5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

August Bank Holiday: ഓഗസ്റ്റിൽ ആകെ 13 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? കൂടുതലറിയാം

Bank Holiday: അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കും. നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നടത്താവുന്നതാണ്.

August Bank Holiday: ഓഗസ്റ്റിൽ ആകെ 13 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? കൂടുതലറിയാം
August Bank Holiday
Follow Us
neethu-vijayan
Neethu Vijayan | Published: 01 Aug 2024 11:14 AM

ന്യൂഡൽഹി: ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് മൊത്തം 13 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് ഈ അവധികൾ. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ഞായറാഴ്ചകൾ, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കും. ഇത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്. നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നടത്താവുന്നതാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തിലെ ബാങ്ക് അവധികൾ നിശ്ചയിക്കുന്നത്. ഓ​ഗസ്റ്റിലെ രണ്ട് ശനിയാഴ്ചകൾക്ക് പുറമേ, സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ എന്നിവയും അവധി ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ ബാങ്കുകൾ ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും അടഞ്ഞുകിടക്കുന്നതായിരിക്കും.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും

  1. ഓഗസ്റ്റ് മൂന്ന്: കേർ പൂജ – ത്രിപുരയിൽ അവധി
  2. ഓഗസ്റ്റ് നാല്: ഞായറാഴ്ച
  3. ഓഗസ്റ്റ് എട്ട്: ടെൻഡോങ് ലോറം ഫാത്ത്- സിക്കിമിൽ അവധി
  4. ഓഗസ്റ്റ് 10- രണ്ടാമത്തെ ശനിയാഴ്ച
  5. ഓഗസ്റ്റ് 11- ഞായറാഴ്ച
  6. ഓഗസ്റ്റ് 13- പാട്രിയോട്ട്‌സ് ഡേ- മണിപ്പൂരിൽ അവധി
  7. ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം- ഇന്ത്യ മുഴുവൻ അവധി
  8. ഓഗസ്റ്റ് 18- ഞായറാഴ്ച
  9. ഓഗസ്റ്റ് 19- രക്ഷാബന്ധൻ- ത്രിപുര, ഗുജറാത്ത്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അവധി
  10. ഓഗസ്റ്റ് 20- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തിൽ അവധി
  11. ഓഗസ്റ്റ് 24- നാലാമത്തെ ശനിയാഴ്ച
  12. ഓഗസ്റ്റ് 25- ഞായറാഴ്ച
  13. ഓഗസ്റ്റ് 26- ശ്രീകൃഷ്ണ ജയന്തി- ഗുജറാത്ത്, ഒഡീഷ, ചണ്ഡീഗണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ജമ്മു , ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ അവധി.

Latest News