5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Cards For International Students: വിദേശത്ത് പഠിക്കാന്‍ പോകുകയാണോ? എങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യില്‍ കരുതാം

Best Credits Cards For Indian Students in Abroad: പണത്തിന് അല്‍പം ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ആണല്ലോ നമ്മളെല്ലാം സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കുറഞ്ഞ ഫീസ്, എല്ലാ രാജ്യങ്ങളിലുമുള്ള സ്വീകാര്യത, റിവാര്‍ഡുകള്‍ എന്നിവയെല്ലാണ് ക്രെഡിറ്റ് കാര്‍ഡിലേക്ക് ആളുകളെ എത്തിക്കുന്നത്.

Credit Cards For International Students: വിദേശത്ത് പഠിക്കാന്‍ പോകുകയാണോ? എങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യില്‍ കരുതാം
ക്രെഡിറ്റ് കാര്‍ഡ്‌ Image Credit source: Virojt Changyencham/Getty Images Creative
shiji-mk
Shiji M K | Updated On: 20 Dec 2024 19:46 PM

വിദേശത്ത് പോയി വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ കാലത്തെ ഭൂരിഭാഗം വിദ്യാര്‍ഥികളും. വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒഴുക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്. ചെലവുകള്‍ വര്‍ധിക്കാനും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ക്കുമെല്ലാം ഇത് വഴിവെക്കും.

പണത്തിന് അല്‍പം ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ആണല്ലോ നമ്മളെല്ലാം സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ (Credit Cards For International Students) പ്രയോജനപ്പെടുത്താവുന്നതാണ്. കുറഞ്ഞ ഫീസ്, എല്ലാ രാജ്യങ്ങളിലുമുള്ള സ്വീകാര്യത, റിവാര്‍ഡുകള്‍ എന്നിവയെല്ലാണ് ക്രെഡിറ്റ് കാര്‍ഡിലേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

വിശ്വസനീയമായൊരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒട്ടനവധി പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം.

ഐസിഐസിഐ ബാങ്ക് സ്റ്റുഡന്റ് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ്

ഐസിഐസിഐ ബാങ്ക് സ്റ്റുഡന്റ് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഒന്നിലധികം കറന്‍സികളില്‍ പണം ചെലവഴിക്കാന്‍ അനുവദിക്കുന്നതോടൊപ്പം കണ്‍വേര്‍ഷന്‍ ചാര്‍ജുകളെ കുറിച്ച് ആശങ്കകള്‍ ഇല്ലാതാക്കുന്ന എന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് അന്താരാഷ്ട്ര ഇടപാടുകള്‍ എളുപ്പമാക്കുന്നതോടൊപ്പം വിദേശ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ രീതിയില്‍ ബജറ്റ് വിനിയോഗിക്കുന്നതിനും സഹായിക്കുന്നു.

Also Read: ICICI Credit Card : ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നവംബർ 15 മുതൽ ഈ 15 നിയമങ്ങൾക്ക് മാറ്റമുണ്ടാകും

ഐഡിഎഫ്‌സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാര്‍ഡ്

ഐഡിഎഫ്‌സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാര്‍ഡ് ഒട്ടനവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. മാത്രമല്ല ഇതിന് കണ്‍വേര്‍ഷന്‍ ഫീസ് ഇല്ല. നിങ്ങള്‍ക്ക് ആജീവനാന്തം സൗജന്യമായി തന്നെ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ നടത്തുന്ന സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് ഐഎസ്‌ഐസി സ്റ്റുഡന്റ് ഫോറെക്‌സ് പ്ലസ് കാര്‍ഡ്

എച്ച്ഡിഎഫ്‌സി ബാങ്ക് ഐഎസ്‌ഐസി സ്റ്റുഡന്റ് ഫോറെക്‌സ് പ്ലസ് കാര്‍ഡ് നിങ്ങള്‍ നടത്തുന്ന യാത്രകള്‍, ഡൈനിങ്, ഷോപ്പിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് കിഴിവുകള്‍ നല്‍കുന്നുണ്ട്. മാത്രമല്ല, ഈ കാര്‍ഡ് മള്‍ട്ടി കറന്‍സി ഇടപാടുകളെ പിന്തുണയ്ക്കുന്നുമുണ്ട്. മറ്റ് ഫീസുകള്‍ ഈടാക്കുന്നുമില്ല. മാത്രമല്ല, നിങ്ങളുടെ കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ബാങ്ക് അടിയന്തര സഹായം നല്‍കും. 5,00,000 രൂപയാണ് നിങ്ങള്‍ക്ക് ഈ കാര്‍ഡ് നല്‍കുന്ന കവറേജ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടാണ്. ഇവയില്‍ ഏതെങ്കിലും കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിക്കേണ്ടത്. അവ പരിശോധിക്കാതെ സംഭവിക്കുന്ന ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിനും ടിവി9 ഉത്തരവാദിയായിരിക്കില്ല.