Atal Pension Yojana: കൂലിപ്പണിയാണ് എനിക്ക് ആര് പെൻഷൻ തരാൻ; ദിവസം 7 രൂപ മാറ്റി വെച്ചാൽ മതി നിങ്ങൾക്കും ലഭിക്കും 5000 രൂപ പെൻഷൻ
Best Pension Scheme: എന്നും ലോണ്‍ അടച്ചാല്‍ ജീവിക്കാന്‍ പറ്റില്ല എന്ന് ചിന്തിക്കുന്നവര്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിക്കും. ഇതോടെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന പല ബന്ധങ്ങളും താളംതെറ്റും.
ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ് നമ്മള്‍. ഭാവിയില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ആലോചിച്ച് ആകുലപ്പെടുന്നതും പതിവാണ്. പറയുമ്പോള്‍ പത്ത് നാല്‍പത് വര്‍ഷം ജോലി ചെയ്തതിന്റെ കണക്ക് എല്ലാവര്‍ക്കും പറയാനുണ്ടാകും. എന്നാല്‍ കയ്യില്‍ എന്താണ് മിച്ഛമുള്ളതെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല, മിക്കവരും ഇതേ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത്യാവശ്യ ഘട്ടങ്ങള്‍ക്കായി പണം മാറ്റിവെച്ചില്ലെങ്കില്‍ അതിനായി നമ്മള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. കടം വാങ്ങുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ.
ഇനിയിപ്പോള്‍ സ്വര്‍ണം പണയം വെച്ചോ വസ്തു പണയം വെച്ചോ പണം കണ്ടെത്താമെന്ന് കരുതിയാല്‍ ജീവിതക്കാലം മുഴുവന്‍ ഇവ വീണ്ടെടുക്കുന്നതിന് അധ്വാനിക്കേണ്ടതായി വരുന്നു. ഇതൊന്നും നടക്കില്ല, എന്നും ലോണ്‍ അടച്ചാല്‍ ജീവിക്കാന്‍ പറ്റില്ല എന്ന് ചിന്തിക്കുന്നവര്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിക്കും. ഇതോടെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന പല ബന്ധങ്ങളും താളംതെറ്റും.
മകളുടെ വിവാഹം, വീടുപ്പണി, വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, ആശുപത്രി കേസ്, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം നേരത്തെ പണം കണ്ടെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. പെട്ടെന്നുണ്ടാകുന്ന ആശുപത്രി കേസുകള്‍ക്ക് പോലും പലര്‍ക്കും പണം കണ്ടെത്താന്‍ സാധിക്കാതെ വരാറില്ലെ.
സര്‍ക്കാര്‍ ജോലിയുള്ളവരോ അല്ലെങ്കില്‍ സ്ഥിരമായുള്ള ജോലികള്‍ ഉള്ളവര്‍ക്ക് പിഎഫ് എങ്കിലും കൈവശം ഉണ്ടായിരിക്കും. എന്നാല്‍ കൂലിപ്പണിക്കാരായ ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ എങ്ങനെ വരുമാനം ലഭിക്കും? ഞങ്ങള്‍ കൂലിപ്പണിക്കാര്‍ക്ക് വേറെ വഴിയൊന്നുമില്ല, ചിട്ടിയില്‍ വല്ലതും ചേര്‍ന്നാല്‍ മാത്രമേ വേണ്ട പണം ലഭിക്കുവെന്ന് ചിന്തിക്കുന്നവരുമുണ്ട്. എത്രയാളുകള്‍ക്ക് ചിട്ടിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്? ഇനി ഇതൊന്നുമില്ലെങ്കിലും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും എന്നാണെങ്കില്‍, സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ മാത്രം ഉപയോഗിച്ച് ജീവിക്കാന്‍ സാധിക്കുമോ? അത് ഇല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ പോലും നമ്മളാരും തയാറാകില്ല.
ജോലി ചെയ്യുന്ന സമയം മുതല്‍ തന്നെ ചില പദ്ധതികളില്‍ പണം നിക്ഷേപിച്ച് തുടങ്ങിയാല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. അതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മികച്ച പദ്ധതികളില്‍ ഒന്നായ അടല്‍ പെന്‍ഷന്‍ യോജന വഴി നിങ്ങള്‍ക്ക് നല്ലൊരു വരുമാനം കണ്ടെത്താനാകും. 18 വയസ് മുതല്‍ 40 വയസുവരെ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.
ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുമ്പോള്‍ നിങ്ങള്‍ അടയ്‌ക്കേണ്ട വരിസംഖ്യയും കുറവായിരിക്കും. നികുതിദായകരല്ലാത്ത എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.
അടല്‍ പെന്‍ഷന്‍ യോജന
18 വയസില്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകുന്ന ഒരു വ്യക്തി പ്രതിമാസം 210 രൂപയാണ് അടയ്‌ക്കേണ്ടതായി വരിക. ദിവസവും ഏഴ് രൂപ വീതം മാറ്റിവെച്ചാല്‍ നിങ്ങള്‍ക്ക് 210 രൂപ കണ്ടെത്താന്‍ സാധിക്കുന്നതാണ്. അങ്ങനെ 60 വയസുവരെ 7 രൂപ വീതം ഓരോ ദിവസവും മാറ്റിവെച്ചാല്‍ നിങ്ങള്‍ക്ക് 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതായി ക്രമീകരിക്കാവുന്നതാണ്.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ നിക്ഷേപിക്കുമ്പോള്‍
19 വയസില്‍- 228 രൂപ
20-വയസില്‍ 248 രൂപ
21- വയസില്‍ 269 രൂപ
22- വയസില്‍ 292 രൂപ
23- വയസില്‍ 318 രൂപ
24- വയസില്‍ 346 രൂപ
25- വയസില്‍ 376 രൂപ
26- വയസില്‍ 409 രൂപ
27- വയസില്‍ 446 രൂപ
28- വയസില്‍ 485 രൂപ
29- വയസില്‍ 529 രൂപ
30- വയസില്‍ 577 രൂപ
31- വയസില്‍ 630 രൂപ
32- വയസില്‍ 689 രൂപ
33- വയസില്‍ 752 രൂപ
34- വയസില്‍ 824 രൂപ
35- വയസില്‍ 902 രൂപ
36- വയസില്‍ 990 രൂപ
37- വയസില്‍ 1087 രൂപ
38- വയസില്‍ 1196 രൂപ
39- വയസില്‍ 1318 രൂപ
40- വയസില്‍ 1454 രൂപ
എന്നിങ്ങനെയാണ് പ്രതിമാസം വരിസംഖ്യയായി അടയ്ക്കേണ്ടതായി വരിക.
Also Read: PR Sreejesh Net Worth: ഒന്നും രണ്ടുമല്ല, പി ആര്‍ ശ്രീജേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
പദ്ധതിയില്‍ അംഗമാകുന്നതിന് എന്ത് ചെയ്യണം?
അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ അംഗമാകുന്നതിനായി ആദ്യം ചെയ്യേണ്ടത് ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുക എന്നതാണ്. ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരുന്നതിനായുള്ള അപേക്ഷ ഫോം അവിടെ നിന്ന് ലഭിക്കും. വിവരങ്ങള്‍ എല്ലാം കൃത്യമായി തന്നെ നല്‍കാന്‍ ശ്രദ്ധിക്കണം. നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷം അടല്‍ പെന്‍ഷന്‍ യോജനക്ക് കീഴില്‍ നിങ്ങളുടെ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.