Bank Holidays January 2025: ജനുവരിയില്‍ ബാങ്കില്‍ പോകാന്‍ പ്ലാനുണ്ടോ? അവധികള്‍ കുറച്ച് അധികമുണ്ടേ!

January Bank Holidays: ജനുവരിയില്‍ ബാങ്കില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ തീര്‍ച്ചയായിട്ടും അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. അവധിയുള്ള ദിവസം നോക്കി ബാങ്കിലേക്ക് പോയാല്‍ പണിപാളും. ആകെ 15 ദിവസമാണ് ജനുവരിയില്‍ ബാങ്ക് അവധി വരുന്നത്. അവധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടിരിക്കുന്നത്.

Bank Holidays January 2025: ജനുവരിയില്‍ ബാങ്കില്‍ പോകാന്‍ പ്ലാനുണ്ടോ? അവധികള്‍ കുറച്ച് അധികമുണ്ടേ!

Bank Holiday

Published: 

30 Dec 2024 19:53 PM

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പുതുവര്‍ഷം പിറക്കുന്നതിന്റെ ആഘോഷങ്ങള്‍ നമ്മുടെ ഇന്ത്യയിലും ആരംഭിച്ച് കഴിഞ്ഞു. എല്ലാ വര്‍ഷങ്ങളെയും പോലെ തന്നെ 2025ലും നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതായിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും അവയില്‍ ഏറെയും.

ജനുവരിയില്‍ ബാങ്കില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ തീര്‍ച്ചയായിട്ടും അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. അവധിയുള്ള ദിവസം നോക്കി ബാങ്കിലേക്ക് പോയാല്‍ പണിപാളും. ആകെ 15 ദിവസമാണ് ജനുവരിയില്‍ ബാങ്ക് അവധി വരുന്നത്. അവധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടിരിക്കുന്നത്.

ദേശീയ, പ്രാദേശിക, പൊതു അവധികള്‍ ഉള്‍പ്പെടുക്കികൊണ്ടാണ് റിസര്‍വ് ബാങ്ക് പട്ടിക പുറത്തുവിട്ടത്. ഏതെല്ലാം ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് പരിശോധിക്കാം.

Also Read: Financial Changes In 2025: കടുത്ത സാമ്പത്തിക നഷ്ടം! ജനുവരി മുതല്‍ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം

ജനുവരിയിലെ ബാങ്ക് അവധികള്‍

 

  1. ജനുവരി ഒന്ന്- പുതുവത്സരദിനം ആയതിനാല്‍ തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധിയാണ്.
  2. ജനുവരി 2- മന്നം ജയന്തിയാണ്, കൂടാതെ പുതുവത്സര ആഘോഷങ്ങളും നടക്കും. (മിസോറാമില്‍ പുതുവര്‍ഷാഘോഷം ജനുവരി രണ്ടിനാണ്. കേരളത്തില്‍ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധി).
  3. ജനുവരി 5- ഞായറാഴ്ച ആയതിനാല്‍ തന്നെ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്.
  4. ജനുവരി 6- ഗുരു ഗോവിന്ദ് സിങ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ബാങ്കുകള്‍ക്ക് അവധിയാണ്)
  5. ജനുവരി 11- രണ്ടാം ശനിയാഴ്ച ആയതിനാല്‍ തന്നെ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.
  6. ജനുവരി 12- ഞായറാഴ്ചയാണ് കൂടാതെ സ്വാമി വിവേകാനന്ദ ജയന്തിയും ആഘോഷിക്കപ്പെടും.
  7. ജനുവരി 14- മകരസംക്രാന്തിയും പൊങ്കലുമാണ് ഇന്നേ ദിവസം (ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി)
  8. ജനുവരി 16- ഉജ്ജവര്‍ തിരുനാള്‍ ആണ് ഇന്നേ ദിവസം (തിരുനാള്‍ പ്രമാണിച്ച് തമിഴ്‌നാട്ടിലെ ബാങ്കുകള്‍ക്ക് അവധി)
  9. ജനുവരി 19- ഞായറാഴ്ച ആയതിനാല്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി
  10. ജനുവരി 22- ഇമോയിന്‍ (മണിപ്പൂരില്‍ ഇമോയിന്‍ ഫെസ്റ്റിവല്‍. അതിനാല്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി)
  11. ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി (മണിപ്പൂര്‍, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി)
  12. ജനുവരി 25- നാലാം ശനിയാഴ്ച ആയതിനാല്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.
  13. ജനുവരി 30- സോനം ലോസര്‍ (സിക്കിമിലെ എല്ലാ ബാങ്കുകള്‍ക്കും അവധി)
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?