ATM: ഇനി എടിമ്മുകൾ ഇല്ലാതെയാകുമോ? ബാങ്കുകൾ എടിഎം കൗണ്ടറുകളുടെ എണ്ണം വെട്ടികുറച്ചു, കാരണം ഇതാണ്

ATM Counters Number Decreasing In India : ആർബിഐയുടെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ പത്ത് ശതമാനം എടിഎം കിയോസ്ക്കുകളാണ് ബാങ്കുകൾ അടച്ചുപൂട്ടിയത്. യുപിഐ ഇടപാടുകൾ കൂടുന്നത് കൊണ്ടാണ് ബാങ്കുകൾ ഈ നടപടി സ്വീകരിക്കുന്നതെന്ന് പരിശോധിക്കാം

ATM: ഇനി എടിമ്മുകൾ ഇല്ലാതെയാകുമോ? ബാങ്കുകൾ എടിഎം കൗണ്ടറുകളുടെ എണ്ണം വെട്ടികുറച്ചു, കാരണം ഇതാണ്

പ്രതീകാത്മക ചിത്രം (Image Courtesy : Tang Ming Tung/Getty Images)

Published: 

07 Nov 2024 17:26 PM

ബാങ്കിൽ നേരിട്ട് പോകാതെ ഒരു ചെറിയ കൗണ്ടറിലൂടെ പണമിടപാട് നടത്താനായി ബാങ്കുകൾ കണ്ടെത്തിയ സംവിധാനമായിരുന്നു ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ എന്ന എടിഎം. ബാങ്ക് മുഖേനയുള്ള പണമിടപാടുകൾക്ക് എടിഎം ഒരു പതുചരിത്രം തന്നെ സൃഷ്ടിച്ചു. എന്നാൽ ആ എടിഎമ്മുകളുടെ ഇനി അവസാനിക്കുകയായണെന്നാണ് ചില കണക്കുകൾ നൽകുന്ന സൂചന. രാജ്യത്ത് എടിഎം മെഷിനുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. യുപിഐ തുടങ്ങിയ ഓൺലൈൻ ഇടപാടുകളാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് വിവിധ ബാങ്കുകളെ ഉദ്ദരിച്ചുകൊണ്ട് രാജ്യത്തെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിക്കുന്നത്. ഇപ്പോൾ എല്ലാവരും ക്യുആർ കോഡുകൾ വഴി ഓൺലൈൻ ഇടപാടുകളാണ് കൂടുതലും നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എടിഎമ്മുകൾ സൂക്ഷിക്കുന്നത് ബാങ്കുകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നു.

എടിമ്മുകൾ കുറയുന്നു

2024 സെപ്‌റ്റംബറിലെയും 2023 സെപ്‌റ്റംബറിലെയും ആർബിഐ പുറത്ത് വിട്ട കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. ആർബിഐ കണക്കനുസരിച്ച്, 2023 സെപ്റ്റംബറിൽ ആകെ എടിഎമ്മുകളുടെ എണ്ണം 2,19,281 ആയിരുന്നു, അത് ഈ വർഷമാകുമ്പോൾ 2,15,767 ആയി കുറഞ്ഞു. അതായത് എടിഎമ്മുകളുടെ എണ്ണത്തിൽ 1.6% കുറവുണ്ടായിരിക്കുന്നത്. കണക്ക് പ്രകാരം ഇത് വലിയ ഇടിവല്ലെങ്കിലും എടിഎമ്മുകൾക്കായി അധികം പണം ചെലവഴിക്കാൻ ബാങ്കുകൾ തയ്യറാകുന്നില്ലയെന്നതാണ് വാസ്തവം. എന്നാൽ 2022ലെ കണക്ക് അനുസരിച്ച് 2023ൽ എടിഎമ്മുകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെന്നും അതിന് ശേഷം ഇപ്പോൾ ഇടിവ് കാണുന്നുവെന്നത്.

ALSO READ : ICICI Credit Card : ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നവംബർ 15 മുതൽ ഈ 15 നിയമങ്ങൾക്ക് മാറ്റമുണ്ടാകും

ഓഫ് സൈറ്റ് എടിഎമ്മുകളാണ് ഏറ്റവും കൂടുതൽ ഇല്ലാതാകുന്നത്

രണ്ട് തരത്തിലുള്ള എ.ടി.എമ്മുകളാണ് ബാങ്കുകൾക്കുള്ളത്. ഒന്ന് ഓൺ-സൈറ്റ് എടിഎം, അതായത് ബാങ്കിന് ശാഖ ഉള്ളിടത്തെല്ലാം കിയോസ്ക്കുകൾ. രണ്ടാമത്തേത്, ഓഫ്-സൈറ്റ് എ.ടി.എമ്മുകൾ, അതായത് മാളുകളിലോ മറ്റ് പ്രധാന ഇടങ്ങളിലോ ബാങ്കുകൾ സ്ഥാപിച്ചിട്ടുള്ള എടിഎമ്മുകളാണിവ. ആർബിഐയുടെ കണക്കുപ്രകാരം കഴിഞ്ഞ നാല് വർഷമായി ഓഫ്-സൈറ്റ് എടിഎമ്മുകളുടെ എണ്ണമാണ് കുറഞ്ഞുവരുന്നതായി കാണപ്പെടുന്നത്.

കണക്കുകൾ ഇങ്ങനെ

  1. 2021 സെപ്റ്റംബറിൽ ഓഫ്-സൈറ്റ് എടിഎമ്മുകൾ 97,383 ആയിരുന്നു.
  2. 2022 സെപ്റ്റംബറിൽ ഓഫ്-സൈറ്റ് എടിഎമ്മുകളുടെ എണ്ണം 97,072 ആയി ഉയർന്നു.
  3. 2020 സെപ്റ്റംബറിൽ ഓഫ്-സൈറ്റ് എടിഎമ്മുകൾ 93,751 ആയി തുടർന്നു.
  4. 2024 സെപ്റ്റംബറിൽ 87,838 ഓഫ്-സൈറ്റ് എടിഎമ്മുകൾ മാത്രമാണുള്ളത്.

ഇതിനർത്ഥം 2021 നെ അപേക്ഷിച്ച് 2024 ൽ ഓഫ്-സൈറ്റ് എടിഎമ്മുകളുടെ എണ്ണം ഏകദേശം 10% കുറഞ്ഞു എന്നാണ്. ഒരു എടിഎം സ്ഥാപിക്കാൻ, എടിഎമ്മിന് സ്ഥലം എടുക്കണം, സുരക്ഷ നിലനിർത്തണം, തുടർച്ചയായി പണം നിറയ്ക്കണം എന്നിങ്ങനെ ബാങ്കിന് ധാരാളം പണം ചെലവഴിക്കേണ്ടി വരും. മറുവശത്ത്, ഓൺലൈൻ പേയ്‌മെൻ്റിൻ്റെ പ്രവണത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഓൺലൈൻ ഇടപാടുകൾ എത്രത്തോളം വർദ്ധിച്ചു?

രാജ്യത്ത് യുപിഐ പോലെയുള്ള ഓണലൈൻ ഇടപാടുകൾ ഗണ്യമായി വർധിക്കുകയാണ്.

  1. 2019-20ൽ 3,40,026 ലക്ഷം കോടിയുടെ ഓൺലൈൻ ഇടപാടുകളാണ് നടന്നത്.
  2. 2020-21ൽ ഇത് 4,37,445 ലക്ഷം കോടി ഇടപാടുകളായി വർധിച്ചു.
  3. ഇത് അതിവേഗം വർധിച്ച് 2021-22ൽ 7,19,531 ലക്ഷം കോടി ഇടപാടുകളായി.
  4. 2022-23ൽ ഈ ഇടപാട് 11,39,476 ലക്ഷം കോടി രൂപയാകും.
  5. 2023-24ൽ ഇടപാടുകൾ 16,44,302 ലക്ഷം കോടി രൂപയായി ഉയർന്നു, അതിൽ 13,11,295 ലക്ഷം
  6. കോടി ഇടപാടുകൾ യുപിഐ വഴി മാത്രം നടന്നു.
  7. 2024 ജൂലൈയിൽ യുപിഐ വഴി മാത്രം 20 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്.
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്
ചായ ഒരുപാട് തിളപ്പിച്ച് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തണോ?
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി