SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ

How To Accumulate 3 Crore Through SIP: അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുന്നതിനോടൊപ്പം മികച്ച റിട്ടേണ്‍ നേടാന്‍ എസ്‌ഐപികള്‍ നിങ്ങളെ അനുവദിക്കുന്നു. കൂട്ടുപലിശ അഥവാ കോമ്പൗണ്ടിങ്ങാണ് എസ്‌ഐപികളില്‍ നിങ്ങള്‍ക്ക് കരുത്തേകുന്നത്. പ്രതിമാസം 7,000 രൂപ നിക്ഷേപിച്ചാല്‍ പോലും നിങ്ങള്‍ക്ക് കോടികളോളം ലാഭം ഉണ്ടാക്കാന്‍ സാധിക്കും.

SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ

എസ്‌ഐപി

Published: 

14 Mar 2025 19:35 PM

സമ്പാദിച്ച് തുടങ്ങാന്‍ പ്രായപരിധിയില്ല. സ്വന്തമായി വരുമാനമുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. മികച്ച സമ്പാദ്യ പദ്ധതികള്‍ കണ്ടെത്തുന്നതാണ് എല്ലാവര്‍ക്ക് മുന്നിലും പ്രധാന വെല്ലുവിളിയായി നില്‍ക്കാറുള്ളത്. ഇന്നത്തെ കാലത്ത് പലരും പണം നിക്ഷേപിക്കുന്നതിനായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി).

അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുന്നതിനോടൊപ്പം മികച്ച റിട്ടേണ്‍ നേടാന്‍ എസ്‌ഐപികള്‍ നിങ്ങളെ അനുവദിക്കുന്നു. കൂട്ടുപലിശ അഥവാ കോമ്പൗണ്ടിങ്ങാണ് എസ്‌ഐപികളില്‍ നിങ്ങള്‍ക്ക് കരുത്തേകുന്നത്. പ്രതിമാസം 7,000 രൂപ നിക്ഷേപിച്ചാല്‍ പോലും നിങ്ങള്‍ക്ക് കോടികളോളം ലാഭം ഉണ്ടാക്കാന്‍ സാധിക്കും.

നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കും അതിന് ലഭിക്കുന്ന പലിശയ്ക്കുമാണ് കൂട്ടുപലിശ ലഭിക്കുന്നതാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ഉയര്‍ന്ന വരുമാനമുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഉയര്‍ന്ന സമ്പാദ്യം നേടിയെടുക്കാന്‍ സാധിക്കും.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ ശരാശരി വാര്‍ഷിക വരുമാനം കണക്കാക്കപ്പെടുന്നത് ഏകദേശം 12 മുതല്‍ 15 ശതമാനം വരെയാണ്. പ്രതിവര്‍ഷം 12 ശതമാനം വരുമാനം ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങള്‍ പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 3 കോടി രൂപ വരെ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

26 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ ഈ നേട്ടത്തിലേക്ക് എത്തുന്നത്. എന്നാല്‍ 15 ശതമാനമാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനമെങ്കില്‍ 23 വര്‍ഷത്തിനുള്ളില്‍ തന്നെ 3 കോടി നേടാന്‍ സാധിക്കും. എന്നാല്‍ 3 കോടി രൂപ അതിവേഗം നേടാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ പ്രതിവര്‍ഷം നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തുന്നതാണ് ഉചിതം.

Also Read: SIP: പണം അതൊരു പ്രശ്‌നമാണോ? 4,500 നിക്ഷേപിച്ചാല്‍ കോടികളല്ലേ കൈയിലേക്ക് എത്തുന്നത്

എല്ലാ വര്‍ഷവും 10 ശതമാനം നിക്ഷേപത്തുക വര്‍ധിപ്പിക്കുന്ന സ്റ്റെപ്പ് അപ്പ് എസ്‌ഐപി വഴി ലക്ഷ്യത്തിലേക്കെത്താന്‍ നിങ്ങള്‍ക്ക് വേഗത്തില്‍ സാധിക്കും. ഓരോ വര്‍ഷവും 7,000 രൂപയില്‍ നിക്ഷേപം ആരംഭിച്ച് 10 ശതമാനം വര്‍ധനവ് വര്‍ഷത്തിലൊരിക്കല്‍ വരുത്തുന്നതാണ് ഉചിതം. അങ്ങനെയെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ 3 കോടി സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ