5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Airtel Offer: എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ? എന്തൊക്കെയാ; വമ്പന്‍ ഓഫറുമായി എയര്‍ടെല്‍

Telecom Offer: ജിയോയെ അങ്ങനെ ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആര് വന്നു...നമ്മുടെ എയര്‍ടെല്‍ തന്നെ. തങ്ങളുടെ എട്ടാം വാര്‍ഷികം പ്രമാണിച്ച് ഓഫറുകള്‍ നല്‍കുന്നുവെന്ന് ജിയോ പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ഷികം ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടെടാ എന്നുംപറഞ്ഞ് എയര്‍ടെല്‍ എത്തി.

Airtel Offer: എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ? എന്തൊക്കെയാ; വമ്പന്‍ ഓഫറുമായി എയര്‍ടെല്‍
Mateusz Slodkowski/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 09 Sep 2024 17:29 PM

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുണ്ട്. ഇനി ഫോണില്‍ ആവശ്യത്തിന് ഡാറ്റ ഇല്ലെങ്കിലോ എല്ലാവരുടെയും സ്വഭാവം മാറും. കോള്‍ വിളിക്കാന്‍ പണമില്ലെങ്കിലും ഫോണില്‍ ഡാറ്റ ഉണ്ടായിരിക്കണം എന്നതാണല്ലോ നമ്മുടെ ലൈന്‍. കാരണം കോള്‍ വിളിച്ച് സമയം കളയാന്‍ ആര്‍ക്കും വലിയ താത്പര്യമില്ല. പകരം വാട്‌സ്ആപ്പില്‍ ഒരു മെസേജ് അയച്ചാല്‍ സന്തോഷം. ഈ ഡാറ്റ മൊത്തം വാട്‌സ്ആപ്പില്‍ കയറി മെസേജ് നോക്കാനാണോ, ഏയ് അല്ല…റീല്‍സ് കാണണം. ടെലികോം കമ്പനികളുടെ ഭാഗ്യമെന്ന് പറയട്ടെ പ്രായഭേദമന്യേ ഇന്ന് എല്ലാവരും റീലുകള്‍ക്ക് അഡിക്ടാണ്. റീലുകള്‍ കാണാതെ ഒരു നേരം പോലും ഇരിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നവരുമുണ്ട്. എന്താണെങ്കിലും ഫോണില്‍ നെറ്റില്ലാതെ ആര്‍ക്കും പറ്റില്ല.

അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും റീലൊക്കെ കണ്ട് മുന്നോട്ട് പോകുമ്പോഴല്ലേ താരിഫ് ഉയര്‍ത്തി ടെലികോം കമ്പനികള്‍ പണി തന്നത്. ഇതോടെ ലാഭമുള്ള നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലായി എല്ലാവരും. എന്നാല്‍ എവിടെയും ലാഭമില്ല. അവന്‍ താരിഫ് നിരക്ക് ഉയര്‍ത്തിയോ എന്നാല്‍ ഞാനും ഉയര്‍ത്തുമെന്ന ആറ്റിറ്റിയൂഡില്‍ അല്ലെ എല്ലാവരും കൂടി പണിപ്പറ്റിച്ചത്. എവിടെയും രക്ഷയില്ല.

Also Read: Jio Anniversary Offer: കണ്ണുതള്ളുന്ന ജിയോ വാർഷികാഘോഷ ഓഫറുകൾ…. ഒടിടി പ്ലാനുകൾ മുതൽ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് വരെ

എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും പറഞ്ഞ് ആര് വന്നു, നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. ഞങ്ങള്‍ക്ക് നിങ്ങളേ ഒള്ളു അണ്ണാ എന്നും പറഞ്ഞ് ആളുകളെല്ലാം കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് കുതിച്ചു. എന്നാല്‍ വെറുതെ ഒരു തട്ടിക്കൊണ്ടുപോകല്‍ ആയിരുന്നില്ല അത്. വമ്പന്‍ പ്ലാനുകളും കൊണ്ടാണ് ബിഎസ്എന്‍എല്‍ കളിക്ക് ഇറങ്ങിയത്. ഇതോടെ വമ്പന്മാരുടെ കൊമ്പൊടിഞ്ഞു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി…അംബാനി മക്കളെ വിളിക്കുന്നു പ്ലാനുകള്‍ പറയുന്നു എന്തൊക്കെയാ പൂരം. ഒടുക്കം മക്കളേ നിങ്ങളെ ഞങ്ങള്‍ കൈവിട്ടിട്ടില്ല എന്നും പറഞ്ഞ് ജിയോ അങ്ങ് തുടങ്ങി ഓഫറുകളുടെ പെരുമഴക്കാലം.

ഓഫര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ഓഫര്‍. ഉപഭോക്താക്കളുടെ കണ്ണ് തള്ളിപോകും വിധമല്ലെ ജിയോയുടെ സ്‌നേഹം വാരിക്കോരി ഒഴുകുന്നത്. ജിയോയെ അങ്ങനെ ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആര് വന്നു…നമ്മുടെ എയര്‍ടെല്‍ തന്നെ. തങ്ങളുടെ എട്ടാം വാര്‍ഷികം പ്രമാണിച്ച് ഓഫറുകള്‍ നല്‍കുന്നുവെന്ന് ജിയോ പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ഷികം ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടെടാ എന്നുംപറഞ്ഞ് എയര്‍ടെല്‍ എത്തി.

ജിയോയുടേതിന് സമാനമായി മൂന്ന് പ്ലാനുകളിലാണ് എയര്‍ടെലും ഓഫര്‍ നല്‍കുന്നത്. രണ്ട് 84 ദിവസ പ്ലാനിലും ഒരു വാര്‍ഷിക പ്ലാനിലുമാണ് എയര്‍ടെല്ലിന്റെ ഫെസ്റ്റിവല്‍ ഓഫറുള്ളത്. 979 രൂപ, 1,029 രൂപ, 3,599 രൂപ പ്രീപെയ്ഡ് പ്ലാനുകളില്‍ നിലവില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേയാണ് ഫെസ്റ്റിവല്‍ ഓഫറുകളും ലഭ്യമാകുക. ഇതുമാത്രമല്ല, എയര്‍ടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ആണ് ഫെസ്റ്റിവല്‍ ഓഫറിലെ മെയിന്‍ അട്രാക്ഷന്‍. 22ല്‍ അധികം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റുകള്‍ ഈ സബ്‌സ്‌ക്രിപ്ഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 28 ദിവസത്തേക്ക് 10ജിബി എക്‌സ്ട്രാ ഡാറ്റയും റീച്ചാര്‍ജിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

പ്രതിദിനം 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് 979 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍. കൂടാതെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനില്‍ ലഭ്യമാകുന്നുണ്ട്. ഇതോടൊപ്പം എയര്‍ടെല്‍ എക്സ്ട്രീം പ്ലേ, റിവാര്‍ഡ്സ് മിനി സബ്സ്‌ക്രിപ്ഷന്‍, മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24/7 സര്‍ക്കിള്‍ അംഗത്വം, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂണ്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

പ്രതിദിനം 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ എന്നിവയാണ് 1029 രൂപയുടെ എയര്‍ടെല്‍ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. ഇതും 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനാണ്. മൂന്ന് മാസത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രധാന പ്രത്യേകത.

Also Read: Jio Offers: 75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ

എയര്‍ടെലിന്റെ വാര്‍ഷിക പ്ലാനാണ് 3,599 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ എന്നിവയാണ് ലഭിക്കുക. മൂന്ന് മാസത്തെ അപ്പോളോ 24/7 സര്‍ക്കിള്‍ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ പ്ലാനുകളുടെയെല്ലാം കൂടെ 28 ദിവസ വാലിഡിറ്റിയില്‍ 10ജിബി എക്‌സ്ട്രാ ഡാറ്റയും 22+ ഒടിടി ആനുകൂല്യങ്ങള്‍ അടങ്ങുന്ന എയര്‍ടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായി ലഭിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകളെല്ലാം ലഭിക്കുക.