5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India Express: വിമാന ടിക്കറ്റിൻ്റെ വില 1,947 രൂപ മുതൽ…; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Air India Express Offer: ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Air India Express: വിമാന ടിക്കറ്റിൻ്റെ വില 1,947 രൂപ മുതൽ…; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
Air India Express.
neethu-vijayan
Neethu Vijayan | Updated On: 12 Aug 2024 12:56 PM

മുംബൈ: ഫ്രീഡം സെയിൽ (freedom Sale) ഓഫറുമായി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്‌സ്പ്രസ് (Air India Express). 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് (Independence Day 2024) ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1,947 രൂപ മുതലാണ് എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമാണ് കുറഞ്ഞ നിരക്ക് ലഭിക്കുക.

ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: പ്രകൃതി ദുരന്തങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്‌

ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്.കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടുതൽ ലഗേജ് ഉള്ളവർക്ക് പ്രത്യേക ഓഫറോടെ ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1,300 രൂപയുമാണ് ഈടാക്കുക.

ഡൽഹി-ജയ്പൂർ, ബെംഗളൂരു-ഗോവ, ഡൽഹി-ഗ്വാളിയോർ എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്‌ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഓഫർ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിമിതമായ ഓഫറായതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഇത് ലഭ്യമാണ്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.