AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ambani Women Business: അംബാനി കുടുംബത്തിലെ ‘പെൺപുലികൾ’; ഓരോരുത്തരുടെയും വരുമാനവും, ആസ്തിയും എത്ര?

Ambani Women Business: അംബാനി കുടുംബത്തിലെ സ്ത്രീകളും ബിസിനസ്സ് രംഗത്ത് സജീവമാണ്. നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, രാധിക മെര്‍ച്ചന്റ് എന്നിവരുടെ വരുമാനവും ആസ്തിയും എത്രയെന്ന് അറിയാമോ?

Ambani Women Business: അംബാനി കുടുംബത്തിലെ ‘പെൺപുലികൾ’; ഓരോരുത്തരുടെയും വരുമാനവും, ആസ്തിയും എത്ര?
നിത അംബാനി, ഇഷ അംബാനി, ശ്ലോക മെഹ്ത, രാധിക മര്‍ച്ചന്റ്
nithya
Nithya Vinu | Updated On: 27 Apr 2025 19:08 PM

ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ കുടുംബമാണ് അംബാനി കുടുംബം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ റിലയൻസ് ​ഗ്രൂപ്പ് ഇന്ത്യയിൽ മാത്രം അല്ല, ആഗോളമായും വൻ സ്വാധീനം ചെലുത്തുന്നുണ്ട്. പെട്രോ കെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്മ്യൂണിക്കേഷൻസ്, റീറ്റെയ്ൽ, മീഡിയ ആൻഡ് എന്റർടൈൻമെന്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ റിലയൻസിന് ബിസിനസ് സാന്നിദ്ധ്യമുണ്ട്.

അംബാനി കുടുംബത്തിലെ സ്ത്രീകളും ബിസിനസ്സ് രംഗത്ത് സജീവമാണ്. നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, രാധിക മെര്‍ച്ചന്റ് എന്നിവരുടെ വരുമാനവും ആസ്തിയും എത്രയെന്ന് അറിയാമോ?

നിത അംബാനി

മുകേഷ് അംബാനിയുടെ പത്നിയായ നിത അംബാനി 2023 ആ​ഗസ്റ്റ് വരെ റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. നിലവിൽ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണാണ്. ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂൾ നടത്തുന്നു. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയുമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നപ്പോൾ സിറ്റിങ് ഫീസ് ആയി 2 ലക്ഷം രൂപയും, കമ്മീഷനായി 97 ലക്ഷം രൂപയുമടക്കം ഏകദേശം 1 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം അവസാനത്തോടെ അവരുടെ ആസ്തി ഏകദേശം 25.75 ലക്ഷം കോടി രൂപയാണ്.

ALSO READ: അക്ഷയ തൃതീയയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

ഇഷ അംബാനി

റിലയൻസ് ഇൻഡസ്ട്രീസിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറാണ് മുകേഷ്-നിത അംബാനിമാരുടെ മകളായ ഇഷ അംബാനി. 2025-ലെ കണക്കുകൾ പ്രകാരം, ആസ്തി ഏകദേശം 835 കോടി രൂപയാണ്. ഇഷയുടെ മാസ ശമ്പളം ഏകദേശം ₹35 ലക്ഷം രൂപയും വാർഷിക വരുമാനം 4.2 കോടി രൂപയുമാണ്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ഇഷ പ്രവർത്തിക്കുന്നു. ടിറ ബ്യൂട്ടി എന്ന ബ്രാൻഡിന്റെ സഹസ്ഥാപകയുമാണ്.

ശ്ലോക മെഹ്ത

ശ്ലോക മെഹ്ത, ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ റസ്സൽ മെഹ്തയുടെ മകളാണ്. 2019ലാണ് മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയെ ശ്ലോക വിവാഹം ചെയ്തത്. കണക്കുകൾ പ്രകാരം ഏകദേശം 149 കോടി രൂപയാണ് ശ്ലോക മെഹ്തയുടെ ആസ്തി. 2014 മുതല്‍ കുടുംബ ബിസിനസായ റോസി ബ്ലൂ ഡയമണ്ട്‌സിന്റെ ഭാഗമാണ് റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ് ശ്ലോക.

രാധിക മര്‍ച്ചന്റ്

റിപ്പോർട്ടുകൾ പ്രകാരം അനന്ത് അംബാനിയുടെ ഭാര്യ രാധിക മര്‍ച്ചന്റിന്റെ ആസ്തി ഏകദേശം 10 കോടി രൂപയാണ്. എന്‍കോര്‍ ഹെല്‍ത്ത്‌കെയറെന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡൊമസ്റ്റിക് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. 2024 ജൂലൈ 12-നായിരുന്നു, രാധിക മർച്ചന്റും അനന്ത് അംബാനിയും തമ്മിലുള്ള വിവാഹം.