5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India Express Flights Cancelled: പ്രവാസികൾക്ക് തിരിച്ചടി; സമ്മർ സീസൺ ഫ്ലൈറ്റുകൾ താത്കാലികമായി റദ്ധാക്കി എയർ ഇന്ത്യ എക്സ്പ്രസ്

Air India Express Temporarily Cancels Summer Season Flights: ബഹ്‌റൈനിലെ വിദ്യാലയങ്ങൾക്ക് അവധി മാസമായ ജൂലൈ, ആഗസ്റ്റ് കാലയളവിലെ യാത്രകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുക.

Air India Express Flights Cancelled: പ്രവാസികൾക്ക് തിരിച്ചടി; സമ്മർ സീസൺ ഫ്ലൈറ്റുകൾ താത്കാലികമായി റദ്ധാക്കി എയർ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ്Image Credit source: Getty Images
nandha-das
Nandha Das | Updated On: 25 Feb 2025 08:37 AM

മനാമ: സമ്മർ സീസൺ ഫ്ലൈറ്റുകൾ താത്കാലികമായി റദ്ധാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബഹ്‌റൈനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, ഡൽഹി എന്നിവടേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ്കൾ ആണ് റദ്ധാക്കിയത്. ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രം നടത്തിയിരുന്ന ബഹ്‌റൈൻ – തിരുവനന്തപുരം ഫ്ലൈറ്റ് വരുന്ന മാർച്ച് ആറ് മുതൽ 15 വരെയുള്ള നാല് സർവീസുകളും, ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളും ആണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ധാക്കിയത്.

ഇതിന് പുറമെ ഡൽഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളും മാർച്ച് 30 മുതൽ ഒക്ടോബർ വരെ റദ്ധാക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ വിദ്യാലയങ്ങൾക്ക് അവധി മാസമായ ജൂലൈ, ആഗസ്റ്റ് കാലയളവിലെ യാത്രകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുക. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ പ്രവാസികൾക്ക് അവധി സമയം ഇനി മറ്റുള്ള ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതോടെ 300 ദിനാറിൽ അധികം വരെ ടിക്കറ്റിനായി ഒരു യാത്രക്ക് പ്രവാസികൾ മുടക്കേണ്ടി വരും.

ALSO READ: പിഎസ്സി ചെയർമാൻ്റെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ, ചീഫ് ജസ്റ്റിസിനും മേലെ; ഞെട്ടിക്കുന്ന കണക്ക്

എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ കൊച്ചിയിലേക്ക് ഗൾഫ് എയർ സർവീസ് ഉള്ളത് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്. കൂടാതെ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും, ദിവസം രണ്ട് സർവീസുകൾ വീതം ഡൽഹിയിലേക്കും ഗൾഫ് എയർ നടത്തുന്നുണ്ട്. എന്നാൽ, നിലവിൽ കോഴിക്കോട്ടേക്ക് വരുന്ന ഗൾഫ് എയർ സർവീസ് മാർച്ചോടെ അവസാനിക്കുകയാണ്.

എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ സർവീസുകൾ റദ്ദാക്കുന്നത് നിലവിൽ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗൾഫ് എയർ സർവീസ് അവസാനിപ്പിക്കുന്നത് മലബാറിന് വലിയ തിരിച്ചടിയാണ്. ഗൾഫ് എയർ സർവീസ് അവസാനിക്കുന്നതോടെ കണക്‌ഷൻ ഫ്ലൈറ്റിന് ഉൾപ്പടെ വലിയ തുക ടിക്കറ്റിനായി മുടക്കേണ്ടി വരും. എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ സർവീസ് റദ്ദാകുന്നതും ഗൾഫ് എയർ സർവീസുകൾ വെട്ടിച്ചുരുക്കുന്നതും പ്രവാസികളുടെ യാത്രയെ ദുഷ്കരമാക്കുമെന്നത് തീർച്ച.

അതേസമയം, കഴിഞ്ഞ സീസണിൽ കേരളത്തിലെ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ച് ഇൻഡിഗോ ബഹ്റൈനിലേക്ക് സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഇൻഡിഗോ സർവീസകളും ഉണ്ടാവില്ലെന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടി തന്നെയാണ്.