5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Banks Hidden Fees: ബാങ്കുകൾ രഹസ്യമായി നിങ്ങളിൽ നിന്ന് പണം ഈടാക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Banks Hidden Fees: അക്കൗണ്ട് ഉടമകൾക്ക് ഇത്തരം ചാർജുകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും, മികച്ച രീതിയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കും.

Banks Hidden Fees: ബാങ്കുകൾ രഹസ്യമായി നിങ്ങളിൽ നിന്ന് പണം ഈടാക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രം
nithya
Nithya Vinu | Published: 28 Mar 2025 20:37 PM

ഇന്ത്യയിലെ ബാങ്കുകൾ ഉപഭോക്താക്കൾക്കായി നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ സേവനങ്ങൾ സൗജന്യമല്ല. ഫണ്ട് ട്രാൻസ്ഫറുകൾ, എടിഎം പിൻവലിക്കൽ, മിനിമം ബാലൻസ് മെയിന്റനൻസ് ചെലവുകൾ തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങൾക്കായി നിശ്ചിത തുക ഈടാക്കുന്നുണ്ട്.

അക്കൗണ്ട് ഉടമകൾക്ക് ഇക്കാര്യങ്ങളിൽ വ്യക്തമായ അറിവുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും, മികച്ച രീതിയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കും. ബാങ്കുകൾക്കനുസരിച്ച് അക്കൗണ്ടുകൾക്കനുസരിച്ചും ചാർജുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ബാങ്കുകൾ ഈടാക്കുന്ന വിവിധ ചാർജുകൾ

മിനിമം ബാലൻസ് ചാർജുകൾ: മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലിൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. സാധാരണയായി 300 രൂപ മുതൽ 1,000 രൂപ വരെയാണ് പിഴ.

എടിഎം പിൻവലിക്കലുകൾ: ഹോം ബാങ്ക് എടിഎമ്മിൽ നിന്നല്ലാതെ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ സർവ്വീസ് ചാർജ് ഈടാക്കാറുണ്ട്. എന്നാൽ 20-50 രൂപ വരെയുള്ള ചില പിൻവലിക്കലുകൾക്ക് സാധാരണയായി ഫീസ് ഈടാക്കാറില്ല.

ചെക്ക് ബൗൺസ് ഫീസ്: ചെക്കുകൾ ബൗൺസ് ചെയ്യുന്നതിന് ബാങ്കുകൾ ഈ പിഴ ചുമത്തുന്നു. പിഴ 250 രൂപ മുതൽ 500 രൂപ വരെയാകും.

ALSO READ: ഏപ്രില്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട് കേട്ടോ! എല്ലാം അറിഞ്ഞുവെച്ചോളൂ

ഫണ്ട് ട്രാൻസ്ഫർ ഫീസ്: ഫണ്ട് ട്രാൻസ്ഫർ ഫീസ് എന്നത് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിനുള്ള ചാർജാണ്. നിങ്ങൾ ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ മറ്റ് ഫണ്ട് ട്രാൻസ്ഫർ സേവനങ്ങൾ ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോൾ ഈ ഫീസ് ഈടാക്കപ്പെടാം.

ലോൺ പ്രോസസ്സിംഗ് ഫീസ്: സാധാരണയായി വായ്പയുടെ മൊത്തം തുകയുടെ 0.5% മുതൽ 2.50% വരെയാണ് ഇതിൽ ഈടാക്കുന്നത്.

അക്കൗണ്ട് മൈന്റനസ്: ചില അക്കൗണ്ടുകൾ, പ്രത്യേകിച്ച് കറന്റ് അക്കൗണ്ടുകൾ, മൈന്റനസ് ഫീസ് ഈടാക്കിയേക്കാം. ഇത് 500 രൂപ മുതൽ 1,500 രൂപ വരെയാകാം.

ഓവർഡ്രാഫ്റ്റ് നിരക്കുകൾ: ഓവർഡ്രാഫ്റ്റ് (നെഗറ്റീവ് ബാലൻസ്) ഉള്ള അക്കൗണ്ടുകൾക്ക്, ബാങ്കുകൾ വളരെ ഉയർന്ന നിരക്കുകൾ ചുമത്തുന്നു. ഓരോ തവണയും ഏകദേശം 400 മുതൽ 800 രൂപ വരെയാകാം.

അധിക സേവന നിരക്കുകൾ: ബാലൻസ് സ്ഥിരീകരണം (ഏകദേശം 50 രൂപ–100 രൂപ), പേയ്‌മെന്റ് നിർത്തലാക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ (ഏകദേശം 120 രൂപ), പവർ ഓഫ് അറ്റോർണി വഴി ഇടപാടുകൾ നടത്തൽ (ഏകദേശം 250 രൂപ) തുടങ്ങിയ അധിക സേവനങ്ങൾക്കും നിരക്ക് ഈടാക്കാറുണ്ട്.

ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്: ഇന്ത്യയിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്. ഈ ഇടപാടുകൾക്കും നിരക്കുകൾ ഈടാക്കാറുണ്ട്.

ചാർജുകൾ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ

മിനിമം ബാലൻസുകൾ സൂക്ഷിക്കുക
ഇൻ-നെറ്റ്‌വർക്ക് എടിഎമ്മുകൾ ഉപയോഗിക്കുക
അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ നിരീക്ഷിക്കുക
ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുക
ഓവർഡ്രാഫ്റ്റ് പരിരക്ഷയ്ക്കായി അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക