Anant Ambani Radhika Merchant Wedding: വിവാഹം കെങ്കേമം! അംബാനി കല്യാണത്തില്‍ ഫോട്ടോഗ്രാഫറുടെ ദിവസവേതനം ഇത്ര
Anant Ambani Radhika Merchant Wedding Photographer: ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി മാത്രം എത്രരൂപയാണ് അംബാനി ചെലവഴിച്ചതെന്ന് അറിയാമോ? ഒന്നും രണ്ടും രൂപയല്ല കോടികളാണത്. ഒരു ദിവസം തന്നെ ലക്ഷങ്ങളാണ് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കല്യാണം, അതിന്റെ അംബാനിയുടെ മക്കളുടേത് തന്നെയാണ്. മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പ്രീവെഡിങ് സത്കാരങ്ങളെല്ലാം അവസാനിച്ചു. ഇനി വരാനിരിക്കുന്നത് രാജകീയ വിവാഹമാണ്. ജൂലൈ 12നാണ് രാജ്യം കാത്തിരിക്കുന്ന അല്ല ലോകം കാത്തിരിക്കുന്ന ആ വിവാഹം നടക്കുന്നത്. വിവാഹ വേദിയുടെ നിര്‍മാണ വീഡിയോയെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതൊക്കെ ആര്‍ഭാടമല്ലെ എന്ന് പലരും അഭിപ്രായപ്പെടുമ്പോഴും നിരവധി പേര്‍ക്ക് ജോലി കിട്ടുന്ന കാര്യമാണിതെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.
അതെ, അംബാനിയുടെ മകന്റെ വിവാഹത്തിലൂടെ നിരവധി പേര്‍ക്കാണ് ജോലി കിട്ടിയത്. അക്കൂട്ടത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു തൊഴിലാളിയാണ് ആനന്ദ് അംബാനിയുടെ വിവാഹം കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍. ആ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി മാത്രം എത്രരൂപയാണ് അംബാനി ചെലവഴിച്ചതെന്ന് അറിയാമോ? ഒന്നും രണ്ടും രൂപയല്ല കോടികളാണത്. ഒരു ദിവസം തന്നെ ലക്ഷങ്ങളാണ് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കുന്നത്.
Also Read: Viral News : ‘എനിക്ക് ഐഫോൺ വേണം’ ആത്മഹത്യാ ഭീഷണിയുമായി യുവാവ് റെയിൽവേ പാലത്തിൽ
ഇത്രയും രൂപ വാങ്ങി ആരാണ് ആ വിവാഹത്തിന് ഫോട്ടോ എടുക്കുന്നത് എന്നല്ലെ. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോസഫ് രാധിക് ആണ് അത്. ജോസഫ് രാധിക് കവര്‍ ചെയ്യുന്ന ആദ്യ സെലിബ്രിറ്റി വിവാഹ ഫോട്ടോ അല്ല ഇത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ നിരവധി ബോളിവുഡ് സെലിബ്രിറ്റി വിവാഹ ഫോട്ടോയ്ക്ക് പിന്നിലും ജോസഫ് രാധിക് ആണ്. കത്രീന കൈഫ്-വിക്കി കൗശല്‍, വിരാട് കൊഹ്ലി-അനുഷ്‌ക ശര്‍മ, സിദ്ധര്‍ഥ് മല്‍ഹോത്ര-കിയാര അദ്വാനി, കെഎല്‍ രാഹുല്‍-അതിയ ഷെട്ടി തുടങ്ങി പല സെലിബ്രിറ്റികളുടെയും വിവാഹഫോട്ടോ എടുത്തത് ജോസഫ് രാധിക്കാണ്.
ഇത്തരം ചിത്രങ്ങള്‍ എടുക്കുന്ന ഒരു ദിവസം 1.25 ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് രാധിക് പ്രതിഫലം ഈടാക്കുന്നത്. ഒരു മാനേജ്‌മെന്റ് പ്രൊഫഷണലായിരുന്ന ജോസഫ് രാധിക് ആ ജോലി ഉപേക്ഷിച്ചാണ് കാമറയുമായി ഇറങ്ങിയത്. എഞ്ചിനീയറിങ് പഠനത്തിന് ശേഷം മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയ ജോസഫ് രാധിക് കോര്‍പറേറ്റ് ജോലി ചെയ്ത ശേഷമാണ് ഫോട്ടോഗ്രാഫിയിലേക്ക് കടന്നത്. 2010ലാണ് രാധിക് ഈ തൊഴില്‍ സ്വീകരിച്ചത്.
Also Read: Post Office Best Scheme: മുതിർന്നവർക്ക് 10250 രൂപ വീട്ടിലിരുന്ന് സമ്പാദിക്കാനൊരു പോസ്റ്റോഫീസ് സ്കീം
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡിങ് ഫോട്ടോകള്‍ എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇനി വിവാഹ ഫോട്ടോകളും വീഡിയോകളും ജനങ്ങളെ അമ്പരിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.