിരുന്നു. ഏകദേശം 17 ശതമാനമായിരുന്നു നഷ്ടം.