Air India Express Strike : വൈകിട്ട് നാല് മണിക്ക് ജോലിക്ക് കയറണം, ഇല്ലെങ്കിൽ പുറത്ത്; ജീവനക്കാരോട് അന്ത്യശാസനം നൽകി എയർ ഇന്ത്യ

Air India Express Ultimatum To Striking Workers : കഴിഞ്ഞ ദിവസം വിമാനക്കമ്പനിയുടെ ക്യാബിൻ ക്യൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 100 ഓളം വിമാനം സർവീസുകളാണ് മുടങ്ങിയത്

Air India Express Strike : വൈകിട്ട് നാല് മണിക്ക് ജോലിക്ക് കയറണം, ഇല്ലെങ്കിൽ പുറത്ത്; ജീവനക്കാരോട് അന്ത്യശാസനം നൽകി എയർ ഇന്ത്യ

Image Courtesy : Air India Express FB

Published: 

09 May 2024 13:59 PM

ന്യൂ ഡൽഹി : ജോലിക്ക് പ്രവേശിക്കാതെ സമരം ചെയ്യുന്ന ക്യാബിൻ ക്രൂ ജീവനക്കാർക്ക് അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് വ്യാഴാഴ്ച മെയ് ഒമ്പതാം തീയതി വൈകിട്ട് നാല് മണിക്ക് മുമ്പ് ജോലിക്ക് പ്രവേശിക്കാത്ത ജീവനക്കാരെ പുറത്താക്കുമെന്ന വിമാനക്കമ്പനി അന്ത്യശാസനം നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിൻ ക്യൂ ജീവനക്കാർ ഇന്നും ജോലിക്ക് പ്രവേശിക്കാതെ സമരം തുടരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 60ൽ അധികം വിമാന സർവീസുകളാണ് ഇന്നിതുവരെ മുടങ്ങിട്ടുള്ളത്. ഇന്നലെയും ഇന്നുമായി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതോടെ നിരവധി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ യാത്ര മുടങ്ങിയിരുന്നു.

ഇന്നലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് കേരളത്തിൽ നിന്നും ഉൾപ്പെടെ 100ൽ അധികം വിമാനസർവീസുകൾ എയർ ഇന്ത്യ എക്സപ്രസിന് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതെ തുടർന്ന് എയർ എക്സ്പ്രസ് മാനേജ്മെൻ്റ് 25 ക്യാബിൻ ക്യൂ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജീവനക്കാരുടെ സ്വഭാവം ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനിയുടെ നടപടിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് നൽകിട്ടില്ല.

ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത സമകം ചെയ്തതോടെ മെയ് ഏഴാം തീയതി രാത്രി മുതൽ ഏകദേശം 100ൽ അധികം വിമാനസർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിന് റദ്ദാക്കേണ്ടി വന്നു. 15,000ത്തിൽ അധികം യാത്രക്കാരാണ് ഇതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട് വന്നത്. ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് അവധിയെടുത്തത് ന്യായീകരിക്കാനാകത്തതാണെന്ന് അറിയിച്ചുകൊണ്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ പ്രശ്നത്തിൽ ജീവനക്കാരെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ യാത്രക്കാരോട് യാത്രയ്ക്ക് തയ്യാറെടുക്കുന്നകതിന് മുമ്പ് വിമാന സർവീസിൻ്റെ സ്ഥിതിഗതി പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി. വിമാന സർവീസിൻ്റെ സ്ഥിതി അറിയാൻ +91 6360012345 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാൻ സാധിക്കുന്നതാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസും എഐഎഖ് കണെക്ടും ഒപ്പം വിസ്താരയും എയർ ഇന്ത്യയും തമ്മിൽ ലയിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ചുള്ള ചില സംശയങ്ങളെ തുടർന്നാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് സമരം ചെയ്യുന്നത്

Related Stories
Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Bobby Chemmanur : സ്വന്തം റോൾസ് റോയ്സ് ടാക്സിയാക്കിയ സംരംഭകൻ, സോഷ്യൽ മീഡിയ താരം, ജീവകാരുണ്യ പ്രവർത്തകൻ; അങ്ങനെ എല്ലാമായ ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി എത്രയാണ്?
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ