8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളം 18000-ൽ നിന്ന് 51000 ആകുമോ?
8th Pay Commission Update: എട്ടാം ശമ്പള കമ്മീഷൻ വന്നാൽ ഗുണം ലഭിക്കുന്നത് ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കായിരിക്കും, ആനുപാതികമായി 65 ലക്ഷം വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്കും പ്രയോജനമുണ്ടാകും എന്നതും ഇതിൻ്റെ പ്രത്യേകതയാണ്

കേന്ദ്ര ജീവനക്കാർ ഒരു കാത്തിരിപ്പിലാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനം സർക്കാർ നടത്തിയിട്ട് കുറച്ച് നാളെ ആയിട്ടുള്ളു. ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ രൂപീകരിക്കുന്നതായി കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഇതുവരെ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഇത് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പുതിയ ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനയെ പറ്റി സൂചന ഇല്ല. എങ്കിലും കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയർത്തിയേക്കുമെന്ന് മണി-9 റിപ്പോർട്ടിൽ പറയുന്നു.
ഡിഎയിലും വർദ്ധനവുണ്ടാകുമോ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവയിലെ മാറ്റങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ഒരു കമ്മീഷനാണ് എട്ടാം ശമ്പള കമ്മീഷൻ. നിലവിലെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത (ഡിഎ) എട്ടാം കമ്മീഷൻ ക്രമീകരിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും, ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല.
എത്ര ജീവനക്കാർക്ക് ആനുകൂല്യം ?
ബിസിനസ് പോർട്ടലായ ദ മിൻ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, എട്ടാം ശമ്പള കമ്മീഷൻ വന്നാൽ ഗുണം ലഭിക്കുന്നത് ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കായിരിക്കും. പ്രതിരോധ മേഖലയിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ ഏകദേശം 65 ലക്ഷം കേന്ദ്ര സർക്കാർ പെൻഷൻകാർക്കും ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ആനുകൂല്യം ലഭിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ എട്ടാം ശമ്പള കമ്മീഷൻ്റെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധന വകുപ്പിൻ്റെ സൂചനയുണ്ട്.
ചെയർമാനെ എപ്പോൾ നിയമിക്കും?
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻൻ്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.’എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയതായും പുതിയ ശമ്പള കമ്മീഷന്റെ അംഗങ്ങളുടെയും ചെയർമാന്റെയും നിയമനം, സമയപരിധി എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന്, ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ഫെബ്രുവരി 4 ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു,