Air travel cost: വിമാന യാത്രയ്ക്ക് കൂടുതൽ ചിലവ് വരാൻ സാധ്യത; ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ താരിഫ് പുനഃപരിശോധന ആരംഭിച്ചു
Air travel cost: എയർപോർട്ടുകളിലെ പെർഫോമൻസ് സ്റ്റാൻഡേർഡുകൾ ഉറപ്പാക്കുന്നത് എ ഇ ആർ എ ആണ്. എയർപോർട്ടുകളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച മാനദണ്ഡങ്ങളും ഇവർ ഉറപ്പാക്കുന്നു.
ന്യൂഡൽഹി: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എ ഇ ആർ എ) ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ താരിഫ് പുനഃപരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നൽകുന്ന എയറോനോട്ടിക്കൽ സേവനങ്ങൾക്കുള്ള മറ്റ് നിരക്കുകൾക്കൊപ്പം താരിഫ് ഘടനയുടെ നിയന്ത്രണവും എ ഇ ആർ എ ആണ് നോക്കുക.
എയർപോർട്ടുകളിലെ പെർഫോമൻസ് സ്റ്റാൻഡേർഡുകൾ ഉറപ്പാക്കുന്നത് എ ഇ ആർ എ ആണ്. എയർപോർട്ടുകളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച മാനദണ്ഡങ്ങളും ഇവർ ഉറപ്പാക്കുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ വ്യോമഗതാഗത വളർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കാനിരിക്കെ, 2009-ലാണ് എ ഇ ആർ എ രൂപീകരിക്കുക എന്ന ആശയം ഉണ്ടായതും അത് സ്ഥാപിച്ചതും.
എയർപോർട്ട് താരിഫിൽ ഉൾപ്പെട്ട സേവനങ്ങൾ
ഇനിപ്പറയുന്ന സേവനങ്ങൾ ഉൾപ്പെടുന്ന എയർപോർട്ട് താരിഫുകളാണ് എ ഇ ആർ എ നിശ്ചയിക്കുന്നത്
- എസ്കലേറ്ററുകൾ
- ലഗേജ് ബെൽറ്റുകൾ
- ട്രോളികൾ
- ചെക്ക്-ഇൻ െഎലൻസ്
എയർപോർട്ട് താരിഫുകൾ
2024 മാർച്ച് 31 ന് മുമ്പത്തെ താരിഫ് വ്യവസ്ഥ കാലഹരണപ്പെടുമ്പോൾ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾക്കുള്ള എയർപോർട്ട് താരിഫുകൾ പുതുക്കാൻ ബാക്കിയുണ്ട്. എന്നിൽ, ഇതിന്റെ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടി.
ജി എം ആർ ഗ്രൂപ്പ് നടത്തുന്ന ഡൽഹി എയർപോർട്ട് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്, അതിനുശേഷം അദാനി ഗ്രൂപ്പ് നടത്തുന്ന മുംബൈ എയർപോർട്ട് ആണ് ഉള്ളത്. ഡൽഹി എയർപോർട്ടിൽ ഇപ്പോൾ ഉപയോക്തൃ വികസന ഫീസ് പുതുക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മുംബൈ എയർപോർട്ട് ഇപ്പോൾ ഈ നടപടി നടത്തുന്നില്ലെങ്കിലും അടുത്ത മാസത്തോടെ അത് സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ഡൽഹി എയർപോർട്ട് ഓപ്പറേറ്റർ ജി എം ആർ എയർപോർട്ട് വിപുലീകരണത്തിൽ കാര്യമായ നിക്ഷേപം നടത്തിയപ്പോൾ, അദാനി ഗ്രൂപ്പ് നടത്തുന്ന മുംബൈ എയർപോർട്ട് എയറോനോട്ടിക്കൽ ചാർജുകൾ വഴി കൂടുതൽ താരിഫ് ഉയർത്താൻ സാധ്യതയുണ്ട്.
നിലവിൽ, രണ്ടാമത്തേത് നോൺ-എയറോനോട്ടിക്കൽ, എയറോനോട്ടിക്കൽ സേവനങ്ങളിൽ നിന്ന് തുല്യ താരിഫ് ഈടാക്കുന്നു, ഈ അനുപാതമാണ് അവർ മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് അദാനി എൻ്റർപ്രൈസസ് ഡെപ്യൂട്ടി സിഎഫ്ഒ സൗരഭ് ഷാ അടുത്തിടെ പറഞ്ഞിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ആശ്രയിച്ചാണ് റൺവേ വിപുലീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്.