Fixed Deposit Rate: മൂന്ന് വർഷം നിക്ഷേപിക്കണം, 8 ശതമാനം വരെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും

Fixed Deposit Rates: മറ്റ് നിക്ഷേപ സ്കീമുകളിൽ ആവശ്യം വന്നാൽ പിൻവലിക്കാൻ പെട്ടെന്ന് സാധിക്കില്ല, അതിന് നിയന്ത്രണങ്ങളോ ലോക്ക്-ഇൻ കാലയളവുകളോ ഉണ്ടാവും, എഫ്ഡിക്ക് അതില്ല

Fixed Deposit Rate: മൂന്ന് വർഷം നിക്ഷേപിക്കണം, 8 ശതമാനം വരെ ഏറ്റവും ഉയർന്ന പലിശ  ലഭിക്കും

Fixed Deposit Interest

Published: 

20 Jan 2025 17:08 PM

കാര്യമായി റിസ്ക്കില്ലാത്തതും മറ്റ് നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലളിതമായതുമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. മികച്ച പലിശ കൂടി ലഭിക്കുന്നതിനാൽ തന്നെ സ്ഥിര നിക്ഷേപങ്ങളോട് ആളുകൾക്ക് പൊതുവേ താത്പര്യം കൂടുതലുമാണ്. അക്കൗണ്ടിന്റെ ദൈർഘ്യം, നിക്ഷേപ തുക, പണപ്പെരുപ്പം, റിപ്പോ നിരക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കിനെ ബാധിക്കാറുണ്ട്. ഇവിടെ പരിശോധിക്കുന്നത് മൂന്ന് വർഷത്തെ കാലയളവിൽ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ, പൊതു, അന്തർദ്ദേശീയ ബാങ്കുകളെ പറ്റിയാണ്.

സ്വകാര്യമേഖലയിൽ

സ്വകാര്യമേഖലാ ബാങ്കുകളായ ഡിസിബി ബാങ്ക് 7.55 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ. അതേസമയം ആർബിഎൽ ബാങ്ക് 7.5 ശതമാനം ഉം, 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുമേഖലാ ബാങ്കുകളിൽ പലിശ നിരക്ക് അൽപ്പം കുറവാണ്.വിദേശ ബാങ്കുകളിൽ, ഡച്ച് ബാങ്ക് 3 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശനിരക്കായ 8 ശതമാനമാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം എച്ച്എസ്ബിസി ബാങ്ക് 7 ശതമാനം, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് 7.1 ശതമാനം എന്നിവയാണ് നൽകുന്ന പലിശ. ഡച്ച് ബാങ്കിൻ്റേത് ഇത്തരത്തിലെ

മറ്റ് പ്രധാന സ്വകാര്യ ബാങ്കുകളുടെ സാധാരണ പലിശ നിരക്ക്

HDFC ബാങ്ക്: 7%
ഐസിഐസിഐ ബാങ്ക്: 7%
എക്സിസ് ബാങ്ക്: 6.50% – 7.00%
കോടക് മഹീന്ദ്ര ബാങ്ക്: 6.25% – 7.00%
അക്സിസ് ബാങ്ക്: 7.1%

ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ

ആവശ്യം വന്നാൽ പിൻവലിക്കാൻ മറ്റ് നിക്ഷേപ സ്കീമുകളിൽ നിയന്ത്രണങ്ങളോ ലോക്ക്-ഇൻ കാലയളവുകളോ ഉണ്ടാവും. എന്നാൽ സ്ഥിര നിക്ഷേപത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളുടെ പണം വേഗത്തിൽ പിൻവലിക്കാൻ സഹായിക്കും. അപ്രതീക്ഷിത ചെലവുകൾ, പ്രതിസന്ധികൾ എന്നിവക്കായി ഫണ്ട് വേഗത്തിൽ ആക്സസ് ചെയ്യാനാവും.

ടിഡിഎസ്

ഒരു സാമ്പത്തിക വർഷത്തിലെ എഫ്ഡിയുടെ പലിശ 40,000 രൂപയിൽ (മുതിർന്ന വ്യക്തികൾക്ക് 50,000 രൂപ) കവിഞ്ഞാൽ ടിഡിഎസ് (ടാക്സ്-ഡിഡക്ഷൻ-അറ്റ് സോഴ്സ്) തടഞ്ഞുവയ്ക്കും. നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, റെസിഡന്റ് ക്ലയന്റുകൾക്കുള്ള വാർഷിക പലിശ കിഴിവ് 10 ശതമാനമായിരിക്കും. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ, ഓരോ വർഷവും നിങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം ബാങ്ക് എടുക്കും.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?