Bank Holidays April 2025: പരാതി വേണ്ട ഇത്തവണ കുറച്ചധികം അവധികളുണ്ട്; ഏപ്രില്‍ മാസത്തെ ബാങ്ക് അവധികള്‍

Kerala Bank Holidays in April 2025: ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധികളുടെ കലണ്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് എത്ര പൊതു അവധികളുണ്ടെന്നും കേരളത്തിലെ അവധികള്‍ എത്രയാണെന്നും പരിശോധിക്കാം.

Bank Holidays April 2025: പരാതി വേണ്ട ഇത്തവണ കുറച്ചധികം അവധികളുണ്ട്; ഏപ്രില്‍ മാസത്തെ ബാങ്ക് അവധികള്‍

ബാങ്ക് അവധി

shiji-mk
Published: 

28 Mar 2025 15:09 PM

എത്ര പെട്ടെന്നാണല്ലേ ഒരു മാസം അവസാനിക്കുന്നത്. ദാ ഏപ്രില്‍ മാസം വന്നെത്തിയിരിക്കുകയാണ്. 2025-26 ലെ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം എന്നതുകൊണ്ട് തന്നെ ഏപ്രിലിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. എല്ലാ മാസവും വിവിധ ആവശ്യങ്ങള്‍ക്കായി നമുക്ക് ബാങ്കുകളില്‍ പോകേണ്ടതായി വരും. ഏപ്രില്‍ മാസത്തില്‍ ബാങ്കില്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അവധികളെ കുറിച്ച് മനസിലാക്കിയിരിക്കണം.

ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധികളുടെ കലണ്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് എത്ര പൊതു അവധികളുണ്ടെന്നും കേരളത്തിലെ അവധികള്‍ എത്രയാണെന്നും പരിശോധിക്കാം.

ഏപ്രില്‍ മാസത്തെ അവധികള്‍

ഏപ്രില്‍ 1 (ചൊവ്വ)- ഏപ്രില്‍ ഒന്നിന് രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ഏപ്രില്‍ ഒന്നിന് ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ അവധി. ഇതിന് പുറമെ ജാര്‍ഖണ്ഡില്‍ വസന്തകാല ഉത്സവത്തിന്റെ ഭാഗമായും ഇന്നേ ദിവസം സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 5 (ശനി)- ഹൈദരാബാദിലും തെലങ്കാനയിലും ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് അവധി.

ഏപ്രില്‍ 6 (ഞായര്‍)- രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

ഏപ്രില്‍ 10 (വ്യാഴം)- ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ മഹാവീര ജന്മകല്യാണക്, മഹാവീര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അവധി.

ഏപ്രില്‍ 12 (ശനി)- രണ്ടാം ശനിയാഴ്ച ബാങ്ക് അവധി.

ഏപ്രില്‍ 13 (ഞായര്‍)- രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

ഏപ്രില്‍ 14 (തിങ്കള്‍)- ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനം, വിഷു, ബിഹു, തമിഴ് പുതുവത്സര തുടങ്ങിയ ആഘോഷളാല്‍ ബാങ്ക് അവധി.

ഏപ്രില്‍ 15 (ചൊവ്വ)- ബംഗാളി പുതുവത്സരം, ഹിമാചല്‍ ദിനം, ബൊഹാഗ് ബിഹു എന്നീ ആഘോഷങ്ങളുടെ ഭാഗമായി അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്ക് അവധി.

ഏപ്രില്‍ 18 (വെള്ളി)- ദുഃഖ വെള്ളി, ചണ്ഡീഗഡ്, ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ഏപ്രില്‍ 20 (ഞായര്‍)- രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി. ഈസ്റ്റര്‍.

ഏപ്രില്‍ 21 (തിങ്കള്‍)- ത്രിപുരയില്‍ ഗാരിയ പൂജ നടക്കുന്നതിനാല്‍ ബാങ്ക് അവധി.

ഏപ്രില്‍ 26 (ശനി)- നാലാം ശനി.

ഏപ്രില്‍ 27 (ഞായര്‍)– ഞായറാഴ്ച ബാങ്ക് അവധി.

ഏപ്രില്‍ 29 ( ചൊവ്വ)- പരുശുരാമ ജയന്തി പ്രമാണിച്ച് ഹിമാചല്‍ പ്രദേശില്‍ ബാങ്ക് അവധി.

ഏപ്രില്‍ 30 (ബുധന്‍)- ബസവ ജയന്തി, അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി കര്‍ണാടകയില്‍ ബാങ്ക് അവധി.

Also Read: Bank Holidays in India 2025: 2025ല്‍ ആകെ എത്ര ബാങ്ക് അവധികള്‍ ഉണ്ടെന്ന് അറിയാമോ?

കേരളത്തിലെ ബാങ്ക് അവധികള്‍

ഏപ്രില്‍ 1 – വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 6 – ഞായറാഴ്ച
ഏപ്രില്‍ 12 – രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 13 – ഞായറാഴ്ച
ഏപ്രില്‍ 14 – വിഷു/ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 18 – ദുഖവെള്ളി
ഏപ്രില്‍ 20 – ഞായറാഴ്ച, ഈസ്റ്റര്‍
ഏപ്രില്‍ 26 – നാലാം ശനിയാഴ്ച
ഏപ്രില്‍ 27 – ഞായറാഴ്ച

നെയ്യ് ഈ സമയത്ത് കഴിക്കുന്നവരാണോ നിങ്ങൾ?
മുറിക്കാതെ തന്നെ പപ്പായക്ക് മധുരമുണ്ടോയെന്ന് നോക്കാം
ദരിദ്രനായി ജനിച്ചാലും പണക്കാരനാകാം
ചക്ക കൊണ്ടുള്ള വിഭവങ്ങൾ പരിചയപ്പെട്ടാലോ?