Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം
Akshaya Tritiya 2025: ഇന്നേ ദിവസം സ്വർണം വാങ്ങിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിനു പുറമെ അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.

അക്ഷയ തൃതീയയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി. ഏപ്രിൽ 30നാണ് ഇത്തവണ അക്ഷയ തൃതീയ ആഘോഷിക്കുന്നത്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ. അതുകൊണ്ട് തന്നെ ഈ ദിവസം സ്വർണം വാങ്ങിക്കുന്നവർ ഏറെയാണ്. ഇന്നേ ദിവസം സ്വർണം വാങ്ങിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിനു പുറമെ അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.
സംസ്ഥാനത്ത് മിക്ക ജ്വലറികളിലും ഇന്നേ ദിവസം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമേ മറ്റു ചില മാര്‍ഗങ്ങളിലൂടെയും സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. അത് എന്തൊക്കെ എന്ന് നോക്കാം.
ജ്വല്ലറി പോയി സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒരു പരമ്പരാഗത രീതിയാണ്. മിക്കവരും ഇത്തരത്തിൽ ആകും വാങ്ങുന്നത്. നിക്ഷേപത്തിന് പുറമേ സംസ്‌കാരത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരത്തിൽ വാങ്ങുന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ വാങ്ങുമ്പോൾ അധിക പണം നൽകേണ്ടതായി വരും. പണിക്കൂലി ഒക്കെ വരുമ്പോഴാണ് ഇത്. ഇതിനു പുറമെ സ്വർണത്തിന്റെ ഗുണമേന്മ, റീസെയില്‍ മൂല്യം തുടങ്ങിയ കാര്യങ്ങളും അറിഞ്ഞിരിക്കണം.
Also Read:അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങാനാണോ ഉദ്ദേശം; എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്
ഇതിനു പകരമായി നമ്മുക്ക് നാണയം, ബാര്‍ എന്നി രൂപത്തിലും സ്വര്‍ണം വാങ്ങി വെയ്ക്കാവുന്നതാണ്. ഗുണമേന്മ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് ഇവ ബാങ്കുകളില്‍ നിന്നും ജ്വല്ലറി കടകളിലും നിന്നും ലഭിക്കുന്നത്. ഇതിന് പണിക്കൂലി ഉണ്ടായിരിക്കില്ല. എന്നാൽ ഇത് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍( ഇടിഎഫ്) ആണ് മറ്റൊരു നിക്ഷേപ രീതി. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ പേപ്പര്‍ അല്ലെങ്കില്‍ ഡിമെറ്റീരിയല്‍സ്ഡ് ഫോമാണ് ഇടിഎഫ്. വാങ്ങാനും വില്‍ക്കാനും ഇത് എളുപ്പമാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചെന്ന് വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യമാണ് ഉള്ളത്. എന്നാൽ ഇത് സൂക്ഷിക്കുന്നത് കുറച്ച് റിസ്‌ക് ഉള്ള കാര്യമാണ്.ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിവെയ്ക്കുന്നതാണ് മറ്റൊരു രീതി. ഇതിനെ ഡിജിറ്റല്‍ ഗോള്‍ഡ് എന്ന് പറയുന്നു. ചെറിയ അളവില്‍ ഇടയ്ക്കിടെ വാങ്ങി വലിയ തുക വരുന്ന സ്വര്‍ണം സമ്പാദിക്കാവുന്നതാണ്.