ബിസിനെസ് ആവശ്യങ്ങൾക്കായിട്ടുള്ള ഗോൾഡ് ഡെബിറ്റ് കാർഡ് വഴി പരമാവധി പിൻവലിക്കാനുള്ള തുക 50,000 രൂപയാണ്. ടൈറ്റാനീയം റോയൽ ഡെബിറ്റ് കാർഡ് വഴി 75,000 രൂപ വരെ പിൻവലിക്കാം. എന്നാൽ യെസ് ബാങ്കിൻ്റെ പിഎംജെഡിവൈ റൂപെ ചിപ്പ് ഡെബിറ്റ് കാർഡ് വഴി 10,000 രൂപയെ ഒരു ദിവസം പിൻവലിക്കാൻ സാധിക്കൂ. റൂപെയുടെ പ്ലാറ്റിനം ഡൊമെസ്റ്റിക് കാർഡ് വഴി 25,000 രൂപ ഒരു ദിവസം പിൻവലിക്കാം. എമേർജ് ഡെബിറ്റ് കാർഡ് വഴി 3 ലക്ഷം രൂപ വരെ പിൻവലിക്കാം.