Bank Holidays in March 2025: അവധികള്‍ അല്‍പം കുറവാണ്; ധൈര്യമായി മാര്‍ച്ചില്‍ ബാങ്കിലേക്ക് പോകാം
March 2025 Bank Holidays in Kerala: രണ്ടാം ശനി, ഞായര്‍ തുടങ്ങി ദിവസങ്ങളില്‍ മാത്രമാണ് രാജ്യത്താകമാനം ഒരുപോലെ അവധികള്‍ വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള അവധികള്‍ എപ്രകാരമാണെന്ന് പരിശോധിക്കാം.

ഓരോ മാസം പിറക്കുന്നതിന് മുമ്പും ബാങ്ക് അവധികളെ കുറിച്ച് നേരത്തെ മനസിലാക്കി വെക്കുന്നത് ഉപഭോക്താക്കളെ സഹായിക്കും. ഓരോ സംസ്ഥാനങ്ങളിലും അവധികള്‍ വ്യത്യാസപ്പെട്ടിരിക്കും. രണ്ടാം ശനി, ഞായര്‍ തുടങ്ങി ദിവസങ്ങളില്‍ മാത്രമാണ് രാജ്യത്താകമാനം ഒരുപോലെ അവധികള്‍ വരുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള അവധികള്‍ എപ്രകാരമാണെന്ന് പരിശോധിക്കാം.
മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധികള്‍
മാര്‍ച്ച് 7 വെള്ളി- ചാപ്ചാര്‍ കുട്- ഐസ്വാള്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, ലഖ്‌നൗ, റാഞ്ചി എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.




മാര്‍ച്ച് 9- രണ്ടാം ശനി- രാജ്യവ്യാപകമായി അവധി
മാര്‍ച്ച് 10 ഞായര്‍- പൊതു അവധി
മാര്‍ച്ച് 13 വ്യാഴം- ഹോളിക ദഹന്‍/ ആറ്റുകാല്‍ പൊങ്കാല- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഇടങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മാര്‍ച്ച് 14 വെള്ളി- ഹോളി- ഗുജറാത്ത്, മിസോറാം, മഹാരാഷ്ച്ര, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, ജമ്മു, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ന്യൂഡല്‍ഹി, ഗോവ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മാര്‍ച്ച് 15 ശനി- ഹോളി യോസാങ് രണ്ടാം ദിനം- ത്രിപുര, ഒഡീഷ, മണിപ്പൂര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മാര്‍ച്ച് 16 ഞായര്‍- പൊതു അവധി
മാര്‍ച്ച് 22 ശനി- നാലാം ശനി- രാജ്യാവ്യാപകമായി അവധി
മാര്‍ച്ച് 23 ഞായര്‍- പൊതു അവധി
മാര്‍ച്ച് 27 വ്യാഴം- ശബ് ഉ ഖദര്‍- ജമ്മുവിലെയും ശ്രീനഗറിലെയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മാര്‍ച്ച് 28 വെള്ളി- ജുമാത് ഉല്‍ വിദ- ജമ്മുവിലെയും ശ്രീനഗറിലെയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മാര്‍ച്ച് 30 ഞായര്‍- പൊതു അവധി
മാര്‍ച്ച് 31 തിങ്കള്‍- ഹിമാചല്‍ പ്രദേശ്, മിസോറാം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
Also Read: Bank Holidays in India 2025: 2025ല്‍ ആകെ എത്ര ബാങ്ക് അവധികള്‍ ഉണ്ടെന്ന് അറിയാമോ?
കേരളത്തിലെ അവധികള്‍
മാര്‍ച്ച് 9- രണ്ടാം ശനി- രാജ്യവ്യാപകമായി അവധി
മാര്‍ച്ച് 10 ഞായര്‍- പൊതു അവധി
മാര്‍ച്ച് 13 വ്യാഴം- ആറ്റുകാല്‍ പൊങ്കാല- തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി
മാര്‍ച്ച് 22 ശനി- നാലാം ശനി- രാജ്യാവ്യാപകമായി അവധി
മാര്‍ച്ച് 23 ഞായര്‍- പൊതു അവധി
മാര്‍ച്ച് 30 ഞായര്‍- പൊതു അവധി
മാര്‍ച്ച് 31 തിങ്കള്‍- ചെറിയ പെരുന്നാള്‍