ജിയോക്ക് പിന്നാലെ പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് എയർടെലും; ഉടൻ വർധിപ്പിക്കാനൊരുങ്ങി വിഐ | Airtell Plans Tariff Hike After Jio Vi Soon 5G Unlimited Calls Data Malayalam news - Malayalam Tv9

Airtel vs Jio vs VI : ജിയോക്ക് പിന്നാലെ പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് എയർടെലും; ഉടൻ വർധിപ്പിക്കാനൊരുങ്ങി വിഐ

Published: 

28 Jun 2024 11:27 AM

Airtell Plans Tariff Hike After Jio : ജിയോക്ക് പിന്നാലെ പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് എയർടെലും. ജൂലായ് മൂന്ന് മുതലാണ് ഇത് പ്രാബല്യത്തി വരിക. ജിയോയും എയർടെലും വർധിപ്പിച്ചതോടെ വിഐയും ഉടൻ താരിഫ് വർധിപ്പിക്കുമെന്നാണ് വിവരം.

1 / 6ജിയോക്ക്

ജിയോക്ക് പിന്നാലെ 5ജി പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് എയർടെലും. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയൊക്കെ താരിഫ് വർധിപ്പിച്ചിട്ടുണ്ട്. ജൂലായ് മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിനിടെ വോഡഫോൺ - ഐഡിയയും താരിഫ് വർധിപ്പിക്കാനൊരുങ്ങുകയാണ്.

2 / 6

28 ദിവസത്തെ വാലിഡിറ്റിയിൽ രണ്ട് ജിബിയും പരിധിയില്ലാത്ത സംസാരസമയവും ലഭിക്കുന്ന 179 രൂപയുടെ പ്ലാൻ 199 രൂപയായി. 84 ദിവസത്തെ വാലിഡിറ്റിയും ആറ് ജിബി ഡേറ്റയും ലഭിക്കണമെങ്കിൽ ഇനി മുതൽ 509 രൂപ നൽകണം. 455 രൂപയായിരുന്നു ഈ പ്ലാൻ്റെ താരിഫ്.

3 / 6

28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡേറ്റ ലഭിക്കുന്ന 265 രൂപയുടെ പ്ലാൻ താരിഫ് 299 രൂപയായി ഉയർന്നു. ദിവസേന ഒന്നര ജിബി ലഭിക്കുന്ന പ്ലാൻ 299ൽ നിന്ന് 349 രൂപയായും ദിവസേന രണ്ടര ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാൻ താരിഫ് 359 രൂപയിൽ നിന്ന് 409 രൂപയായും ഉയർന്നു. ദിവസേന മൂന്ന് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 399 രൂപയുടെ പ്ലാന് ഇനി മുതൽ 449 രൂപ നൽകണം.

4 / 6

ഡേറ്റ ആഡ് ഓൺ പാക്കുകളിൽ 19 രൂപയ്ക്ക് ഒരു ജിബി ലഭിക്കുന്ന പ്ലാൻ താരിഫ് 22 ആയി. രണ്ട് ജിബി ആഡ് ഓൺ ഡേറ്റ ലഭിക്കാൻ ഇനി 29 രൂപയ്ക്ക് പകരം 33 രൂപ നൽകണം. ഇതിൻ്റെ വാലിഡിറ്റി ഒരു ദിവസമാണ്.

5 / 6

പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399 രൂപയുടെ പ്ലാൻ താരിഫ് 449 ആയി ഉയർന്നു. 40 ജിബി ഡേറ്റ റോൾ ഓവറും പരിധിയില്ലാത്ത സംസാരസമയവുമാണ് ഈ പ്ലാനിൽ. 75 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ താരിഫ് 499ൽ നിന്ന് 549 രൂപയായി. 105 ജിബി ഡേറ്റ ലഭിക്കുന്ന 599 രൂപയുടെ ഫാമിലി കണക്ഷൻ 699 രൂപയായി.

6 / 6

ജിയോയ്ക്ക് പിന്നാലെ എയർടെലും താരിഫ് വർധിപ്പിച്ചതോടെ വിഐയും ഏറെ വൈകാതെ താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ആദ്യ വാരത്തോടെയാവും ഇതും നിലവിൽ വരിക.

Follow Us On
Exit mobile version