5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India Holiday Package: 45,000 രൂപയുണ്ടോ കയ്യില്‍? എങ്കില്‍ ദുബായ് മൊത്തം കണ്ടിട്ടുവരാം, ടൂര്‍ പാക്കേജുമായി എയര്‍ ഇന്ത്യ

Cheap Rate Trips to Dubai: ഇങ്ങനെയൊരു യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

Air India Holiday Package: 45,000 രൂപയുണ്ടോ കയ്യില്‍? എങ്കില്‍ ദുബായ് മൊത്തം കണ്ടിട്ടുവരാം, ടൂര്‍ പാക്കേജുമായി എയര്‍ ഇന്ത്യ
Air India
shiji-mk
Shiji M K | Published: 21 Jul 2024 12:17 PM

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ലോ ബജറ്റ് ടൂര്‍ പാക്കേജ് കൂടി ബുക്ക് ചെയ്യാന്‍ സാധിച്ചാലോ…അടിപൊളിയായിരിക്കും അല്ലെ. ദുബായ്, കശ്മീര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയാണ് ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയാണ് ഈ പാക്കേജുകള്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുക.

ദുബായ്, കശ്മീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ് കൂടാതെ മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യ ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. 15,876 രൂപ മുതലാണ് ഗോവ പാക്കേജ് ആരംഭിക്കുന്നത്. 44,357 രൂപ മുതലാണ് ദുബായ് പാക്കേജ് എയര്‍ ഇന്ത്യ ഒരുക്കിയിട്ടുള്ളത്.

Also Read: ITR Filing 2024: നിങ്ങളുടെ ആദായനികുതി റിട്ടേൺ ഇനി വാട്ട്‌സ്ആപ്പിലൂടെ ഫയൽ ചെയ്യാം; വഴികൾ ഇങ്ങനെ

കശ്മീരിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 39,258 രൂപ മുതലും അമര്‍നാഥ് സ്വപ്‌നം കാണുന്നവര്‍ക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ ലഭ്യമാണ്. വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പോര്‍ട്ടിലേക്കും ടാക്‌സി സേവനം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നതാണ് എല്ലാ പാക്കേജും.

പോകുന്നതിനും വരുന്നതിനുമുള്ള വിമാന ടിക്കറ്റ്, വിസ, സൈറ്റ് സീയിങ്, താമസ സൗകര്യം ഉള്‍പ്പെടെ നാല് രാത്രിയും അഞ്ച് പകലും ഉള്‍പ്പെടുന്നതാണ് ദുബായ് പാക്കേജ്.

ഇങ്ങനെയൊരു യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

Also Read: Budget 2024: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പദ്ധതി മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്ന് ആയതിനാല്‍ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനൊപ്പം മികച്ച ഓഫറിലുള്ള താമസ സൗകര്യവും സഞ്ചാരികള്‍ക്ക് ലഭിക്കും. ബജറ്റ് ഫ്രെണ്ട്‌ലി ആയി എങ്ങനെ യാത്ര ചെയ്യാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ ഓഫര്‍ വളരെ പ്രയോജനകരമാണ്.