Post Office Scheme: 5 ലക്ഷം നിക്ഷേപിച്ച് 10 ലക്ഷം നേടാം, ഉറപ്പുള്ള വരുമാനം, കിടിലൻ പോസ്റ്റോഫീസ് പ്ലാൻ
Post Office Investment Schemes: 5 വർഷത്തെ ടാക്സ് ഫ്രീ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് നല്ല പലിശ നൽകുന്നുണ്ട്. ഈ സ്കീമിൽ നിങ്ങൾ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയിലധികമാകും.
മറ്റ് ബാങ്കുകളും അവയുടെ നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദീർഘകാല എഫ്ഡി നിങ്ങൾക്ക് ആവശ്യമാണെങ്കിൽ അതിന് പോസ്റ്റ് ഓഫീസിൽ വേണം നിക്ഷേപിക്കാൻ. നിങ്ങൾക്ക് പരമാവധി അഞ്ച് വർഷം വരെയുള്ള കാലയളവിൽ നിക്ഷേപം നടത്താനാകും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പോസ്റ്റ് ഓഫീസ് ടിഡി) എന്നാണ് ഇത് അറിയപ്പെടുന്നത്. വ്യത്യസ്ത പലിശ നിരക്കുകളാണ് ഇവയ്ക്കെല്ലാം നൽകിയിരിക്കുന്നത്.
5 വർഷത്തെ ടാക്സ് ഫ്രീ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് നല്ല പലിശ നൽകുന്നുണ്ട്. ഈ സ്കീമിൽ നിങ്ങൾ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയിലധികമാകും. പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശനിരക്കുകൾ എന്തൊക്കെയാണെന്നും അതിലൂടെ നിങ്ങൾക്ക് എങ്ങനെ ഇരട്ടിയിലധികം തുക നേടാം എന്നും പരിശോധിക്കാം.
ടൈം ഡെപ്പോസിറ്റ് പലിശ നിരക്കുകൾ ഇങ്ങനെ
ഒരു വർഷ അക്കൗണ്ടിൽ – 6.9% വാർഷിക പലിശ
രണ്ട് വർഷ അക്കൗണ്ടിന് – 7.0% വാർഷിക പലിശ
മൂന്ന് വർഷ അക്കൗണ്ടിന് – 7.1% വാർഷിക പലിശ
അഞ്ച് വർഷ അക്കൗണ്ടിന് – 7.5% വാർഷിക പലിശ
പണം ഇരട്ടിയിലധികം വരും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലുള്ള നിക്ഷേപം ഇരട്ടിയിലധികമായാണ് നിക്ഷേപകന് തിരികെ ലഭിക്കുന്നത്. ഇതിനായി ആദ്യ 5 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ FD ഇടണം. 5 വർഷത്തിന് ശേഷം അടുത്ത 5 വർഷത്തേക്ക് വീണ്ടും എഫ്ഡിയുടെ കലാവധി നീട്ടണം. ഇത്തരത്തിൽ ആകെ എഫ്ഡി കാലാവധി 10 വർഷമായി മാറും.
അഞ്ച് വർഷത്തേക്ക് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ ടൈം ഡെപ്പോസിറ്റ് കാൽക്കുലേറ്റർ പ്രകാരം 2,24,974 രൂപ പലിശയായി ലഭിക്കും. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ഈ തുക മുതലും പലിശയും ചേർത്ത് 7,24,974 ആയി ലഭിക്കും. അടുത്ത 5 വർഷത്തേക്ക് കൂടി വീണ്ടും നിക്ഷേപിച്ചാൽ 7.5 ശതമാനം നിരക്കിൽ പലിശയായി 3,26,201 രൂപ ലഭിക്കും. ആകെ നോക്കിയാൽ .7,24,974 രൂപ + 3,26,201 രൂപ ചേർത്താൽ ആകെ 10,51,175 രൂപ ലഭിക്കും. ഇത്തരത്തിൽ കാലാവധി പൂർത്തിയാകുമ്പോൾ 10,51,175 രൂപ ലഭിക്കും.