Fixed Deposits: നിക്ഷേപത്തിന് 9.5 ശതമാനം പലിശ കൊടുക്കുന്ന ബാങ്കുകൾ
Best Fixed Deposit Interest Rates: ഏകദേശം രണ്ട് വർഷമായി, ബാങ്കുകളിലെയും എൻബിഎഫ്‌സികളിലെയും സ്ഥിര നിക്ഷേപകർക്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നുണ്ട്. സ്ഥിര നിക്ഷേപകർക്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ
അടുത്തിടെ നടന്ന പണനയ അവലോകന യോഗത്തിന് ശേഷവും റിപ്പോ നിരക്കിൽ ആർബിഐ മാറ്റമൊന്നും വരുത്തിയിട്ടില്ല. എങ്കിലും, വരും മാസങ്ങളിൽ പലിശ നിരക്ക് കുറയുമെന്നാണ് നിരീക്ഷണം. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലും ഇത് പ്രകടമായേക്കാം. ഏകദേശം രണ്ട് വർഷമായി, ബാങ്കുകളിലെയും എൻബിഎഫ്‌സികളിലെയും സ്ഥിര നിക്ഷേപകർക്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന ചില ചെറുകിട ധനകാര്യ ബാങ്കുകളെ കുറിച്ച് കൂടി നോക്കാം
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
1001 ദിവസത്തെ ടേം ഡെപ്പോസിറ്റുകളിൽ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 9% പലിശയും മുതിർന്ന പൗരന്മാർക്ക് 9.5% പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തേക്ക് 7.85%, മൂന്ന് വർഷത്തേക്ക് 8.15%, 5 വർഷത്തേക്ക് 8.15% എന്നിങ്ങനെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും ബാങ്ക് നൽകുന്നുണ്ട്.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പരമാവധി 9% FD പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 1111 ദിവസത്തെ കാലാവധിയിൽ 9.5% പലിശയും നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ നോക്കിയാൽ 1 വർഷത്തേക്ക് 7%, 3 വർഷത്തേക്ക് 9%, 5 വർഷത്തേക്ക് 6.25% എന്നിങ്ങനെയാണ് മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷം 2 ദിവസ കാലാവധിയിൽ സാധാരണ ഉപഭോക്താക്കൾക്ക് 8.65% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 9.15% പലിശയുമാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. ഒരു വർഷത്തേക്ക് 6.85%, 3 വർഷത്തേക്ക് 8.60%, 5 വർഷത്തേക്ക് 8.25% എന്നിങ്ങനെയാണ് നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
18 മാസം മുതൽ 24 മാസം വരെയുള്ള കാലയളവിൽ സാധാരണ ഉപഭോക്താക്കൾക്ക് 8.55% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 9.05% പലിശയുമാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തേക്കുള്ള പലിശ നിരക്ക് 6%, 3 വർഷത്തേക്ക് 7.50%, 5 വർഷത്തേക്ക് 6.50% എന്നിങ്ങനെയാണ് നിരക്ക്. മുതിർന്ന പൗരന്മാർക്ക് 6.50%, 8%, 7% പലിശയും 0.50% അധികവും ലഭിക്കും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ 2 മുതൽ 3 വർഷം വരെയുള്ള കാലയളവിലെ ഏഫ്ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 8.5% ഉം മുതിർന്ന പൗരന്മാർക്ക് 9.10% ഉം ആണ് നൽകുന്ന പലിശ. ഒരു വർഷത്തേക്കുള്ള നിരക്ക് 8%, 3 വർഷത്തേക്ക് 8.5%, 5 വർഷത്തേക്ക് 7.75% എന്നിങ്ങനെയാണ് നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് പലിശയായി 0.60% അധികമായി ലഭിക്കും.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
1 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 8.25%, മുതിർന്ന പൗരന്മാർക്ക് 8.75% എന്നിങ്ങനെ FD നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തേക്ക് 8.25%, 3 വർഷത്തേക്ക് 8.25%, 5 വർഷത്തേക്ക് 7.25% എന്നിങ്ങനെയാണ് ഈ നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 0.50% അധികമായി ലഭിക്കും.