5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aadhar Card Update: ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; എങ്ങനെ അപ്ഡേറ്റ് ചെയ്യാം, വിശദവിവരങ്ങൾ

Aadhaar Card Update Date Extended: യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ആധാർ അപ്ഡേറ്റുകൾക്കുള്ള സമയപരിധി നീട്ടിയത്. മൈ ആധാർ പോർട്ടൽ സന്ദർശിച്ച് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. 2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ലഭിച്ച് 10 വർഷത്തിന് ശേഷം ഉപയോക്താവ് അവരുടെ ആധാർ പുതുക്കേണ്ടത് നിർബന്ധമാണ്.

Aadhar Card Update: ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; എങ്ങനെ അപ്ഡേറ്റ് ചെയ്യാം, വിശദവിവരങ്ങൾ
Represental Images (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 26 Nov 2024 14:27 PM

നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. 2024 ഡിസംബർ 14നകം അവരവരുടെ വിശദാംശങ്ങൾ ഓൺലൈനിലൂടെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 10 വർഷം മുമ്പ് ആധാർ ലഭിച്ചവർക്കും പിന്നീട് അപ്‌ഡേറ്റ് ചെയ്യാത്തവർക്കും ഈ അവസരം വിനിയോ​ഗിക്കാവുന്നതാണ്. എന്നാൽ ഈ കാലയളവിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് പിന്നീട് ആധാർ കേന്ദ്രങ്ങളിലൂടെ അപ്‌ഡേറ്റ് ചെയ്താൽ 50 രൂപ ഈടാക്കുന്നതാണ്.

യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ആധാർ അപ്ഡേറ്റുകൾക്കുള്ള സമയപരിധി നീട്ടിയത്. മൈ ആധാർ പോർട്ടൽ സന്ദർശിച്ച് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. 2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ലഭിച്ച് 10 വർഷത്തിന് ശേഷം ഉപയോക്താവ് അവരുടെ ആധാർ പുതുക്കേണ്ടത് നിർബന്ധമാണ്.

എന്തെല്ലാമാണ് അപ്ഡേറ്റ് ചെയ്യേണ്ടത്?

  • ഫോട്ടോ
  • വിലാസം
  • പേര്
  • ലിംഗഭേദം
  • ജനനത്തീയതി
  • മൊബൈൽ നമ്പർ
  • ഇമെയിൽ ഐഡി

നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾക്ക് റേഷൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കിൽ വിലാസം തെളിയിക്കുന്ന രേഖകൾ പോലുള്ളവ ആവശ്യമായി വന്നേക്കാം. അതിനാൽ ഇവ കൈയ്യിൽ കരുതേണ്ടതാണ്.

ഓഫ്‌ലൈൻ അപ്‌ഡേറ്റ്

നിങ്ങൾ ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കേണ്ടതാണ്. ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപ ഫീസ് ഇടാക്കുകയും ചെയ്യും.

ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ:

  1. ഓൺലൈൻ അപ്‌ഡേറ്റുകൾക്കായി, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
  2. ആദ്യം ആധാർ വെബ്സൈറ്റ് സന്ദർശിക്കുക
  3. ശേഷം മൈ ആധാറിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
  4. ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  5. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിക്കുക, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി അയയ്ക്കും.
  6. ‘ഡോക്യുമെൻ്റ് അപ്‌ഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക
  7. നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുത്ത് ആവശ്യമായ തെളിവ് വിവരങ്ങൾ നൽകുക. ഫയൽ വലുപ്പം രണ്ട് എംബിയിൽ താഴെയാണെന്നും JPEG, PNG അല്ലെങ്കിൽ PDF ഫോർമാറ്റിലാണെന്നും ഉറപ്പാക്കുക.
  8. നിങ്ങളുടെ റിക്വസ്റ്റ് സമർപ്പിക്കുക
  9. അവലോകനം ചെയ്ത ശേഷം, നിങ്ങളുടെ മാറ്റങ്ങൾ സമർപ്പിക്കുക. ഓൺലൈനിൽ ചെയ്യുന്ന അപ്‌ഡേറ്റുകൾക്ക് നിരക്കുകൾ ഈടാക്കില്ല.

എന്തിനാണ് ആധാർ അപ്ഡേറ്റ് ചെയ്യുന്നത്?

2016-ലെ ആധാർ എൻറോൾമെൻ്റ് ആൻഡ് അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ആധാർ ഉടമകൾ ഓരോ 10 വർഷത്തിലും അവരുടെ ഐഡൻ്റിറ്റിയും മറ്റ് രേഖകളും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഈ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാർ രേഖകളുടെ കൃത്യതയും ആധികാരികതയും നിലനിർത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.