Income Tax Notice: ഈ 5 തെറ്റുകൾ ശ്രദ്ധിക്കണം; ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചേക്കാം

Income Tax Notice Reasons: റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകൻ അവരുടെ എല്ലാ നിക്ഷേപങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ വേണം നൽകാൻ. എല്ലാ നിക്ഷേപങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ വേണം നൽകാൻ

Income Tax Notice: ഈ 5 തെറ്റുകൾ ശ്രദ്ധിക്കണം; ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചേക്കാം

Tax Returns | Credits: Getty Images

Published: 

14 Nov 2024 11:01 AM

2024 സാമ്പത്തിക വർഷം അവസാനിക്കാൻ കുറച്ച് മാസങ്ങൾ മാത്രമാണ് ബാക്കി. ഇതു കൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതിയും അടുത്തുവരികയാണ്. റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകൻ അവരുടെ എല്ലാ നിക്ഷേപങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ വേണം നൽകാൻ. നികുതിദായകൻ തെറ്റായ വിവരങ്ങൾ നൽകിയാൽ, അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

സാധാരണയായി ഇത്തരം ചില തെറ്റുകൾ വരുന്നത് സ്വഭാവികമാണ്. അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. റിട്ടേൺ ഫോമിൽ ഒരു നികുതിദായകൻ തെറ്റായ വിവരങ്ങൾ നൽകിയാൽ, ആദായനികുതി വകുപ്പിന് നിയമ പ്രകാരം നോട്ടീസ് അയയ്ക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തെറ്റുകൾ ഒഴിവാക്കുകയും പ്രശ്നങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യാം.

ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ

ഐടിആർ ഫയൽ ചെയ്യാത്തത് മൂലം നികുതിദായകർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കാറുണ്ട്. നിങ്ങൾ നികുതി സ്ലാബിനുള്ളിൽ ആണെങ്കിൽ
നിർബന്ധമായും , ഐടിആർ ഫയൽ ചെയ്യണം. നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണ്, ഒപ്പം നിങ്ങൾക്ക് വിദേശ സ്വത്തും ഉണ്ട് എങ്കിലും നിങ്ങൾ ഐടിആർ ഫയൽ ചെയ്യണം. അല്ലെങ്കിൽ ആദായനികുതി വകുപ്പ് നിങ്ങൾക്ക് നോട്ടീസ് അയക്കും

ടിഡിഎസിലെ പിഴവ്

ഐടിആർ ഫയൽ ചെയ്യുമ്പോൾ, ശ്രദ്ധാപൂർവ്വം ടിഡിഎസ് ഫോം പൂരിപ്പിക്കേണ്ടതുണ്ട്. TDS പൂരിപ്പിച്ചതും എവിടെ നിക്ഷേപിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, നിങ്ങൾക്ക് ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചേക്കാം. അതിനാൽ, ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ്, എത്രമാത്രം ടിഡിഎസ് കുറച്ചെന്ന് കണ്ടെത്തുക.

അപ്രഖ്യാപിത വരുമാനം

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം എത്രയെന്ന് ഐടിആറിൽ രേഖപ്പെടുത്തണം. ഇതോടൊപ്പം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകണം. നിക്ഷേപ വരുമാനം മറച്ചുവെച്ചാൽ, ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചേക്കാം. നോട്ടീസ് ഒഴിവാക്കാൻ, നിങ്ങളുടെ ബാങ്കിൽ നിന്ന് പലിശ സംബന്ധിച്ചുള്ള വിവരങ്ങൾ ഐടിആറിൽ രേഖപ്പെടുത്തുക. കൂടാതെ, മറ്റേതെങ്കിലും സോഴ്സിൽ നിന്നുള്ള വരുമാനം സംബന്ധിച്ചുള്ള വിവരങ്ങളും നൽകുക.

ഉയർന്ന മൂല്യമുള്ള ഇടപാട്

നിങ്ങളുടെ സാധാരണ ഇടപാടിൽ നിന്ന് വ്യത്യസ്തമായ ഉയർന്ന മൂല്യമുള്ള ഇടപാട് നടത്തുകയാണെങ്കിലും, ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ്
വരാം. വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണെന്ന് കരുതുക. ഒരു വർഷം കൊണ്ട് 15 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിൽ വന്നു. അതും ആദായ നികുതി വകുപ്പിന് അന്വേഷിക്കാൻ സാധിക്കും

റിട്ടേണിലെ പിഴവ്

ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആളുകൾ പലപ്പോഴും തെറ്റുകൾ വരുത്തുകയും ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കാൻ മറക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിച്ചാലും ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കാം. ഇത്തരം ഘട്ടത്തിൽ ഐടിആർ പ്രൊഫഷണലുകളുടെ സഹായം തേടുക.

ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര