Amazon Freedom Sale: ആമസോണില്‍ ഓഫര്‍മഴ; ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും വന്‍ വിലക്കുറവ്
Amazon Offer Sale: എയര്‍കണ്ടീഷണര്‍, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ ഫ്രയറുകള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനറുകള്‍, മൈക്രോവേവ് എന്നിവയ്ക്കും മികച്ച ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫ്രീഡം ഫെസ്റ്റിവലിന് തുടക്കമാകുന്നു. ആഗസ്റ്റ് 6 മുതല്‍ 11 വരെയാണ് ഫ്രീഡം ഫെസ്റ്റിവല്‍ നടക്കുന്നത്. വീട്ടുപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ അടിപൊളി ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 65 ശതമാനം വരെയാണ് കഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.
എയര്‍കണ്ടീഷണര്‍, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ ഫ്രയറുകള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനറുകള്‍, മൈക്രോവേവ് എന്നിവയ്ക്കും മികച്ച ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഓഫറുകള്‍ക്ക് പുറമെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും. കൂടാതെ ഇഎംഐയിലും സാധനങ്ങള്‍ സ്വന്തമാക്കാനാകും.
ലോയിഡ്, വോള്‍ട്ടാസ്, പാനസോണിക് എന്നി പ്രമുഖ ബ്രാന്‍ഡുകള്‍ക്കും 65 ശതമാനം കഴിവ് ലഭിക്കും. മാത്രമല്ല, എക്‌സ്‌ചേഞ്ച്, റിട്ടേണ്‍ ഓപ്ഷനും അതോടൊപ്പം നോ കോസ്റ്റ് ഇഎംഐ സേനവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. പഴയ എസിയോ ടിവിയോ അങ്ങനെ എന്തും മാറ്റിയെടുക്കാനാകും. ഉയര്‍ന്ന ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കും.
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കും. സാംസങ്, എല്‍ജി, വേള്‍പൂള്‍, ഗോദ്‌റേജ് തുടങ്ങിയ മികച്ച ബ്രാന്‍ുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. സ്മാര്‍ട്ട് ടിവികളില്‍ 60 ശതമാനം കിഴിവാണ് ലഭിക്കുക. സാംസങ്, എല്‍ജി, സോണി തുടങ്ങിയ ബ്രാന്‍ഡുകളില്‍ ഈ ഡീലുകള്‍ ലഭ്യമായിരിക്കും.
4കെ റസല്യൂഷനിലുള്ള സ്മാര്‍ട്ട് ടിവികള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നത്. കൂടാതെ എയര്‍ ഫ്രയറുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്‌സ്, പിജിയണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും മികച്ച ഡീലുകളാണുള്ളത്. കോംപാക്റ്റ് മോഡലുകള്‍ക്കും മികച്ച ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.
വാട്ടര്‍ പ്യൂരിഫയറിന് 65 ശതമാനം വരെ കിഴിവ് ലഭിക്കും. കെന്റ്, അക്വാഗാര്‍ഗ്, പ്യൂരിറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.