5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vodafone-Idea Share: കമ്പനി ടവർ കൂട്ടുന്നു, വോഡഫോൺ-ഐഡിയ ഓഹരികളിൽ വൻ വർധനയുണ്ടാകും, ഷെയർ ഇത്രയുമാകും

2024-25 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് നെറ്റ്‌വർക്ക് വിപുലീകരണമടക്കമുള്ളവക്കായി മാറ്റി വെക്കുന്നത്.

Vodafone-Idea Share: കമ്പനി ടവർ കൂട്ടുന്നു, വോഡഫോൺ-ഐഡിയ ഓഹരികളിൽ വൻ വർധനയുണ്ടാകും, ഷെയർ ഇത്രയുമാകും
Vodafone Idea Share | Getty Images
arun-nair
Arun Nair | Published: 28 Nov 2024 16:08 PM

ലയനത്തിന് ശേഷം വോഡഫോൺ ഐഡിയ ഓഹരികൾ കാര്യമായ ഉയർച്ചയൊന്നും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ ട്രേഡിംഗ് സെഷനിൽ കമ്പനിയുടെ ഓഹരികൾ 18 ശതമാനം വരെയാണ് ഉയർന്നത്. ഇതൊരു പോസിറ്റീവ് ട്രെൻഡായാണ് വിപണി നിരീക്ഷകർ കണക്കാക്കുന്നത്. വിപണി ക്ലോസ് ചെയ്യുമ്പോൾ, ഓഹരികൾ 7.89 ശതമാനം ഉയർന്ന് 7.52 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ഇത്തരമൊരു ട്രെൻഡ് എന്ത് കൊണ്ടാണ് എന്ന് കൂടി പരിശോധിക്കാം.

വിദഗ്ദ്ധർ പറയുന്നു

വോഡഫോൺ ഐഡിയ ഓഹരികൾ ഇപ്പോൾ വാങ്ങുന്നത് ഉചിതമല്ലെന്ന് വിപണി നിരീക്ഷകർ പറയുന്നു. എന്നാൽ ഓഹരിയുണ്ടെങ്കിൽ വിൽക്കേണ്ട ആവശ്യമില്ല. വരും കാലങ്ങളിൽ 11.5 മുതൽ 12 രൂപ വരെ ഉയർന്നേക്കാം എന്ന് ട്രേഡിംഗ് അനലിസ്റ്റായ സന്തോഷ മീണ വ്യക്തമാക്കുന്നു.

ബാങ്ക് ഗ്യാരണ്ടിയുടെ കാര്യത്തിൽ ആശ്വാസം

ടെലികോം കമ്പനികൾ 2022-ന് മുമ്പ് വാങ്ങിയ സ്‌പെക്‌ട്രത്തിൻ്റെ ബാങ്ക് ഗ്യാരൻ്റി എന്ന വ്യവസ്ഥ സർക്കാർ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു. ഇതുവഴി ഇനി കമ്പനികൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നത് എളുപ്പമാകും. ഇത് വോഡഫോൺ ഐഡിയയ്ക്കും മറ്റ് ടെലികോം കമ്പനികൾക്കും ഒരു നല്ല സൂചനയാണ്, ഇത് കമ്പനികളുടെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായകരമാവും.

ALSO READ: Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാകട്ടെ യാത്ര

നെറ്റ്‌വർക്ക് വിപുലീകരണം

നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി ഓരോ മണിക്കൂറിലും 100 ടവറുകളാണ് സ്ഥാപിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2024-25 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് നെറ്റ്‌വർക്ക് വിപുലീകരണമടക്കമുള്ളവക്കായി മാറ്റി വെക്കുന്നത്.

22,400 കോടി സമാഹരിച്ചു

ഇതുവരെ കമ്പനി മൊത്തം 22,400 കോടി രൂപയാണ് സമാഹരിച്ചു, അതിൽ 8,000 കോടി രൂപ പുതിയ ഇഷ്യു വഴിയാണ് സമാഹരിച്ചത്. കൂടാതെ സ്വകാര്യ ഇഷ്യൂ വഴിയും ധനസഹായം നൽകിയിട്ടുണ്ട്.

ഓഹരി പ്രകടനം

വോഡഫോൺ ഐഡിയയുടെ ഓഹരികളിൽ ബുധനാഴ്ച ശക്തമായ വർധനവുണ്ടായി. ഓഹരികൾ 18 ശതമാനം വരെ ഉയർന്നു. വിപണി അവസാനിച്ചതിന് ശേഷം ഓഹരികളുടെ വില 7.52 രൂപയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 43 ശതമാനത്തിലധികം ഇടിവാണ് വിപണിയിലുണ്ടായത്. എങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് 6 ശതമാനത്തിലധികം ലാഭം നൽകി. ഒരു വർഷത്തിൽ 6.61 രൂപയാണ് ഓഹരിയുടെ കുറഞ്ഞ വില 19.18 രൂപയാണ് ഉയർന്ന വില.

നിരാകരണം – TV9 Malayalam ഏതെങ്കിലും ഷെയറുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കാൻ നിങ്ങളെ ഉപദേശിക്കുന്നില്ല. വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. നിക്ഷേപിക്കുന്നതിന് മുമ്പ്, തീർച്ചയായും നിങ്ങ മേഖലയിലെ ഒരു പ്രൊഫഷണലിൽ നിന്നും നിർദ്ദേശങ്ങൾ ആരായുക