Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങാനാണോ ഉദ്ദേശം; എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്
Things to Know While Buying Gold Coins: അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. ഇതിന്റെ ഭാഗമായാണ് ആളുകൾ സ്വർണം വാങ്ങുന്നത്. എന്നാൽ തൃതീയ ദിനത്തിൽ ആഭരണങ്ങൾക്ക് പുറമെ സ്വർണ നാണയങ്ങൾ വാങ്ങുന്നവരും അധികമാണ്.

അക്ഷയ തൃതീയയ്ക്ക് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ തയ്യാറെടുപ്പുകൾ ആരംഭിച്ച് സംസ്ഥാനത്തെ ജ്വല്ലറികൾ. ഏപ്രിൽ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ. ഇന്നേ ദിവസം രാജ്യത്ത് ഏറ്റവും ഉയർന്ന സ്വർണ വ്യാപാരമാണ് നടക്കാറുള്ളത്. അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. ഇതിന്റെ ഭാഗമായാണ് ആളുകൾ സ്വർണം വാങ്ങുന്നത്. എന്നാൽ തൃതീയ ദിനത്തിൽ ആഭരണങ്ങൾക്ക് പുറമെ സ്വർണ നാണയങ്ങൾ വാങ്ങുന്നവരും അധികമാണ്.
എന്നാൽ സ്വർണ നാണയങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം. 24 കാരറ്റാണ് സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്ന അളവുകോൽ. 24 ശതമാനവും സ്വർണം മാത്രമുള്ള ആഭരണങ്ങളാണ് 24 കാരറ്റ് എന്നു പറയുന്നത്. എന്നാൽ 24ൽ 22 ശതമാനം സ്വർണവും ബാക്കി രണ്ട് ശതമാനം മറ്റ് മെറ്റലുകളും അടങ്ങുന്നതാണ് 22 കാരറ്റ് സ്വർണം. ഇത് നോക്കി വേണം സ്വർണ നാണയം വാങ്ങേണ്ടത്.
Also Read:വീട്ടിൽ നിന്ന് ഇവയെ ഒഴിവാക്കിക്കോ; അക്ഷയ തൃതിയയ്ക്ക് സമ്പൽ സമൃദ്ധി ഉറപ്പ്
സ്വർണ നാണയം വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ ഹോൾമാർക്ക് മുദ്ര ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം.ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ ശുദ്ധിയ്ക്ക് സാക്ഷ്യമുദ്ര നൽകുന്ന ഹാൾമാർക്കിങ്ങാണ് ബിഐഎസ് ഹാൾമാർക്കിംഗ്.
ആഭരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ നാണയം വാങ്ങുന്നതാണ് ലാഭകരം. കുറഞ്ഞ പണിക്കൂലി ആയതുകൊണ്ട് പിന്നീട് വിൽക്കുമ്പോഴും നഷ്ടം കുറവായിരിക്കും. നിങ്ങൾ ബാങ്കിൽ നിന്നാണ് സ്വർണ നാണയങ്ങൾ വാങ്ങുന്നതെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ബാങ്ക് ആ നാണയങ്ങൾ തിരിച്ചെടുക്കില്ല.