5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ATM Withdrawal Limit: 10000 അല്ല, ഈ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും 3 ലക്ഷം വരെ പിൻവലിക്കാം

ATM Withdrawal Limit in India: നിശ്ചിത കാലയളവിൽ ഒരു വ്യക്തിക്ക് തൻ്റെ സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറണ്ട് അക്കൗണ്ടിൽ നിന്നോ പിൻവലിക്കാൻ കഴിയുന്ന പരമാവധി തുകയാണ് എടിഎമ്മുകളുടെ പിൻവലിക്കൽ പരിധി.  ഇത് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും

ATM Withdrawal Limit: 10000 അല്ല, ഈ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും 3 ലക്ഷം വരെ പിൻവലിക്കാം
ATM Withdrawal Limit | Credits Getty Images
arun-nair
Arun Nair | Published: 30 Aug 2024 08:57 AM

എടിഎം വന്നതിന് ശേഷം ബാങ്കിങ്ങ് മേഖലയിലുണ്ടായ ഏറ്റവും വലിയ മാറ്റമെന്താണെന്നാൽ പണം പിൻവലിക്കാൻ ഏറ്റവും ഏളുപ്പം കഴിയുന്നു എന്നതാണ്. ഏത് സമയത്തും എവിടെ നിന്നും നിങ്ങൾക്ക് പണം പിൻവലിക്കാൻ കഴിയും. എങ്കിലും എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയുണ്ട് . നിശ്ചിത കാലയളവിൽ ഒരു വ്യക്തിക്ക് തൻ്റെ സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറണ്ട് അക്കൗണ്ടിൽ നിന്നോ പിൻവലിക്കാൻ കഴിയുന്ന പരമാവധി തുകയാണ് എടിഎമ്മുകളുടെ പിൻവലിക്കൽ പരിധി.  ഇത് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. രാജ്യത്തെ മിക്ക ബാങ്കുകൾക്കും പ്രതിദിന എടിഎം പിൻവലിക്കൽ പരിധി 20,000 മുതൽ 50,000 രൂപ വരെയാണ്. പരമാവധി പരിധി നിങ്ങളുടെ അക്കൗണ്ടിനെ  ആശ്രയിച്ചാണ്.

എസ്ബിഐ എടിഎം

നിങ്ങൾക്ക് ഒരു എസ്ബിഐ മാസ്ട്രോ ഡെബിറ്റ് കാർഡോ ക്ലാസിക് ഡെബിറ്റ് കാർഡോ ഉണ്ടെങ്കിൽ, പ്രതിദിനം 40,000 രൂപ പിൻവലിക്കാം.
നിങ്ങളുടെ അക്കൗണ്ട് In Touch അല്ലെങ്കിൽ SBI Go-യുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, പ്രതിദിന പിൻവലിക്കൽ പരിധി 40,000 രൂപയാണ്.
എസ്ബിഐ പ്ലാറ്റിനം ഇൻ്റർനാഷണൽ ഡെബിറ്റ് കാർഡാണെങ്കിൽ നിങ്ങൾക്ക് പ്രതിദിനം പരമാവധി 1,00,000 രൂപ പിൻവലിക്കാം. ബാങ്ക് ഇടയ്ക്കിടെ പരിധികൾ മാറ്റിയേക്കാം

എച്ച്ഡിഎഫ്സി

നിങ്ങൾക്ക് എച്ച്ഡിഎഫ്സിയുടെ ഇൻ്റർനാഷണൽ, വുമൺ അഡ്വാൻ്റേജ് അല്ലെങ്കിൽ NRO ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം പരമാവധി 25,000 രൂപ പിൻവലിക്കാം. ഇൻ്റർനാഷണൽ ബിസിനസ്, ടൈറ്റാനിയം അല്ലെങ്കിൽ ഗോൾഡ് ഡെബിറ്റ് കാർഡുകൾക്ക്, പ്രതിദിന പിൻവലിക്കൽ പരിധി 50,000 രൂപയാണ്. ടൈറ്റാനിയം റോയൽ ഡെബിറ്റ് കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, പ്രതിദിന പിൻവലിക്കൽ പരിധി 75,000 രൂപയാണ്. പ്ലാറ്റിനം, ഇമ്പീരിയ പ്ലാറ്റിനം ചിപ്പ് ഡെബിറ്റ് കാർഡുകൾക്ക് പ്രതിദിനം പിൻവലിക്കാവുന്ന തുക 1,00,000 രൂപയാണ്. JetPrivilege HDFC ബാങ്ക് വേൾഡ് ഡെബിറ്റ് കാർഡുണ്ടെങ്കിൽ പ്രതിദിനം 3,00,000 രൂപ വരെ പിൻവലിക്കാം.

കാനറ ബാങ്ക്

നിങ്ങൾക്ക് കാനറ ബാങ്ക് ക്ലാസിക് റുപേ, വിസ അല്ലെങ്കിൽ സ്റ്റാൻഡേർഡ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം പരമാവധി 75,000 രൂപ പിൻവലിക്കാം. പ്ലാറ്റിനം അല്ലെങ്കിൽ മാസ്റ്റർകാർഡ് ബിസിനസ് ഡെബിറ്റ് കാർഡുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് പ്രതിദിനം 1,00,000 രൂപ വരെ പിൻവലിക്കാം

ഐസിഐസിഐ

ഐസിഐസിഐ കോറൽ പ്ലസ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പ്രതിദിനം പിൻവലിക്കാവുന്ന തുക 1,50,000 രൂപയാണ്. ഐസിഐസിഐ എക്സ്പ്രഷൻ, പ്ലാറ്റിനം അല്ലെങ്കിൽ ടൈറ്റാനിയം ഡെബിറ്റ് കാർഡുണ്ടെങ്കിൽ പ്രതിദിന പിൻവലിക്കൽ പരിധി 1,00,000 രൂപയാണ്. ഐസിഐസിഐ സ്മാർട്ട് ഷോപ്പർ സിൽവർ ഡെബിറ്റ് കാർഡിന് എടിഎം വഴിയുള്ള പ്രതിദിന പരിധി 50,000 രൂപയാണ്. ഐസിഐസിഐ ബാങ്ക് സഫിറോ ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, പ്രതിദിനം പരമാവധി 2,50,000 രൂപ പിൻവലിക്കാം.

ആക്സിസ് ബാങ്ക് എ.ടി.എം

നിങ്ങൾക്ക് ആക്സിസ് ബാങ്കിൻ്റെ ഒരു റുപേ പ്ലാറ്റിനം അല്ലെങ്കിൽ പവർ സല്യൂട്ട് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം 40,000 രൂപ പിൻവലിക്കാം.
ലിബർട്ടി, ഓൺലൈൻ റിവാർഡുകൾ, റിവാർഡ് പ്ലസ്, സെക്യൂർ പ്ലസ്, ടൈറ്റാനിയം റിവാർഡ്സ്, ടൈറ്റാനിയം പ്രൈം ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പ്രതിദിന പിൻവലിക്കൽ പരിധി 50,000 രൂപയാണ്. പ്രസ്റ്റീജ്, ഡിലൈറ്റ് അല്ലെങ്കിൽ വാല്യൂ പ്ലസ് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം 1,00,000 രൂപ പിൻവലിക്കാം.ആക്‌സിസ് ബാങ്ക് ബർഗണ്ടി ഡെബിറ്റ് കാർഡിൻ്റെ പ്രതിദിന പിൻവലിക്കൽ പരിധി 3,00,000 മാണ്.

ബാങ്ക് ഓഫ് ബറോഡ

നിങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ വേൾഡ് അഗ്നിവീർ, റുപേ ക്യുസ്പാർക്ക് എൻസിഎംസി, റുപേ പ്ലാറ്റിനം ഡിഐ, മാസ്റ്റർകാർഡ് ഡിഐ പ്ലാറ്റിനം അല്ലെങ്കിൽ ബിപിസിഎൽ ഡെബിറ്റ് കാർഡ് എന്നിവ ഉണ്ടെങ്കിൽ, പ്രതിദിന പരിധി 50,000 രൂപയാണ്. RuPay Classic DI അല്ലെങ്കിൽ MasterCard Classic DI ഡെബിറ്റ് കാർഡിൽ നിന്ന് പ്രതിദിനം 25,000 രൂപ പിൻവലിക്കാൻ സാധിക്കും . RuPay Select DI ഡെബിറ്റ് കാർഡ് വഴി എടിഎമ്മിൽ നിന്ന് പ്രതിദിനം 1,50,000 രൂപ പിൻവലിക്കാം.

ഇന്ത്യൻ ബാങ്ക്

മുതിർന്ന പൗരന്മാർക്കും പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾക്കും പ്രതിദിനം പിൻവലിക്കാവുന്ന തുക 25,000 രൂപയാണ്. അക്കൗണ്ടുമായി റുപേ പ്ലാറ്റിനം, റുപേ ഡെബിറ്റ് സെലക്ട്, മാസ്റ്റർകാർഡ് വേൾഡ് അല്ലെങ്കിൽ മാസ്റ്റർകാർഡ് വേൾഡ് പ്ലാറ്റിനം ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം 50,000 രൂപ പിൻവലിക്കാം. IB Digi-Rupay Classic, കലൈഞ്ജർ മഗളിർ ഉറിമൈ തിട്ടം (KMUT) സ്കീം, റുപേ കിസാൻ അല്ലെങ്കിൽ മുദ്ര ഡെബിറ്റ് കാർഡുകൾ എന്നിവയ്ക്കായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌താൽ, പ്രതിദിനം 10,000 രൂപയുമാണ് പിൻവലിക്കാവുന്നത്. റുപേ ഇൻ്റർനാഷണൽ പ്ലാറ്റിനം ഡെബിറ്റ് കാർഡുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് പ്രതിദിനം 1,00,000 രൂപ പിൻവലിക്കാം.

യൂണിയൻ ബാങ്ക് എ.ടി.എം

യൂണിയൻ ബാങ്കിൻ്റെ ക്ലാസിക് വിസ, മാസ്റ്റർകാർഡ് അല്ലെങ്കിൽ റുപേ ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതിദിനം 25,000 രൂപ പിൻവലിക്കാം. പ്ലാറ്റിനം വിസ, മാസ്റ്റർകാർഡ് അല്ലെങ്കിൽ റുപേ ഡെബിറ്റ് കാർഡുകൾക്ക് പ്രതിദിനം പരിധി 75,000 രൂപയാണ് പരിധി. ബിസിനസ്, പ്ലാറ്റിനം, വിസ, മാസ്റ്റർകാർഡ് എന്നിവയുടെ പ്രതിദിന പരിധി 1,00,000 രൂപയാണ്. നിങ്ങൾക്ക് യൂണിയൻ ബാങ്ക് റുപേ സെലക്ട് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, എടിഎമ്മിൽ നിന്ന് പ്രതിദിനം പരമാവധി 1,00,000 രൂപ പിൻവലിക്കാം.യൂണിയൻ ബാങ്ക് സിഗ്നേച്ചർ വിസയുടെയും മാസ്റ്റർകാർഡിൻ്റെയും പ്രതിദിന പിൻവലിക്കൽ പരിധി 1,00,000 രൂപയാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് എ.ടി.എം

നിങ്ങളുടെ പഞ്ചാബ് നാഷണൽ ബാങ്ക് RuPay NCMC ക്ലാസിക്, വിസ ക്ലാസിക് അല്ലെങ്കിൽ മാസ്റ്റർകാർഡ് ക്ലാസിക് ഡെബിറ്റ് കാർഡ് എന്നിവക്ക് എടിഎമ്മിൽ നിന്ന് പ്രതിദിനം പരമാവധി 25,000 രൂപ പിൻവലിക്കാം. റുപേ എൻസിഎംസി പ്ലാറ്റിനം ഡൊമസ്റ്റിക്, റുപേ എൻസിഎംസി പ്ലാറ്റിനം ഇൻ്റർനാഷണൽ, റുപേ വുമൺ പവർ പ്ലാറ്റിനം, റുപേ ബിസിനസ് പ്ലാറ്റിനം എൻസിഎംസി, വിസ ഗോൾഡ്, മാസ്റ്റർകാർഡ് പ്ലാറ്റിനം ഡെബിറ്റ് കാർഡുകൾക്ക് പ്രതിദിനം പിൻവലിക്കാവുന്ന തുക 1,00,000 രൂപയാണ്. റുപേ സെലക്ട്, വിസ സിഗ്നേച്ചർ, മാസ്റ്റർകാർഡ് ബിസിനസ് ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പ്രതിദിന എടിഎം പിൻവലിക്കൽ പരിധി 1,50,000 രൂപയാണ്.