February Bank Holidays: അവധിയോടവധി; ഫെബ്രുവരിയില്‍ ബാങ്കില്‍ പോകുമ്പോള്‍ ഈ തീയതികള്‍ ഓര്‍ത്തിരിക്കാം
Bank Holidays in February 2025: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരി മാസത്തില്‍ പതിനാല് അവധികള്‍ വരുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടുത്തിയാണ് പതിനാല് അവധികള്‍ ഉള്ളത്. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഈ അവധികളില്‍ മാറ്റമുണ്ടാകും. എന്നാല്‍ ഇത്രയും അവധി ദിനങ്ങള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ആയി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ഫെബ്രുവരി മാസം പിറക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. പുതിയ മാസത്തിന്റെ ആരംഭം പലരിലും ആശങ്കയ്ക്ക് വഴിവെക്കാറുണ്ട്. അതില്‍ പ്രധാനമാണ് അവധികള്‍. ഫെബ്രുവരി മാസത്തില്‍ രാജ്യത്താകെയുള്ളത് പതിനാല് അവധികളാണ്. ഇത്രയും ദിവസങ്ങളില്‍ രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരി മാസത്തില്‍ പതിനാല് അവധികള്‍ വരുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടുത്തിയാണ് പതിനാല് അവധികള്‍ ഉള്ളത്. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഈ അവധികളില്‍ മാറ്റമുണ്ടാകും. എന്നാല്‍ ഇത്രയും അവധി ദിനങ്ങള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ആയി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ഇന്ത്യയിലാകെ ഫെബ്രുവരി മാസത്തില്‍ ഉള്ള അവധികള്‍
ഇതും വായിക്കൂ
- ഫെബ്രുവരി 2- ഞായറാഴ്ച
- ഫെബ്രുവരി 3- തിങ്കളാഴ്ച സരസ്വതി പൂജ (ത്രിപുരയില്‍ അവധി)
- ഫെബ്രുവരി 8- രണ്ടാം ശനിയാഴ്ച
- ഫെബ്രുവരി 9- ഞായറാഴ്ച
- ഫെബ്രുവരി 11- ചൊവ്വാഴ്ച- തൈപ്പൂയ്യം- തമിഴ്നാട്ടില്‍ അവധി
- ഫെബ്രുവരി 12- ബുധനാഴ്ച- ശ്രീ രവിദാസ് ജയന്തി (ഹിമാചല്‍ പ്രദേശില്‍ അവധി)
- ഫെബ്രുവരി 15- ശനിയാഴ്ച ലോയ് നാഗയ് നി (മണിപ്പൂരില്‍ അവധി)
- ഫെബ്രുവരി 16- ഞായറാഴ്ച
- ഫെബ്രുവരി 19- ബുധനാഴ്ച- ശിവജി മഹാരാജ് ജയന്തി (മഹാരാഷ്ട്രയില്‍ അവധി)
- ഫെബ്രുവരി 20- വ്യാഴാഴ്ച- സംസ്ഥാന ദിനം (മിസോറാമിലും അരുണാചല്‍ പ്രദേശിലും അവധി)
- ഫെബ്രുവരി 22- നാലാം ശനിയാഴ്ച
- ഫെബ്രുവരി 23- ഞായറാഴ്ച
- ഫെബ്രുവരി 26- ബുധനാഴ്ച- ശിവരാത്രി (കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി)
- ഫെബ്രുവരി 28- വെള്ളിയാഴ്ച- ലോസര്‍ (സിക്കിമില്‍ അവധി)
Also Read: Bank Holidays in India 2025: 2025ല്‍ ആകെ എത്ര ബാങ്ക് അവധികള്‍ ഉണ്ടെന്ന് അറിയാമോ?
കേരളത്തിലുള്ള അവധികള്‍
- ഫെബ്രുവരി 2- ഞായറാഴ്ച
- ഫെബ്രുവരി 8- രണ്ടാം ശനിയാഴ്ച
- ഫെബ്രുവരി 16- ഞായറാഴ്ച
- ഫെബ്രുവരി 22- നാലാം ശനിയാഴ്ച
- ഫെബ്രുവരി 23- ഞായറാഴ്ച
- ഫെബ്രുവരി 26- ബുധനാഴ്ച (ശിവരാത്രി)