Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

How to Get Personal Loan: പലിശ കൂടുതലാണെങ്കിലും മറ്റാരെയും ആശ്രയിക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തിഗത വായ്പകളെടുക്കും. എന്നാല്‍ വായ്പ എടുക്കുന്നതിന് മുമ്പ് ബാങ്കുകളെ കുറിച്ച് മനസിലാക്കുന്നത് ഗുണം ചെയ്യും. മികച്ച വായ്പ ദാതാവിനെ മനസിലാക്കി വ്യക്തിഗത വായ്പകളെടുക്കുന്നതാണ് ഉചിതം. എങ്ങനെ മികച്ച ബാങ്കുകളെ കണ്ടെത്താമെന്ന് പരിശോധിക്കാം.

Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പ്രതീകാത്മക ചിത്രം

Updated On: 

09 Jan 2025 10:05 AM

പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് വായ്പകളെ ആയിരിക്കും. അതില്‍ വ്യക്തിഗത വായ്പകളെയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്നത്. പലിശ കൂടുതലാണെങ്കിലും മറ്റാരെയും ആശ്രയിക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തിഗത വായ്പകളെടുക്കും. എന്നാല്‍ വായ്പ എടുക്കുന്നതിന് മുമ്പ് ബാങ്കുകളെ കുറിച്ച് മനസിലാക്കുന്നത് ഗുണം ചെയ്യും. മികച്ച വായ്പ ദാതാവിനെ മനസിലാക്കി വ്യക്തിഗത വായ്പകളെടുക്കുന്നതാണ് ഉചിതം. എങ്ങനെ മികച്ച ബാങ്കുകളെ കണ്ടെത്താമെന്ന് പരിശോധിക്കാം.

പലിശ നിരക്ക്

വായ്പ എടുക്കുന്നത് മുമ്പ് ആദ്യം പരിശോധിക്കേണ്ട് കാര്യം പലിശയെ കുറിച്ചാണ്. പലിശ നിരക്ക് ഏറ്റവും കുറവ് എവിടെയാണോ അവിടെ നിന്ന് ലോണുകളെടുക്കുന്നതാണ് നല്ലത്. അതിനാല്‍ തന്നെ വ്യത്യസ്ത വായ്പാ ദാതാക്കളുടെ പലിശ നിരക്കുകള്‍ ലോണുകള്‍ എടുക്കുന്നതിന് മുമ്പ് പരിശോധിക്കുക.

വായ്പ തുക കാലാവധി

നിങ്ങള്‍ക്ക് ആവശ്യമായി വായ്പ തുക നല്‍കുന്നതിനോടൊപ്പം അത് തിരിച്ചടയ്ക്കാന്‍ ആവശ്യമായ കാലാവധി നല്‍കുന്ന വായ്പാ ദാതാക്കളെ ആശ്രയിക്കുന്നതാണ് നല്ലത്. ഇതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനും കൃത്യമായി വായ്പ തിരിച്ചടയ്ക്കാനും സാധിക്കും.

Also Read: High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ

ഫീസ്

പലിശ മാത്രമാല്ല, ലോണിന്റെ ആവശ്യത്തിനായി ബാങ്കുകള്‍ ഈടാക്കുന്ന ഫീസുകളും പരിഗണിക്കേണ്ടത് തന്നെ. ബാങ്കുകള്‍ അധിക ചാര്‍ഡ് ഈടാക്കുന്നില്ലെന്ന് ഉറപ്പിക്കുക. ചില ബാങ്കുകള്‍ പ്രോസസിങ് ഫീസും മറ്റ് ഫീസുകളും ഈടാക്കുന്നത് പതിവാണ്.

യോഗ്യത

ലോണുകള്‍ നല്‍കുന്നതിന് ഓരോ ബാങ്കുകളും ഓരോ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ബാങ്കുകള്‍ 21 വയസ് പ്രായപരിധി നിശ്ചയിക്കുന്നതിനോടൊപ്പം ക്രെഡിറ്റ് സ്‌കോറും വരുമാനവും മാനദണ്ഡമായി വെക്കുന്നു. അതിനാല്‍ തന്നെ ലോണുകള്‍ എടുക്കാന്‍ പോകുന്നതിന് മുമ്പ് ഇത്തരം നിയമങ്ങളെ കുറിച്ച് മനസിലാക്കി വെക്കുക.

അപേക്ഷ

വായ്പ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനായി എത്രത്തോളം ചെയ്യുന്നുവെന്നതും നിര്‍ണായകമാണ്. കാര്യക്ഷമമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉള്ള ബാങ്കുകളെ ആശ്രയിക്കുന്നതാണ് ഉചിതം.

മുകളില്‍ കൊടുത്തിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള ലേഖനമാണ്. ഇക്കാര്യം ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Related Stories
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Bobby Chemmanur : സ്വന്തം റോൾസ് റോയ്സ് ടാക്സിയാക്കിയ സംരംഭകൻ, സോഷ്യൽ മീഡിയ താരം, ജീവകാരുണ്യ പ്രവർത്തകൻ; അങ്ങനെ എല്ലാമായ ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി എത്രയാണ്?
Kerala Gold Rate : നാല് ദിവസത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് ഇതാ
Kerala Gold Rate : ഇന്നത്തെ സ്വര്‍ണവില എത്തിപ്പോയ് ! കൂടൂമോ, അതോ കുറയുമോ? ഈ മാറ്റം അമ്പരപ്പിക്കുന്നത്‌; നിരക്കുകള്‍ ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ