AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Loan Repayment: ഇഎംഐ പിരിക്കാന്‍ ബാങ്ക് ഏജന്റുമാര്‍ വീട്ടില്‍ വരുന്നുണ്ടോ? ഇങ്ങനെയൊക്കെ വരാമോ!

Loan Recovery Agents: പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ എടുത്തവരില്‍ നിന്നും പണം പിരിക്കുന്നതിനായി ഏജന്റുമാരെ നിയോഗിക്കാറുണ്ട്. പലപ്പോഴും ഈ റിക്കവറി ഏജന്റുമാര്‍ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടാണ്. റിക്കവറി ഏജന്റുമാര്‍ക്ക് ഇങ്ങനെ വീടുകളിലും കടകളിലുമെല്ലാം വന്ന് പണം പിരിക്കാനുള്ള അവകാശമുണ്ടോ?

Loan Repayment: ഇഎംഐ പിരിക്കാന്‍ ബാങ്ക് ഏജന്റുമാര്‍ വീട്ടില്‍ വരുന്നുണ്ടോ? ഇങ്ങനെയൊക്കെ വരാമോ!
പ്രതീകാത്മക ചിത്രം Image Credit source: gett
shiji-mk
Shiji M K | Published: 28 Apr 2025 17:45 PM

നമ്മുടെ രാജ്യത്ത് നിരവധി തരത്തിലുള്ള വായ്പകളുണ്ട്. അവയില്‍ വ്യക്തിഗത വായ്പകളോടാണ് പലര്‍ക്കും താത്പര്യമുള്ളത്. കര്‍ശനമായ തിരിച്ചടവ് നിബന്ധനകളാണ് വ്യക്തിഗത വായ്പകള്‍ക്ക്. ഉയര്‍ന്ന പലിശ, തിരിച്ചടവ് മുടങ്ങിയാല്‍ സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത തുടങ്ങിയവയാണ് വ്യക്തിഗത വായ്പകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍.

പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ എടുത്തവരില്‍ നിന്നും പണം പിരിക്കുന്നതിനായി ഏജന്റുമാരെ നിയോഗിക്കാറുണ്ട്. പലപ്പോഴും ഈ റിക്കവറി ഏജന്റുമാര്‍ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടാണ്. റിക്കവറി ഏജന്റുമാര്‍ക്ക് ഇങ്ങനെ വീടുകളിലും കടകളിലുമെല്ലാം വന്ന് പണം പിരിക്കാനുള്ള അവകാശമുണ്ടോ?

ഉണ്ട്, അവര്‍ക്ക് ഇങ്ങനെ വന്ന് പണം പിരിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആര്‍ബിഐ അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഈ പണം പിരിക്കല്‍. വായ്പക്കാരന്റെ ജോലി സ്ഥലത്തേക്ക് വരാനോ അസമയങ്ങളില്‍ ബന്ധപ്പെടാനോ റിക്കവറി ഏജന്റുമാര്‍ക്ക് അവകാശമില്ല.

വായ്പ തിരിച്ചടവ് രീതി, വായ്പ നില, പലിശ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വായ്പ വാങ്ങിക്കുന്നയാളുമായി റിക്കവറി ഏജന്റുമാര്‍ ആശയവിനിമയം നടത്തിയിരിക്കണം. വാക്കാലുള്ള അതിക്രമം, ശാരീരിക ഭീഷണി, വായ്പക്കാരനെ മാനസിക സമ്മര്‍ദത്തിലാക്കുന്ന പ്രവൃത്തികള്‍ എന്നിവ പാടില്ലെന്ന് ആര്‍ബിഐ നിയമത്തില്‍ പറയുന്നു.

വായ്പക്കാരന്റെ ബാധ്യത, ലോണിന്റെ അവസ്ഥ, പലിശ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കാനുള്ള അനുവാദം ഏജന്റുമാര്‍ക്കില്ല. വായ്പക്കാരന്റെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ വെളിപ്പെടുത്തുന്നതിനുള്ള അവകാശവും ഏജന്റുമാര്‍ക്ക് ഉണ്ടായിരിക്കില്ല. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ പരിധിയിവാണ് ഇവ വരുന്നത്.

Also Read: Credit Card Gold Purchase: വില കുതിക്കട്ടെ, നമുക്ക് ക്രെഡിറ്റ് കാര്‍ഡ് വെച്ച് സ്വര്‍ണം വാങ്ങിക്കാം

വായ്പക്കാരനോട് മാന്യമായും ബഹുമാനത്തോടെയും ഏജന്റ് പെരുമാറണം. രാവിലെ 8 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ വായ്പക്കാരനെ ബന്ധപ്പെടാവൂ. വായ്പ വീണ്ടെടുക്കല്‍ നടപടിക്ക് മുമ്പ് വായ്പക്കാരന് കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെട്ട നോട്ടീസ് ധനകാര്യ സ്ഥാപനം നല്‍കിയിരിക്കണം. നോട്ടീസിന് മറുപടി നല്‍കാന്‍ വായ്പക്കാരന് മതിയായ സമയവും നല്‍കേണ്ടതാണ്.