5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bank Holiday: മെയ് മാസം ഏതൊക്കെ ദിവസം ബാങ്ക് അവധിയായിരിക്കും ?

ആർബിഐ കലണ്ടർ പ്രകാരം മെയിൽ ആകെ 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ഇതിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ഉൾപ്പെടുന്നു

Bank Holiday: മെയ് മാസം ഏതൊക്കെ ദിവസം ബാങ്ക് അവധിയായിരിക്കും ?
Bank Holidays May 2024
arun-nair
Arun Nair | Published: 30 Apr 2024 11:07 AM

മെയ് മാസം ഏതൊക്കെ ദിവസം ബാങ്കുകൾ അവധിയായിരിക്കും എന്ന് അറിയുമോ?  ബാങ്കിങ്ങ് നടപടിക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് വളരെ പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്ന് കൂടിയാണിത്. മെയ് 1-ന് തന്നെ ബാങ്കുകൾ രാജ്യത്താകമാനം അവധിയായിരിക്കും. അതു കൊണ്ട് തന്നെ വളരെ അത്യാവശ്യമുള്ള ഇടപാടുകൾ നേരത്തെ ചെയ്ത് തീർക്കുക.

ഏതൊക്കെ ദിവസങ്ങളിലാണ് മെയിൽ മറ്റ് അവധി ദിവസങ്ങൾ എന്ന് നോക്കാം. ആർബിഐ കലണ്ടർ പ്രകാരം മെയിൽ ആകെ 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ഇതിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ഉൾപ്പെടുന്നു. അവധി സംസ്ഥാനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് ദിവസവും ബാങ്കുകൾ അടഞ്ഞുകിടക്കും എന്നതാണ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. 

ഏതൊക്കെ ദിവസമാണ് അവധി എന്ന് വിശദമായി പരിശോധിക്കാം. ദിവസം തീയ്യതി തിരിച്ചുള്ള അവധികൾ ചുവടെ

ബാങ്ക് അവധികൾ എപ്പോഴായിരിക്കും?

മെയ് 1:  മഹാരാഷ്ട്ര ദിനം, തൊഴിലാളി ദിനം എന്നിവ പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 5: ഞായറാഴ്ച അവധി.

മെയ് 7:  ലോക്‌സഭാ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 8: രവീന്ദ്രനാഥ ടാഗോർ ജയന്തി (കൊൽക്കത്തയിൽ മാത്രം)

മെയ് 10: ബസവ ജയന്തി/അക്ഷയതൃതീയ പ്രമാണിച്ച് പല സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 11: രണ്ടാം ശനിയാഴ്ച 

മെയ് 12: ഞായറാഴ്ച 

മെയ് 13: വിവിധ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബാങ്കുകൾക്ക് അവധി

മെയ് 16: ഗാംഗ്‌ടോക്കിലെ എല്ലാ ബാങ്കുകളും ഈ ദിവസം അവധിയായാരിക്കും.

മെയ് 19: ഞായറാഴ്ച അവധി.

മെയ് 20: ലോക്‌സഭാ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ബേലാപൂരിലും മുംബൈയിലും ബാങ്കുകൾ അടച്ചിടും.

മെയ് 23: ബുദ്ധ പൂർണിമ 

മെയ് 25: നാലാം ശനിയാഴ്ച 

മെയ് 26: ഞായറാഴ്ച 

അവധി വ്യത്യസ്തമാകാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് സംസ്ഥാനങ്ങളുടെ അവധികളുടെ പട്ടിക വ്യത്യസ്തമായിരിക്കും.  അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

പകരം സംവിധാനം

ബാങ്ക് ഇടപാടുകൾ മാത്രമാണ് അവധി ദിവസങ്ങളിൽ നടക്കാതിരിക്കുക. എല്ലാ ബാങ്കുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങളും ഇക്കാലയളവിൽ കൃത്യമായി നടക്കും.  അവധി ദിവസങ്ങളിലും നിങ്ങൾക്ക് വീട്ടിലിരുന്ന് ബാങ്കിംഗ് ജോലികൾ പൂർത്തിയാക്കാൻ കഴിയും